കൊച്ചി:
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മുന്‍ പേസ് ബൗളര്‍ ബ്രെറ്റ് ലീ കേള്‍വിശക്തി കുറ്‌ഞ കുട്ടികളുമായി ക്രിക്കറ്റ് കളിച്ചു. കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍ര് സ്റ്റഡീസിന്റെ ക്യാമ്പസിലെ കിക്കറ്റ് ഗ്രൗണ്ടില്‍ എത്തിയ ബ്രെറ്റ്‌ലീയെ കായികപ്രേമികള്‍ ഹൃദ്യമായി സ്വീകരിച്ചു
കോക്ലിയറിന്റെ പ്രഥമ ഗ്ലോബല്‍ ഹിയറിങ് അംബാസിഡറുമായ ബ്രെറ്റ് ലീ ശ്രവണാരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ്‌ി കൊച്ചിയിലെത്തിയത്. ഇന്ന് അദ്ദേഹം കോഴിക്കോടും എത്തും.
ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ച ബ്രെറ്റ് ലീയുടെ ഇപ്പോഴത്തെ ലക്ഷ്യം കേള്‍വി ശേഷി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണമാണ്. കേള്‍വി ശേഷി കുറയുന്നത് വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും ഉണ്ടാക്കുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായുള്ള സൗണ്ട്‌സ് ഓഫ് ക്രിക്കറ്റ് എന്ന കാമ്പെയിനാണ് ബ്രെറ്റ് പ്രചരിപ്പിക്കുന്നത്. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലും ഫെയ്‌സ്‌ബുക്കിലും ലഭ്യമാക്കിയിട്ടുണ്ട്.
ക്രിക്കറ്റിനെക്കുറിച്ച് ഒന്നും ചോദിക്കരുതെന്ന മുന്നറിയിപ്പുമായാണ് നമസ്‌കാരം പറഞ്ഞുകൊണ്ട് ബ്രെറ്റ് ലീ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കേള്‍വിശക്തി വീണ്ടെടുക്കാനും സുഖകരമായ ജീവിതം നേര്‍ന്ന ബ്രെറ്റ് ലീ തന്റെ കൊച്ചി സന്ദര്‍ശനത്തിനിടെ ആശുപത്രികള്‍ സന്ദര്‍ശിച്ചതായും പിഞ്ചു കുട്ടികള്‍ക്കുള്ള ശ്രവണവൈകല്യങ്ങള്‍ നേരില്‍ കണ്ടതായും പറഞ്ഞു.കേള്‍വിശക്തി തിരിച്ചു കിട്ടിയ രണ്ട് കു്രട്ടികളുമായും ബ്രെറ്റ്‌ലി സമയം ചിലവഴിച്ചു. എല്ലാ ആശുപത്രികളിലും കുട്ടികളില്‍ കേള്‍വിശക്തിയുടെ കുറവ് തിരിച്ചറിയാനുള്ള സ്‌ക്രീനിങ്ങ് വേണമെന്നും അദ്ദേഹം പറഞ്ഞു.
ആറ് ടീം വീതമുള്ള രണ്ട് ടീമുകളായിട്ടായിരുന്നു അഞ്ച് ഓവര്‍ വീതമുള്ള മത്സരം ആദ്യം ബാറ്റ് ചെയ്‌ത ടീം നാല് റണ്‍സിനു ജയിച്ചു. കളിക്കാരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബ്രെറ്റ് ലീ സഹായിച്ചു. ആദ്യമായി ബാറ്റ്‌് എന്തിയവരും കൂട്ടത്തിലുണ്ടായിരുന്നു.
No comments:
Post a Comment