Monday, September 18, 2017

Sanave Thomas/Rupesh Kumar BWF World Senior Badminton Championships

Sanave Thomas/Rupesh Kumar beat V.Diju/Vidyadhar to win gold at Manorama BWF World Senior Badminton Championships
·         India return with best ever haul of 21 medals, one gold, four silver and 16 bronze



Kochi, September 17 – Indian pair of Sanave Thomas and Rupesh Kumar picked up a lucky victory over their compatriots V Diju and J.B.S Vidyadhar in the +35 men’s doubles competition to finish on top of the podium at the Manorama BWF World Senior Badminton Championships 2017 at the Rajiv Gandhi Indoor Stadium here on Sunday.

It was a historical day for Indian badminton as for the first time ever fans got to witness an All India final in the Senior World Championships. The match lived up to its billing and the crowd poured in numbers to watch the match. With the scoreboard reading 21-12, 17-21, the match went into the decider much to the delight of the fans who were cheering each point. With the gold medal at stake, both the teams rolled out their A-game in the final game.
The match was poised for an exciting finish and with the scoreboard reading 9-7 in Diju and Vidyadhar’s favour, the former injured his knee. He received on court treatment but could not continue bringing an abrupt halt to the match. It could have been anybody’s match but the lady luck seemed to shine a bit more on Rupesh/Sanave at the end of the day.

“It was a great match and it was unfortunate that it had to end like this. I mean we all knew that they were the favorites to win it but the way we played and gave them a good fight. We were leading in the third game and were on course but unfortunately I got injured,” Diju said after the match.

“Obviously this will take some time to sink in but full credit to Sanave and Rupesh for the way they played. They definitely deserved it and end of the day the medal stays in India, so it is fine,” the former Olympian said.

This was their maiden medal for the both the pairs in the Senior World Championships.

“It was sad to see the match finish like this. It is good that we won but at the same time feeling bad for them. It is a mixed feeling and I actually wanted him to continue,” Rupesh said after the match.

“It was great match till it lasted and it was very good to see the way the fans were behind both the teams. It acts a great source of motivation when the crowd is behind you and we would really like to thank all of them from the bottom of our hearts,” Rupesh added.

Srikant Bakshi and Navdeep Singh of India had to content with the silver medal in the +45 men’s doubles category after going down to second seeded Thailand pair of Chatchai Boonmee and Wittaya Panomchai 18-21, 21-18, 15-21.

K.A Aneesh also ended his campaign with a silver medal in the +40 men’s single event after losing to Hosemari Fujimoto 21-4, 21-9 in the finals. In the+55 men’s singles competition Basant Kumar Soni went down to Pornroj Banditpisut 21-10, 21-6 to return with a silver medal.

Friday, June 23, 2017

ഹോസൂട്ടന്‍ അടുത്ത സീസണില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തിരിച്ചെത്തും



കൊച്ചി
മലയാളികളുടെ സ്വന്തം ഹോസൂട്ടന്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുമെന്ന്‌ സൂചന. ഒരു ആരാധകന്റെ ട്വീറ്റിന്‌ മറുപടിയായാണ്‌ ഹോസു പ്രിറ്റൊ കുര്യാസ്‌ താന്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌ തിരിച്ചു വരുമെന്ന്‌ സൂചന നല്‍കിയത്‌.
സ്‌പാനിഷ്‌ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ എക്‌സിട്രിമദുര യു.ഡിയുമായി ഹോസു കരാറൊപ്പിട്ടെന്നും ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌ തിരിച്ചുവരില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്‌പാനിഷ്‌ ക്ലബ്ബില്‍ കളിക്കുന്ന കാര്യം ഹോസു തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതെല്ലാം ഹോസു നിഷേധിച്ചു.
പുതിയ സീസണില്‍ ഹോസുവിനെ മിസ്‌ ചെയ്യുമെന്നായിരുന്നു ആരാധകന്റെ ആദ്യ ട്വീറ്റ്‌. താന്‍ തിരിച്ചു വരില്ലെന്ന്‌ ആരു പറഞ്ഞു എന്നായിരുന്നു ഇതിന്‌ ഹോസുവിന്റെ മറുപടി. താന്‍ സ്‌പാനിഷ്‌ ക്ലബ്ബുമായി കരാറൊപ്പിട്ടിട്ടില്ലെന്നും നിലവില്‍ കളിക്കുന്ന എഫ്‌.സി സിന്‍സിനാറ്റിയില്‍ നിന്ന്‌ ബ്ലാസ്‌റ്റേഴ്‌സിലേക്ക്‌ വരാന്‍ അനുവദിക്കുന്ന തരത്തിലുള്ളതാണ്‌ കരാറെന്നും ഹോസു ചൂണ്ടിക്കാട്ടി.
ബ്ലാസ്‌റ്റേഴ്‌സിനായി 25 മത്സരങ്ങള്‍ കളിച്ച ഹോസു ഒരു ഗോള്‍ നേടുകയും ആറു ഗോളിന്‌ വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ലെഫ്‌റ്റ്‌ ബാക്കില്‍ തിളങ്ങിയ ഹോസുവിന്‌ പക്ഷേ അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തയ്‌ക്കെതിരായ ഫൈനല്‍ കളിക്കാനായിരുന്നില്ല. ഫൈനലില്‍ കേരളത്തിന്റെ പ്രകടനത്തില്‍ അത്‌്‌ നിഴലിക്കുകയും ചെയ്‌തു.

