.
കൊച്ചി : പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍
വെഹിക്കിള്‍സ് ആന്റ് സര്‍വ്വീസസ് ലിമിറ്റഡ് (ജഢട) ടൈറ്റില്‍ സ്‌പോണ്‍സറായി
സതേണ്‍ അഡ്വഞ്ചേഴ്‌സ് ആന്റ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സിന്റെ (ടഅങ) നേത്യത്വത്തില്‍
സംഘടിപ്പിക്കുന്ന പോപ്പുലര്‍ റാലി 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി
സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ചാമ്പ്യന്‍ െ്രെഡവര്‍
ട്രോഫിയും, ചാമ്പ്യന്‍ കോെ്രെഡവര്‍ ട്രോഫിയും ഡോ.ബിക്കു ബാബു, മേഘ എബ്രഹാം
എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്‌തു. റാലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന
ഫെസ്റ്റില്‍ ബ്രസ ഉടമകള്‍ക്കായി ട്രഷര്‍ ഹണ്ടും നടത്തും. മെയ് 13ന് വൈകിട്ട്
5ന് എറണാകുളം മറൈന്‍ െ്രെഡവ് മൈതാനിയില്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. 300
കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലി പിറ്റേന്ന് മെയ് 14ന് വൈകിട്ട് 5നും 6.30നും
ഇടയില്‍ മറൈന്‍ െ്രെഡവില്‍ അവസാനിക്കും. റാലിയില്‍ 200ല്‍ പരം കിലോമീറ്റര്‍
ട്രാന്‍സ്‌പോര്‍ട്ട് സെക്ഷനായും (പബ്ലിക് റോഡിലൂടെയും) ബാക്കി 80ല്‍ പരം
കിലോമീറ്റര്‍ സ്‌പെഷ്യല്‍ സ്‌റ്റേജായുമാണ് (വാഹന സഞ്ചാരത്തിന് നിയന്ത്രണമുള്ള
റോഡിലൂടെ) ക്രമീകരിച്ചിരിക്കുന്നത്. റാലിയുടെ സാഹസികപ്രയാണത്തിനായി
തെരഞ്ഞെടുത്തിരിക്കുന്നത് കാലടിമലയാറ്റൂര്‍ പ്ലാന്റേഷന്‍ മേഖലയിലുള്ള 100 ശതമാനം
ടര്‍മാക് പ്രതലമുള്ള റോഡുകളാണ്.
ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്ട്‌സ്
ക്ലബ് ഓഫ് ഇന്ത്യ (എങടഇക) റാലിയുടെ നിയമാവലി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെ
എന്‍ട്രികളുടെ തുടക്കവും കുറിച്ചു. ്. നിലവിലെ ഇന്ത്യന്‍ നാഷണല്‍ കാര്‍ റാലി
ചാമ്പ്യന്മാരായ യോകോഹാമ ടീമിലെ കര്‍ണ്ണാ കടൂര്‍, നിഖില്‍ പൈ എന്നിവരില്‍ നിന്നാണ്
പ്രഥമ എന്‍ട്രി ലഭിച്ചത്. ന്യൂഡല്‍ഹി, പൂനെ, മുംബൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍,
മാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇത്തവണ മത്സരാര്‍ത്ഥികളുണ്ട്. രാജ്യാന്തര
