Wednesday, March 8, 2017

സന്തോഷ്‌ ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു പി.ഉസ്‌മാന്‍ ക്യാപ്‌റ്റന്‍






കൊച്ചി:
ഈ മാസം 12 മുതല്‍ 26വരെ ഗോവയില്‍ നടക്കുന്ന 
എഴുപത്തി ഒന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്‌.ബി.ടിയുടെ കുപ്പായമണിയുന്ന മലപ്പുറത്തിന്റെ പി.ഉസ്‌മാനാണ്‌ ടീമിന്റെ ക്യാപ്‌റ്റന്‍. 15നു കേരളം ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ നേരിടും.
മറ്റുകളിക്കാര്‍ : ബി.മിഥുന്‍ (കണ്ണര്‍, എസ്‌.ബി.ടി), എം.അജ്‌മല്‍ (പാലക്കാട്‌, കെ.എസ്‌ഇ.ബി), എസ്‌.മെല്‍ബിന്‍ (തിരുവനന്തപുരം, കേരള പോലീസ്‌)., എം.നജീബ്‌ (കാസര്‍ഗോഡ്‌്‌. വാസ്‌കോ ഗോവ),എസ്‌.ലിജോ (തിരുവനന്തപുരം, എസ്‌.ബി.ടി), രാഹുല്‍ വി.രാജ്‌ (തൃശൂര്‍, എസ്‌.ബി.ടി),കെ.നൗഷാദ്‌
(കോഴിക്കോട്‌, ബസേലിയസ്‌ കോളേജ്‌ ), വി.ജി.ശ്രീരാഗ്‌ ( പാലക്കാട്‌, എഫ്‌.സി.കേരള), നിഷോന്‍ സേവ്യര്‍ ( തിരുവന്തപുരം , കെ.എസ്‌.ഇ.ബി), എസ്‌.ശീഷന്‍ ( തിരുവന്തപുരം , എസ്‌.ബി.ടി), മുഹമ്മദ്‌ പാറക്കോട്ടില്‍ ), ജിഷ്‌ണു ബാലകൃഷ്‌ണന്‍ (മലപ്പുറം, വാസ്‌കോഡ ഗാമ), അസ്‌ഹറുദ്ദിന്‍ (മലപ്പുറം, കെ.എസ്‌.ഇ.ബി), ജിജോ ജോസഫ്‌ ( തിരുവനന്തപുരം ,എസ്‌.ബി.ടി), ജിപ്‌സണ്‍ ജസ്റ്റിന്‍ ( തിരുവനന്തപുരം, ഏജീസ്‌), ഷെറിന്‍ സാം ( എറണാകുളം, ഏജീസ്‌), ജോബി ജസ്‌റ്റിന്‍ (തിരുവന്തപുറം,കെ.എസ്‌.ഇ.ബി)എല്‍ദോസ്‌ ജോര്‍ജ്‌ (എറണാകുളം, എസ്‌.ബി.ടി), സഹല്‍ അബ്ദുള്‍ സമദ്‌ (ക്‌ണ്ണൂര്‍, എസ്‌.എന്‍ കോളേജ്‌) 
മുഖ്യ പരിശീലകന്‍ : വി,പി.ഷാജി, സഹപരിശീലകന്‍:മില്‍ട്ടണ്‍ ആന്റണി, ഗോള്‍കീപ്പര്‍ കോച്ച്‌ : ഫിറോസ്‌ ഷെരീഫ്‌, മാനേജര്‍:ഗീവര്‍ഗീസ്‌, ഫിസിയോ:പി.വി.അഷ്‌കര്‍ 
നിഷോന്‍ സേവ്യര്‍, ആണ്‌ പ്രധാന പുതുമുഖം. ക്വാളിഫൈയിങ്ങ്‌ റൗണ്ടില്‍ നിന്നുള്ള ടീമില്‍ നിന്നും നാല്‌ മാറ്റങ്ങള്‍ ടീമിലുണ്ട്‌. നിഷോന്‍ സേവ്യറിനു പുറമെ മുഹമ്മദ്‌ പാറേക്കോട്ടില്‍, ജിഷ്‌ണു ബാലകൃഷ്‌ണന്‍, അസ്‌ഹറുദ്ദീന്‍, സഹല്‍ അബ്ദുള്‍ സമദ്‌ എന്നിവരാണ്‌ അവസാന റൗണ്ടില്‍ ഇടംപിടിച്ച കളിക്കാര്‍. ഇവരെല്ലാം തന്നെ അണ്ടര്‍ 19 കളിക്കാരാണ്‌.
ഷിബിന്‍ലാല്‍, ഫിറോസ്‌, അനന്തമുരളി, ബിറ്റോ ബെന്നി , ഹാരിസ്‌ എന്നിവരെയാണ്‌ ഒഴിവാക്കിയത്‌. 
കാലിക്കറ്റ്‌ ഗവണ്മന്റ്‌ കോളേജ്‌ ഗ്രൗണ്ടില്‍ മികച്ച പ്രകടനത്തിലൂടെയാണ്‌ കേരളം മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന റൗണ്ടിലേക്കു യോഗ്യത നേടിയത്‌.ഇന്ന്‌ ടീം ഗോവയിലേക്കുല യാത്രതിരിക്കും. ആദ്യ റൗണ്ട്‌ മത്സരങ്ങള്‍ക്കു ശേഷം ടീം തിരുവനന്തപുരത്ത്‌ എത്തിച്ചേര്‍ന്നു. തുടര്‍ന്നു ഫെബ്രുവരി 20മുതല്‍ മാര്‍ച്ച്‌ 11വരെ തിരുവനന്തപുരം എല്‍എന്‍സിപി ഗ്രൗണ്ടിലും എറണാകുളം അംബേദ്‌കര്‍ സ്‌റ്റേഡിയത്തിലും നടന്ന പരിശീലന മത്സരങ്ങള്‍ക്കു ശേഷമാണ്‌ അവസാന റൗണ്ടിനുള്ള ടീമിനെ പ്രഖ്യാപിച്ചത്‌. മാര്‍ച്ച്‌ എട്ടിനു അംബേദ്‌കര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അവസാന റൗണ്ടിലേക്കുള്ള ടീമിന്റെ സെലക്ഷന്‍. 

ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങുന്നതിനു മുന്‍പ്‌ കേരള ടീം ഗോവയില്‍ രണ്ട്‌ പരിശീലന മത്സരങ്ങളില്‍ കളിക്കും. ഗ്രൂപ്പ്‌ ബിയില്‍ റെയില്‍വേസിനെതിരെ 15 നാണ്‌ കേരളത്തിന്റെ ആദ്യമത്സരം 17നു പഞ്ചാബിനെയും 19നു മുന്‍ ചാമ്പ്യന്മാരായ മിസോറാമിനെയും 21നു നിലവിലെ റണ്ണര്‍ അപ്പായ മഹാരാഷ്ടയേയും നേരിടും. സി.എം.സി ബാംബോലിന്‍, തിലക്‌ മൈതാന്‍ എന്നിവടങ്ങളിലായിട്ടാണ്‌ കേരളത്തിന്റെ മത്സരങ്ങള്‍ അരങ്ങേറുക.
നിലവിലുള്ള ചാമ്പ്യന്മാരായ സര്‍വീസസ്‌ ഗ്രൂപ്പ എയില്‍ ആതിഥേയരായ ഗോവ, 31 തവണ ചാമ്പ്യന്മാരായ പശ്ചിമ ബംഗാള്‍, മേഘാലയ, ചത്തീസ്‌ഗഢ്‌ എന്നീ ടീമുകളുമായി മാറ്റുരക്കും. രണ്ട്‌ ഗ്രൂപ്പുകളിലേയും ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ സെമിഫൈനലിലേക്കു യോഗ്യത നേടും. 2012-13ലാണ്‌ കേരളം അവസാനമായി സെമിഫൈനലിലേക്കു യോഗ്യത നേടിയത്‌. അന്ന്‌ പെനാല്‍ട്ട്‌ ഷൂട്ടൗട്ടില്‍ സര്‍വീസസിനോട്‌ (3-4നു) സര്‍വീസസിനോട്‌ തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ട്‌ തവണയും സര്‍വീസിനായിരുന്നു കിരീടം.. 
സെമിഫൈനല്‍ മാര്‍ച്ച്‌ 23നും ഫൈനല്‍ 26നും നടക്കും.

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ഐ.മേത്തരുടെ അധ്യതയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍ ടീമിനെ പ്രഖ്യാപിച്ചു. ചടങ്ങില്‍ ടീം ഭാരവികളും മുഖ്യ സ്‌പോണ്‍സര്‍മാരായ രാംകോയെ പ്രതിനിധീകരിച്ച്‌ രമേഷ്‌ ഭാരത്‌, രഞ്‌്‌ജിത്‌, ജയകുമാര്‍ എന്നിവരും പങ്കെടുത്തു. കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡും രാംകോയുമാണ്‌ ടീമിന്റെ സ്‌പോണ്‍സര്‍മാര്‍. 

No comments:

Post a Comment