Friday, June 2, 2017

അണ്ടര്‍ 17 ലോകകപ്പ്‌ വോളണ്ടിയര്‍ പ്രോഗ്രാമില്‍ കൊച്ചി മുന്നില്‍




കൊച്ചി: വേദി ഒരുക്കങ്ങളില്‍ ഏറെ പിന്നിലായെങ്കിലും അണ്ടര്‍17 ലോകകപ്പിന്റെ വോളണ്ടിയര്‍ പ്രോഗ്രാമിനായി കൂടുതല്‍ പേരും തെരഞ്ഞെടുത്തത്‌ കൊച്ചിയെ. കഴിഞ്ഞ 15 വരെ ആകെ 29,358 അപേക്ഷകളാണ്‌ വോളണ്ടിയര്‍ പ്രോഗ്രാമിനായി ലഭിച്ചത്‌. 84 രാജ്യങ്ങളില്‍ നിന്നുള്ള 18 വയസു മുതല്‍ 72 വയസു വരെയുള്ളവര്‍ അപേക്ഷ നല്‍കിയവരിലുണ്ട്‌. അപേക്ഷകരില്‍ 38.27 ശതമാനം പേരും കൊച്ചിയില്‍ സേവനം ചെയ്യാനാണ്‌ താല്‍പര്യം പ്രകടിപ്പിച്ചത്‌. 16.95 ശതമാനം അപേക്ഷകര്‍ ഡല്‍ഹിയെയും 13.69 ശതമാനം പേര്‍ മുംബൈ നഗരത്തെയും വോളണ്ടിയര്‍ പ്രോഗ്രാമിനായി തെരഞ്ഞെടുത്തു. ഡല്‍ഹിയില്‍ നിന്നാണ്‌ ഏറ്റവും കൂടുതല്‍ അപേക്ഷരുള്ളത്‌ (11.83 ശതമാനം). 7925 പേര്‍ ഇവോളണ്ടിയര്‍മാരാവാനാണ്‌ താല്‍പര്യം പ്രകടിപ്പിച്ചത്‌. 
അപേക്ഷരുടെ ആധിക്യം കാരണം രജിസ്‌ട്രേഷന്‍ നടപടികള്‍ ആറു ആഴ്‌ച്ചത്തേക്ക്‌ നിര്‍ത്തിവച്ചതായി ഫിഫ അധികൃതര്‍ അറിയിച്ചു. അണ്ടര്‍17 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ വോളണ്ടിയര്‍ പ്രോഗ്രാമിന്‌ ഇത്രയും അപേക്ഷകരുണ്ടാവുന്നത്‌. ആറു വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിന്‌ 1500 വോളണ്ടിയര്‍മാരെയാണ്‌ ഫിഫ തെരഞ്ഞെടുക്കുക. പ്രാദേശിക സംഘാടക സമിതിയുടെ (എല്‍.ഒ.സി) നേതൃത്വത്തിലായിരിക്കും വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുക. അപേക്ഷകരുടെ ചുരുക്ക പട്ടിക ഉണ്ടാക്കിയ ശേഷം തെരഞ്ഞെടുക്കപ്പെട്ടവരെ അഭിമുഖത്തിന്‌ വിളിക്കും. ഇക്കാര്യം അപേക്ഷകരെ ഇമെയില്‍ വഴി അറിയിക്കും. ടൂര്‍ണമെന്റിന്‌ മുന്നോടിയായി നടക്കുന്ന ഒഫീഷ്യല്‍ ഡ്രോ, ട്രോഫി എക്‌സ്‌പീരിയന്‍സ്‌, മിഷന്‍ ഇലവന്‍ മില്യണ്‍ പ്രോഗ്രാം തുടങ്ങിയവയിലേക്കും അവശേഷിക്കുന്ന അപേക്ഷകരെ വോളണ്ടിയര്‍മാരായി പരിഗണിക്കും. ഫുട്‌ബോള്‍ ടേക്‌സ്‌ ഓവര്‍ എന്നതാണ്‌ രാജ്യം ഇതാദ്യമായി ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ മുദ്യാവാക്യം. ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ കൊച്ചി, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി, ഗുവാഹത്തി, ഗോവ എന്നിവിടങ്ങളിലായാണ്‌ മത്സരങ്ങള്‍.