എന്‍ട്രി എന്ന നിലയില്‍ യു.എ.ഇ. റാലി ചാമ്പ്യന്‍ഷിപ്പില്‍ ഫ്രണ്ട് വീല്‍ െ്രെഡവ്
വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ഷിപ്പ് ലീഡറായ ഗുരുവായൂര്‍ സ്വദേശി സനീം സാനിയും
റാലിയില്‍ പങ്കെടുക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് റാലിയില്‍
പങ്കെടുക്കുന്നത് പാലക്കാട് നിന്നുള്ള ആദിത് കെ.സി. (2014 എഫ്‌എംഎസ്‌സിഐ (എങടഇക)
കപ്പ് ചാമ്പ്യന്‍), കൊല്ലത്ത് നിന്നുള്ള യൂനസ് ഇല്യാസ് (ടീം ആസ്റ്റര്‍
റിയല്‍റ്റേഴ്‌സ്), തൃശൂരില്‍ നിന്നുള്ള നിലവിലെ എഫ്‌എംഎസ്‌സിഐ (എങടഇക) കപ്പ്
ചാമ്പ്യന്‍സ് ജേക്കബ് കെ.ജെ, മനോജ് മോഹനന്‍ ടീം, പാലക്കാട് നിന്ന് തന്നെയുള്ള
സ്‌നാപ് (ടചഅജ) റേസിങ്ങിലെ െ്രെഡവര്‍മാരായ കാസ്സിം (ഇന്ത്യന്‍ റാലി ചാമ്പ്യന്‍
റണ്ണറപ്പ് 2016), ഫബിദ് ടീം എന്നിവരും ഉള്‍പ്പെടുന്നു. ഐഎന്‍ആര്‍സി (INRC)യില്‍
സ്ഥിരമായി പങ്കെടുക്കുന്ന മറ്റ് ചാമ്പ്യന്‍ െ്രെഡവര്‍മാരായ മംഗലാപുരത്ത്
നിന്നുള്ള അര്‍ജുന്‍ റാവു, ഡീന്‍ മസ്‌കരേനസ്, ന്യൂഡല്‍ഹിയില്‍ നിന്നുള്ള
ഫിലിപ്പോസ് മത്തായി, മുംബൈയില്‍ നിന്നുള്ള ഋഷികേശ് താകര്‍സേ, ഡറേയ്‌സ് ഷ്രോഫ്,
ബാംഗ്ലൂരില്‍ നിന്നുള്ള ചേതന്‍ ശിവറാം, സഞ്ചയ് അഗര്‍വാള്‍, ദ്രുവ ചന്ദ്രശേഖര്‍,
കോട്ടയത്ത് നിന്നുള്ള പ്രേം കുമാര്‍ (റെയ്‌ഡ് ദി ഹിമാലയ റാലി 2016 ടി2 (ഠ2)
വിഭാഗം നിലവിലെ ചാമ്പ്യന്‍), നിബു സയിദ് തുടങ്ങിയവരും പങ്കെടുക്കും എന്നാണ്
പ്രതീക്ഷിക്കുന്നത്.
6 ലക്ഷം രൂപയാണ് റാലിയുടെ ആകെ സമ്മാനതുക.
എഫ്‌എംഎസ്‌സിഐ. (FMSCI) കപ്പ് കൂടാതെ റാലിയില്‍ വരുന്ന മറ്റ് മത്സരവിഭാഗങ്ങള്‍
2000 സി.സി. വരെയുള്ളവ, ജിപ്‌സി, എസ്റ്റീം, ഓപ്പണ്‍ വിഭാഗം എന്നിങ്ങനെയാണ്. റാലി
ജേതാവിന് പ്രത്യേക ട്രോഫിയും സമ്മാനിക്കുന്നതാണ്.
മത്സരാര്‍ത്ഥികള്‍,
പൊതുജനങ്ങള്‍, ആയിരകണക്കിന് കാണികള്‍, പൊതുസ്വത്ത് ഇതിന്റെയെല്ലാം
സുരക്ഷയ്‌ക്കായി 50 ലക്ഷം രൂപയുടെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സ് പരിരക്ഷയും
ഏര്‍പ്പെടുത്തിക്കഴിഞ്ഞു. റാലിയുമായി ബന്ധപ്പെട്ട മാര്‍ഷല്‍സെല്ലാവരും ഏറെ പരിശീലനം
ലഭിച്ചവരും, വിവിധ
മോട്ടോര്‍സ്‌പോര്‍ട്ട്‌സ് വിഭാഗങ്ങളില്‍ വര്‍ഷങ്ങളുടെ
പരിചയസമ്പത്തുള്ളവരും, ഏത് അത്യാഹിതത്തെയും നേരിടാന്‍ പ്രാപ്‌തരായവരുമാണ്.
