കൊച്ചി: 16ാമത് ഇന്റര്‍ ക്ലബ് ് ചാമ്പ്യന്‍സ് ട്രോഫി ബാസ്ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 14 മുതല്‍ 17 വരെ കടവന്ത്ര ആര്.എസ്.സിയില്‍ നടക്കും. കേരള ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററും എറണാകുളം ജില്ലാ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷനും സംയുക്തമായാണ് പുരുഷവനിത വിഭാഗങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്സൈസ് കൊച്ചി, കെ.എസ്.ഇ.ബി തിരുവനന്തപുരം, കേരള പൊലീസ് തിരുവനന്തപുരം, കേരളവര്‍മ്മ കോളജ് തൃശൂര്‍, അസംപ്ഷന്‍ കോളജ് ചങ്ങാനാശേരി, പ്രൊവിഡന്‍സ് കോളജ് കോഴിക്കോട്, സെന്റ് ജോണ്‍സ് കോളജ് അഞ്ചല്‍ തുടങ്ങിയ പ്രമുഖ ടീമുകള്‍ റൗണ്ട് റോബിന് ലീഗ് ഫോര്‍മാറ്റില്‍ നടക്കുന്ന നാലു ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഇരുവിഭാഗത്തിലെയും ചാമ്പ്യന്‍ ക്ലബ്ബുകള്‍ 22 മുതല്‍ 26 വരെ കോയമ്പത്തൂര്‍ പി.എസ്.ജി കോളജ് ഓഫ് ടെക്നോളജിയില്‍ നടക്കുന്ന 31ാമത് ഫെഡറേഷന് കപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പ് 14ന് വൈകിട്ട് 5.30ന് സപ്ലൈകോ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന മത്സരത്തില്‍ അസംപ്ഷന്‍ കോളജ്, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജിനെ നേരിടും.
No comments:
Post a Comment