Friday, May 5, 2017

പോപ്പുലര്‍ റാലി 2017 മെയ്‌ 13ന്‌ മറൈന്‍ െ്രെഡവില്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും


.

കൊച്ചി : പ്രമുഖ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ്‌ ആന്റ്‌ സര്‍വ്വീസസ്‌ ലിമിറ്റഡ്‌ (ജഢട) ടൈറ്റില്‍ സ്‌പോണ്‍സറായി സതേണ്‍ അഡ്വഞ്ചേഴ്‌സ്‌ ആന്റ്‌ മോട്ടോര്‍ സ്‌പോര്‍ട്ട്‌സിന്റെ (ടഅങ) നേത്യത്വത്തില്‍ സംഘടിപ്പിക്കുന്ന പോപ്പുലര്‍ റാലി 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ചാമ്പ്യന്‍ െ്രെഡവര്‍ ട്രോഫിയും, ചാമ്പ്യന്‍ കോെ്രെഡവര്‍ ട്രോഫിയും ഡോ.ബിക്കു ബാബു, മേഘ എബ്രഹാം എന്നിവര്‍ ചേര്‍ന്ന്‌ അനാച്ഛാദനം ചെയ്‌തു. റാലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഫെസ്റ്റില്‍ ബ്രസ ഉടമകള്‍ക്കായി ട്രഷര്‍ ഹണ്ടും നടത്തും. മെയ്‌ 13ന്‌ വൈകിട്ട്‌ 5ന്‌ എറണാകുളം മറൈന്‍ െ്രെഡവ്‌ മൈതാനിയില്‍ റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലി പിറ്റേന്ന്‌ മെയ്‌ 14ന്‌ വൈകിട്ട്‌ 5നും 6.30നും ഇടയില്‍ മറൈന്‍ െ്രെഡവില്‍ അവസാനിക്കും. റാലിയില്‍ 200ല്‍ പരം കിലോമീറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ സെക്ഷനായും (പബ്ലിക്‌ റോഡിലൂടെയും) ബാക്കി 80ല്‍ പരം കിലോമീറ്റര്‍ സ്‌പെഷ്യല്‍ സ്‌റ്റേജായുമാണ്‌ (വാഹന സഞ്ചാരത്തിന്‌ നിയന്ത്രണമുള്ള റോഡിലൂടെ) ക്രമീകരിച്ചിരിക്കുന്നത്‌. റാലിയുടെ സാഹസികപ്രയാണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്‌ കാലടിമലയാറ്റൂര്‍ പ്ലാന്റേഷന്‍ മേഖലയിലുള്ള 100 ശതമാനം ടര്‍മാക്‌ പ്രതലമുള്ള റോഡുകളാണ്‌. 
ഫെഡറേഷന്‍ ഓഫ്‌ മോട്ടോര്‍ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യ (എങടഇക) റാലിയുടെ നിയമാവലി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതോടെ എന്‍ട്രികളുടെ തുടക്കവും കുറിച്ചു. ്‌. നിലവിലെ ഇന്ത്യന്‍ നാഷണല്‍ കാര്‍ റാലി ചാമ്പ്യന്മാരായ യോകോഹാമ ടീമിലെ കര്‍ണ്ണാ കടൂര്‍, നിഖില്‍ പൈ എന്നിവരില്‍ നിന്നാണ്‌ പ്രഥമ എന്‍ട്രി ലഭിച്ചത്‌. ന്യൂഡല്‍ഹി, പൂനെ, മുംബൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍, മാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇത്തവണ മത്സരാര്‍ത്ഥികളുണ്ട്‌. രാജ്യാന്തര എന്‍ട്രി എന്ന നിലയില്‍ യു.എ.ഇ. റാലി ചാമ്പ്യന്‍ഷിപ്പില്‍ ഫ്രണ്ട്‌ വീല്‍ െ്രെഡവ്‌ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ഷിപ്പ്‌ ലീഡറായ ഗുരുവായൂര്‍ സ്വദേശി സനീം സാനിയും റാലിയില്‍ പങ്കെടുക്കുന്നുണ്ട്‌.