ഇവര്‍ക്കായി മേയ് 7 ന് പ്രത്യേക ട്രെയിനിങ്ങ് പരിപാടിയും നടത്തും. 20 കി.മീ.
വരുന്ന സ്‌പെഷ്യല്‍ സ്‌റ്റേജിലുടനീളം കാണികളെ നിയന്ത്രിക്കുന്നതിനും, സുരക്ഷിതമായ
ഇടങ്ങളില്‍ നിന്ന് റാലി വീക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും
ഏകദേശം 100 മാര്‍ഷലുകളെ നിയോഗിക്കും. മാത്രവുമല്ല റാലിയുടെ മെഡിക്കല്‍
പാര്‍ട്ട്‌ണറായ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്‌പിറ്റലിലെ വിദഗ്‌ധ ഡോക്ടര്‍മാരുടെ ടീം,
4 ട്രോമാ ആംബുലന്‍സുകളുടെ സഹായത്തോടെ സദാ കര്‍മ്മനിരതരായിരിക്കും. കൂടാതെ
സമീപപ്രദേശത്തുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ റാലി നടക്കുന്ന വിവരം
അറിയിച്ചിട്ടുള്ളതും, ആവശ്യമെങ്കില്‍ അവരുടെ സേവനം കൂടി
ഉറപ്പുവരുത്തിയിട്ടുള്ളതുമാണ്. റാലി കടന്നു പോകുന്ന വഴിമദ്ധ്യേയുള്ള
പ്രദേശങ്ങളില്‍ റാലിയെ സംബന്ധിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ച് വരികയാണ്.
സ്‌പെഷ്യല്‍ സ്‌റ്റേജിന് സമീപത്തുള്ള എല്ലാ വീടുകളിലും പ്രത്യേകം നോട്ടീസ് വിതരണം
നടത്തി അവരെ റാലി ഷെഡ്യൂളിനെ പറ്റിയും അവര്‍ കൈക്കൊള്ളേണ്ട സുരക്ഷാ മുന്‍കരുതലുകളെ
കുറിച്ചും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. റാലിയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിന്
പോലീസ്, ഫയര്‍, ഗതാഗതം, വനംപരിസ്ഥിതി തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹായവും
അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പോപ്പുലര്‍ റാലിയുടെ ഭാഗമായി മേയ് 13, 14
തിയതികളില്‍ മറൈന്‍ െ്രെഡവില്‍ പോപ്പുലര്‍ റാലി ഫെസ്റ്റും സംഘടിപ്പിക്കും. ഇതിലെ
മുഖ്യ ആകര്‍ഷണം, ബാറ്റില്‍ ഓഫ് ദി ബാന്‍ഡ്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഒരു
ബാന്‍ഡ് മത്സരമാണ്. കേരളത്തില്‍ നിന്നും വളര്‍ന്നു വരുന്ന ബാന്‍ഡുകളെ
അംഗീകരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണിത്. റാലിയുടെ
എന്റര്‍ടെയ്‌ന്‍മെന്റ് പാര്‍ട്ട്‌ണര്‍ കൂടിയായ മയൂസ് എന്ന സ്ഥാപനമാണ് ഈ പരിപാടി
സംഘടിപ്പിക്കുന്നത്. മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച 3 ബാന്‍ഡുകളെ ഒരു
ജഡ്‌ജിങ്ങ് പാനല്‍ മുഖേന തെരഞ്ഞെടുക്കുന്നതും, 1, 2, 3 സ്ഥാനങ്ങള്‍
കരസ്ഥമാക്കുന്നവര്‍ക്ക് യഥാക്രമം 30000, 20000, 10000 എന്നിങ്ങനെ സമ്മാനതുക
നല്‍കുന്നതുമാണ്. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ബാംഗ്ലൂരിലുള്ള ബ്ലൂടിമ്പര്‍
മ്യൂസിക്കില്‍ സൗജന്യ റെക്കോര്‍ഡിങ്ങ് സെഷനുള്ള അവസരവും ലഭിക്കും. ബ്ലൂടിമ്പറില്‍
നിന്നുള്ള സംഘം റാലിയുടെ തീം സോങ്ങ,് ഫ്‌ളാഗ് ഓഫ് സമയത്ത് വേദിയില്‍ തല്‍സമയം
അവതരിപ്പിക്കും. കൂടാതെ, മേയ് 14 ന് 'തകര' എന്ന മ്യൂസിക് ബാന്‍ഡിന്റെ അവതരണവും
ഉണ്ടായിരിക്കും.
