കൊച്ചി: മാക്‌സ് ബുപ
അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് സംഘടിപ്പിച്ച നാഷണല്‍
റേസ്‌വാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കൊച്ചിയില്‍ നിന്നുള്ള കെ.ടി.ഇര്‍ഫാന്‍
സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 20
കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 22 മിനിറ്റ് 43 സെക്കന്റു കൊണ്ട്
പൂര്‍ത്തിയാക്കിയാണ് ഇര്‍ഫാന്‍ ഈ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്.
കൂടുതല്‍
നടന്ന് ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ആശയത്തെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച
ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം 50 കിലോമീറ്ററില്‍ സന്ദീപ് കുമാര്‍, വനിതാ
വിഭാഗം 20 കിലോമീറ്ററില്‍ പ്രിയങ്ക എന്നിവര്‍ വിജയികളായി. മത്സരത്തില്‍
വിജയികളായവര്‍ക്ക് ഈ വര്‍ഷം ജപ്പാനിലെ നൊമി ഇഷിക്കാവ പെര്‍ഫെക്‌ച്വറില്‍ നടക്കുന്ന
ഏഷ്യന്‍ റേസ്‌വാക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
No comments:
Post a Comment