കേരളത്തില്‍ നിന്ന്‌ റാലിയില്‍ പങ്കെടുക്കുന്നത്‌ പാലക്കാട്‌ നിന്നുള്ള ആദിത്‌ കെ.സി. (2014 എഫ്‌എംഎസ്‌സിഐ (എങടഇക) കപ്പ്‌ ചാമ്പ്യന്‍), കൊല്ലത്ത്‌ നിന്നുള്ള യൂനസ്‌ ഇല്യാസ്‌ (ടീം ആസ്റ്റര്‍ റിയല്‍റ്റേഴ്‌സ്‌), തൃശൂരില്‍ നിന്നുള്ള നിലവിലെ എഫ്‌എംഎസ്‌സിഐ (എങടഇക) കപ്പ്‌ ചാമ്പ്യന്‍സ്‌ ജേക്കബ്‌ കെ.ജെ, മനോജ്‌ മോഹനന്‍ ടീം, പാലക്കാട്‌ നിന്ന്‌ തന്നെയുള്ള സ്‌നാപ്‌ (ടചഅജ) റേസിങ്ങിലെ െ്രെഡവര്‍മാരായ കാസ്സിം (ഇന്ത്യന്‍ റാലി ചാമ്പ്യന്‍ റണ്ണറപ്പ്‌ 2016), ഫബിദ്‌ ടീം എന്നിവരും ഉള്‍പ്പെടുന്നു. ഐഎന്‍ആര്‍സി (INRC)യില്‍ സ്ഥിരമായി പങ്കെടുക്കുന്ന മറ്റ്‌ ചാമ്പ്യന്‍ െ്രെഡവര്‍മാരായ മംഗലാപുരത്ത്‌ നിന്നുള്ള അര്‍ജുന്‍ റാവു, ഡീന്‍ മസ്‌കരേനസ്‌, ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഫിലിപ്പോസ്‌ മത്തായി, മുംബൈയില്‍ നിന്നുള്ള ഋഷികേശ്‌ താകര്‍സേ, ഡറേയ്‌സ്‌ ഷ്രോഫ്‌, ബാംഗ്ലൂരില്‍ നിന്നുള്ള ചേതന്‍ ശിവറാം, സഞ്ചയ്‌ അഗര്‍വാള്‍, ദ്രുവ ചന്ദ്രശേഖര്‍, കോട്ടയത്ത്‌ നിന്നുള്ള പ്രേം കുമാര്‍ (റെയ്‌ഡ്‌ ദി ഹിമാലയ റാലി 2016 ടി2 (ഠ2) വിഭാഗം നിലവിലെ ചാമ്പ്യന്‍), നിബു സയിദ്‌ തുടങ്ങിയവരും പങ്കെടുക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

6 ലക്ഷം രൂപയാണ്‌ റാലിയുടെ ആകെ സമ്മാനതുക. എഫ്‌എംഎസ്‌സിഐ. (FMSCI) കപ്പ്‌ കൂടാതെ റാലിയില്‍ വരുന്ന മറ്റ്‌ മത്സരവിഭാഗങ്ങള്‍ 2000 സി.സി. വരെയുള്ളവ, ജിപ്‌സി, എസ്റ്റീം, ഓപ്പണ്‍ വിഭാഗം എന്നിങ്ങനെയാണ്‌. റാലി ജേതാവിന്‌ പ്രത്യേക ട്രോഫിയും സമ്മാനിക്കുന്നതാണ്‌.