ഉള്‍വശം തിയറ്റര്‍ രുപത്തില്‍ ഒരുക്കിയ ഒരു ' മൂവി ഓണ്‍
വീല്‍സ് ' റേസിങ്ങും, കാറുകളുമായി ബന്ധപ്പെട്ടുള്ള സിനിമാ ശകലങ്ങളുടെ പ്രദര്‍ശനവും
ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. ഒട്ടോമൊബൈല്‍ സംബന്ധമായ പ്രോജക്ടുകളുടെ
പ്രദര്‍ശനവുമായി കോളേജ് വിദ്യാര്‍ത്ഥികളും റാലിയില്‍ പങ്കുചേരും.
മറൈന്‍
െ്രെഡവില്‍ ഒരുക്കുന്ന നിരവധി സ്‌റ്റോളുകളിലായി വിന്‍ടേജ് / ക്ലാസിക് / നൂതന
കാറുകളുടെ പ്രദര്‍ശനം, ഒട്ടോ സര്‍വ്വീസസ്, കോര്‍പ്പറേറ്റ് ബ്രാന്റുകള്‍, കിഡ്‌സ്
സോണ്‍, ഭക്ഷണശാലകള്‍ എന്നിവയെല്ലാം സജ്ജീകരിക്കും.
ടൈറ്റില്‍ സ്‌പോണ്‍സറായ
പോപ്പുലര്‍ വെഹിക്കിള്‍സ് കൂടാതെ, മൊബീല്‍ (ങീയശഹ), എക്‌സാള്‍ടാ കോട്ടിങ്ങ്
സിസ്റ്റംസ് (അഃമഹമേ ഇീമശേിഴ ട്യേെലാ)െ എന്നിവരാണ് അസോസിയേറ്റ്
സ്‌പോണ്‍സര്‍മാര്‍. നാഷണല്‍ ഇന്‍ഷുറന്‍സ്, ന്യൂ ഇന്ത്യാ അഷ്വറന്‍സ്,
ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് എന്നിവരാണ് മറ്റ് പ്രമുഖ
സ്‌പോണ്‍സര്‍മാര്‍.
പോപ്പുലര്‍ റാലിയുടെ ഓഫീസ് മേയ് 12 മുതല്‍
ഹോസ്‌പിറ്റാലിറ്റി പാര്‍ട്ട്‌ണര്‍മാരായ ഐബിഐഎസ് (ശയശ)െഹോട്ടലില്‍
പ്രവര്‍ത്തനമാരംഭിക്കും. വാട്ടര്‍മാര്‍ക്ക് എന്ന സ്ഥാപനമാണ് റാലിയുടെ ഇവന്റ്
മാനേജ്‌മെന്റ് നിര്‍വ്വഹിക്കുന്നത്. പോപ്പുലര്‍ റാലിയെ സംബന്ധിച്ചുള്ള കൂടുതല്‍
വിവരങ്ങള്‍ക്ക് www.popularrally.com,FB page എന്നിവ സന്ദര്‍ശിക്കുക.
No comments:
Post a Comment