മത്സരാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, ആയിരകണക്കിന്‌ കാണികള്‍, പൊതുസ്വത്ത്‌ ഇതിന്റെയെല്ലാം സുരക്ഷയ്‌ക്കായി 50 ലക്ഷം രൂപയുടെ പബ്ലിക്‌ ലയബിലിറ്റി ഇന്‍ഷുറന്‍സ്‌ പരിരക്ഷയും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. റാലിയുമായി ബന്ധപ്പെട്ട മാര്‍ഷല്‍സെല്ലാവരും ഏറെ പരിശീലനം ലഭിച്ചവരും, വിവിധ 
മോട്ടോര്‍സ്‌പോര്‍ട്ട്‌സ്‌ വിഭാഗങ്ങളില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ളവരും, ഏത്‌ അത്യാഹിതത്തെയും നേരിടാന്‍ പ്രാപ്‌തരായവരുമാണ്‌. ഇവര്‍ക്കായി മേയ്‌ 7 ന്‌ പ്രത്യേക ട്രെയിനിങ്ങ്‌ പരിപാടിയും നടത്തും. 20 കി.മീ. വരുന്ന സ്‌പെഷ്യല്‍ സ്‌റ്റേജിലുടനീളം കാണികളെ നിയന്ത്രിക്കുന്നതിനും, സുരക്ഷിതമായ ഇടങ്ങളില്‍ നിന്ന്‌ റാലി വീക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും ഏകദേശം 100 മാര്‍ഷലുകളെ നിയോഗിക്കും. മാത്രവുമല്ല റാലിയുടെ മെഡിക്കല്‍ പാര്‍ട്ട്‌ണറായ മെഡിക്കല്‍ ട്രസ്റ്റ്‌ ഹോസ്‌പിറ്റലിലെ വിദഗ്‌ധ ഡോക്ടര്‍മാരുടെ ടീം, 4 ട്രോമാ ആംബുലന്‍സുകളുടെ സഹായത്തോടെ സദാ കര്‍മ്മനിരതരായിരിക്കും. കൂടാതെ സമീപപ്രദേശത്തുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളെ റാലി നടക്കുന്ന വിവരം അറിയിച്ചിട്ടുള്ളതും, ആവശ്യമെങ്കില്‍ അവരുടെ സേവനം കൂടി ഉറപ്പുവരുത്തിയിട്ടുള്ളതുമാണ്‌. റാലി കടന്നു പോകുന്ന വഴിമദ്ധ്യേയുള്ള പ്രദേശങ്ങളില്‍ റാലിയെ സംബന്ധിച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ച്‌ വരികയാണ്‌. സ്‌പെഷ്യല്‍ സ്‌റ്റേജിന്‌ സമീപത്തുള്ള എല്ലാ വീടുകളിലും പ്രത്യേകം നോട്ടീസ്‌ വിതരണം നടത്തി അവരെ റാലി ഷെഡ്യൂളിനെ പറ്റിയും അവര്‍ കൈക്കൊള്ളേണ്ട സുരക്ഷാ മുന്‍കരുതലുകളെ കുറിച്ചും ബോധ്യപ്പെടുത്തിക്കഴിഞ്ഞു. റാലിയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിന്‌ പോലീസ്‌, ഫയര്‍, ഗതാഗതം, വനംപരിസ്ഥിതി തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്‌.

പോപ്പുലര്‍ റാലിയുടെ ഭാഗമായി മേയ്‌ 13, 14 തിയതികളില്‍ മറൈന്‍ െ്രെഡവില്‍ പോപ്പുലര്‍ റാലി ഫെസ്റ്റും സംഘടിപ്പിക്കും. ഇതിലെ മുഖ്യ ആകര്‍ഷണം, ബാറ്റില്‍ ഓഫ്‌ ദി ബാന്‍ഡ്‌സ്‌ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഒരു ബാന്‍ഡ്‌ മത്സരമാണ്‌. കേരളത്തില്‍ നിന്നും വളര്‍ന്നു വരുന്ന ബാന്‍ഡുകളെ അംഗീകരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണിത്‌. റാലിയുടെ എന്റര്‍ടെയ്‌ന്‍മെന്റ്‌ പാര്‍ട്ട്‌ണര്‍ കൂടിയായ മയൂസ്‌ എന്ന സ്ഥാപനമാണ്‌ ഈ പരിപാടി സംഘടിപ്പിക്കുന്നത്‌. മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച 3 ബാന്‍ഡുകളെ ഒരു ജഡ്‌ജിങ്ങ്‌ പാനല്‍ മുഖേന തെരഞ്ഞെടുക്കുന്നതും, 1, 2, 3 സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്നവര്‍ക്ക്‌ യഥാക്രമം 30000, 20000, 10000 എന്നിങ്ങനെ സമ്മാനതുക നല്‍കുന്നതുമാണ്‌. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക്‌ ബാംഗ്ലൂരിലുള്ള ബ്ലൂടിമ്പര്‍ മ്യൂസിക്കില്‍ സൗജന്യ റെക്കോര്‍ഡിങ്ങ്‌ സെഷനുള്ള അവസരവും ലഭിക്കും. ബ്ലൂടിമ്പറില്‍ നിന്നുള്ള സംഘം റാലിയുടെ തീം സോങ്ങ,്‌ ഫ്‌ളാഗ്‌ ഓഫ്‌ സമയത്ത്‌ വേദിയില്‍ തല്‍സമയം അവതരിപ്പിക്കും. കൂടാതെ, മേയ്‌ 14 ന്‌ 'തകര' എന്ന മ്യൂസിക്‌ ബാന്‍ഡിന്റെ അവതരണവും ഉണ്ടായിരിക്കും.

ഉള്‍വശം തിയറ്റര്‍ രുപത്തില്‍ ഒരുക്കിയ ഒരു ' മൂവി ഓണ്‍ വീല്‍സ്‌ ' റേസിങ്ങും, കാറുകളുമായി ബന്ധപ്പെട്ടുള്ള സിനിമാ ശകലങ്ങളുടെ പ്രദര്‍ശനവും ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. ഒട്ടോമൊബൈല്‍ സംബന്ധമായ പ്രോജക്ടുകളുടെ പ്രദര്‍ശനവുമായി കോളേജ്‌ വിദ്യാര്‍ത്ഥികളും റാലിയില്‍ പങ്കുചേരും.

മറൈന്‍ െ്രെഡവില്‍ ഒരുക്കുന്ന നിരവധി സ്‌റ്റോളുകളിലായി വിന്‍ടേജ്‌ / ക്ലാസിക്‌ / നൂതന കാറുകളുടെ പ്രദര്‍ശനം, ഒട്ടോ സര്‍വ്വീസസ്‌, കോര്‍പ്പറേറ്റ്‌ ബ്രാന്റുകള്‍, കിഡ്‌സ്‌ സോണ്‍, ഭക്ഷണശാലകള്‍ എന്നിവയെല്ലാം സജ്ജീകരിക്കും.

ടൈറ്റില്‍ സ്‌പോണ്‍സറായ പോപ്പുലര്‍ വെഹിക്കിള്‍സ്‌ കൂടാതെ, മൊബീല്‍ (ങീയശഹ), എക്‌സാള്‍ടാ കോട്ടിങ്ങ്‌ സിസ്റ്റംസ്‌ (അഃമഹമേ ഇീമശേിഴ ട്യേെലാ)െ എന്നിവരാണ്‌ അസോസിയേറ്റ്‌ സ്‌പോണ്‍സര്‍മാര്‍. നാഷണല്‍ ഇന്‍ഷുറന്‍സ്‌, ന്യൂ ഇന്ത്യാ അഷ്വറന്‍സ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ എന്നിവരാണ്‌ മറ്റ്‌ പ്രമുഖ സ്‌പോണ്‍സര്‍മാര്‍.

പോപ്പുലര്‍ റാലിയുടെ ഓഫീസ്‌ മേയ്‌ 12 മുതല്‍ ഹോസ്‌പിറ്റാലിറ്റി പാര്‍ട്ട്‌ണര്‍മാരായ ഐബിഐഎസ്‌ (ശയശ)െഹോട്ടലില്‍ പ്രവര്‍ത്തനമാരംഭിക്കും. വാട്ടര്‍മാര്‍ക്ക്‌ എന്ന സ്ഥാപനമാണ്‌ റാലിയുടെ ഇവന്റ്‌ മാനേജ്‌മെന്റ്‌ നിര്‍വ്വഹിക്കുന്നത്‌. പോപ്പുലര്‍ റാലിയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.popularrally.com,FB page എന്നിവ സന്ദര്‍ശിക്കുക.

Monday, March 13, 2017

ബ്രെറ്റ്‌ ലീ കേള്‍വിശക്തി കുറ്‌ഞ കുട്ടികളുമായി ക്രിക്കറ്റ്‌ കളിച്ചു




കൊച്ചി: 
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മുന്‍ പേസ്‌ ബൗളര്‍ ബ്രെറ്റ്‌ ലീ കേള്‍വിശക്തി കുറ്‌ഞ കുട്ടികളുമായി ക്രിക്കറ്റ്‌ കളിച്ചു. കാക്കനാട്‌ രാജഗിരി സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്‍ര്‌ സ്റ്റഡീസിന്റെ ക്യാമ്പസിലെ കിക്കറ്റ്‌ ഗ്രൗണ്ടില്‍ എത്തിയ ബ്രെറ്റ്‌ലീയെ കായികപ്രേമികള്‍ ഹൃദ്യമായി സ്വീകരിച്ചു 

കോക്ലിയറിന്റെ പ്രഥമ ഗ്ലോബല്‍ ഹിയറിങ്‌ അംബാസിഡറുമായ ബ്രെറ്റ്‌ ലീ ശ്രവണാരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ്‌ി കൊച്ചിയിലെത്തിയത്‌. ഇന്ന്‌ അദ്ദേഹം കോഴിക്കോടും എത്തും.
ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ച ബ്രെറ്റ്‌ ലീയുടെ ഇപ്പോഴത്തെ ലക്ഷ്യം കേള്‍വി ശേഷി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണമാണ്‌. കേള്‍വി ശേഷി കുറയുന്നത്‌ വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും ഉണ്ടാക്കുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായുള്ള സൗണ്ട്‌സ്‌ ഓഫ്‌ ക്രിക്കറ്റ്‌ എന്ന കാമ്പെയിനാണ്‌ ബ്രെറ്റ്‌ പ്രചരിപ്പിക്കുന്നത്‌. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലും ഫെയ്‌സ്‌ബുക്കിലും ലഭ്യമാക്കിയിട്ടുണ്ട്‌. 
ക്രിക്കറ്റിനെക്കുറിച്ച്‌ ഒന്നും ചോദിക്കരുതെന്ന മുന്നറിയിപ്പുമായാണ്‌ നമസ്‌കാരം പറഞ്ഞുകൊണ്ട്‌ ബ്രെറ്റ്‌ ലീ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കേള്‍വിശക്തി വീണ്ടെടുക്കാനും സുഖകരമായ ജീവിതം നേര്‍ന്ന ബ്രെറ്റ്‌ ലീ തന്റെ കൊച്ചി സന്ദര്‍ശനത്തിനിടെ ആശുപത്രികള്‍ സന്ദര്‍ശിച്ചതായും പിഞ്ചു കുട്ടികള്‍ക്കുള്ള ശ്രവണവൈകല്യങ്ങള്‍ നേരില്‍ കണ്ടതായും പറഞ്ഞു.കേള്‍വിശക്തി തിരിച്ചു കിട്ടിയ രണ്ട്‌ കു്രട്ടികളുമായും ബ്രെറ്റ്‌ലി സമയം ചിലവഴിച്ചു. എല്ലാ ആശുപത്രികളിലും കുട്ടികളില്‍ കേള്‍വിശക്തിയുടെ കുറവ്‌ തിരിച്ചറിയാനുള്ള സ്‌ക്രീനിങ്ങ്‌ വേണമെന്നും അദ്ദേഹം പറഞ്ഞു.
ആറ്‌ ടീം വീതമുള്ള രണ്ട്‌ ടീമുകളായിട്ടായിരുന്നു അഞ്ച്‌ ഓവര്‍ വീതമുള്ള മത്സരം ആദ്യം ബാറ്റ്‌ ചെയ്‌ത ടീം നാല്‌ റണ്‍സിനു ജയിച്ചു. കളിക്കാരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബ്രെറ്റ്‌ ലീ സഹായിച്ചു. ആദ്യമായി ബാറ്റ്‌്‌ എന്തിയവരും കൂട്ടത്തിലുണ്ടായിരുന്നു.

ചാമ്പ്യന്‍സ്‌ ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ 14 മുതല്‍



കൊച്ചി: 16ാമത്‌ ഇന്റര്‍ ക്ലബ്‌ ്‌ ചാമ്പ്യന്‍സ്‌ ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ 14 മുതല്‍ 17 വരെ കടവന്ത്ര ആര്‍.എസ്‌.സിയില്‍ നടക്കും. കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ്‌ സെന്ററും എറണാകുളം ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷനും സംയുക്തമായാണ്‌ പുരുഷവനിത വിഭാഗങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിക്കുന്നത്‌. 
കസ്റ്റംസ്‌ ആന്റ്‌ സെന്‍ട്രല്‍ എക്‌സൈസ്‌ കൊച്ചി, കെ.എസ്‌.ഇ.ബി തിരുവനന്തപുരം, കേരള പൊലീസ്‌ തിരുവനന്തപുരം, കേരളവര്‍മ്മ കോളജ്‌ തൃശൂര്‍, അസംപ്‌ഷന്‍ കോളജ്‌ ചങ്ങാനാശേരി, പ്രൊവിഡന്‍സ്‌ കോളജ്‌ കോഴിക്കോട്‌, സെന്റ്‌ ജോണ്‍സ്‌ കോളജ്‌ അഞ്ചല്‍ തുടങ്ങിയ പ്രമുഖ ടീമുകള്‍ റൗണ്ട്‌ റോബിന്‍ ലീഗ്‌ ഫോര്‍മാറ്റില്‍ നടക്കുന്ന നാലു ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഇരുവിഭാഗത്തിലെയും ചാമ്പ്യന്‍ ക്ലബ്ബുകള്‍ 22 മുതല്‍ 26 വരെ കോയമ്പത്തൂര്‍ പി.എസ്‌.ജി കോളജ്‌ ഓഫ്‌ ടെക്‌നോളജിയില്‍ നടക്കുന്ന 31ാമത്‌ ഫെഡറേഷന്‍ കപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പ്‌ 14ന്‌ വൈകിട്ട്‌ 5.30ന്‌ സപ്ലൈകോ എം.ഡി എ.പി.എം മുഹമ്മദ്‌ ഹനീഷ്‌ ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടന മത്സരത്തില്‍ അസംപ്‌ഷന്‍ കോളജ്‌, അഞ്ചല്‍ സെന്റ്‌ ജോണ്‍സ്‌ കോളജിനെ നേരിടും

എസ്‌.ബി.ടി തിരുവനന്തപുരം ചാമ്പ്യന്മാര്‍



കൊച്ചി:
കാക്കനാട്‌ രാജഗിരി കോളേജ്‌ ഗ്രൗണ്ടില്‍ സമാപിച്ച മുപ്പത്തി ആറാമത്‌ അഖിലകേരള കൊറോമാന്‍ഡല്‍ സിമെന്റ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ എസ്‌.ബി.ടി തിരുവനന്തപുരം ജേതാക്കളായി. ഇന്നലെ നടന്ന ഫൈനലില്‍ അവര്‍ 93 റണ്‍സിന്‌ ഏജീസ്‌ ഓഫീസ്‌ തിരുവനന്തപുരത്തിനെ പരാജയപ്പെടുത്തി. 
ടോസ്‌ നേടി ആദ്യം ഫീല്‍ഡിങ്ങിനിറങ്ങിയ ഏജീസ്‌ ഓഫീസിനെതിരെ നിശ്ചിത 50 ഓവറില്‍ ഒന്‍പത്‌ വിക്കറ്റിന്‌ 273 റണ്‍സെടുത്തു. ആറ്‌ സിക്‌സറും 11 ബൗണ്ടറികളും അടക്കം 136 പന്തില്‍ 129 റണ്‍സെടുത്ത പി.രാഹുല്‍ എസ്‌.ബി.ടിയ്‌ക്ക്‌ ശക്തമായ അടിത്തറ നല്‍കി. ഏജീസിനുവേണ്ടി പി.യു അന്‍താഫ്‌ മൂന്നുവിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഏജീസ്‌ 41.5 ഓവറില്‍ 180നു ഓള്‍ ഔട്ടായി. സച്ചിന്‍ ബേബി (40), സുനില്‍ സാം (26) എന്നിവര്‍ മാത്രമെ ഏജീസിന്റെ ബാറ്റിങ്ങില്‍ പിടിച്ചു നിന്നുള്ളു. 49 റണ്‍സിനു നാല്‌ വിക്കറ്റെടുത്ത എസ്‌.എം.വിനൂപ്‌ എസ്‌.ബി.ടിയുടെ പ്രധാന വിക്കറ്റ്‌ കൊയ്‌ത്ത്‌ നടത്തി.
രാഹുല്‍ ആണ്‌ മാന്‍ ഓഫ്‌ ദി ഫൈനല്‍ മികച്ച ബൗളരായി സല്‍മാന്‍ നിസാറും (എസ്‌.ബി.ടി)മികച്ച ബാറ്റ്‌സ്‌മാനായി ഹരികൃഷ്‌ണനും (മൂത്തൂറ്റ്‌ സിസി), മികച്ച വിക്കറ്റ്‌ കീപ്പറായി ഇ.ആര്‍. ശ്രീരാജും (ലാന്‍ഡെക്‌ സി.സി തൃശൂര്‍), പ്രോമിസിങ്ങ്‌ യംങ്‌സറ്ററായി ടി.കെ.റിനിലും (മുത്തൂറ്റ്‌ സി.സി) തെരഞ്ഞെടുക്കപ്പെട്ടു.

Wednesday, March 8, 2017

സന്തോഷ്‌ ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു പി.ഉസ്‌മാന്‍ ക്യാപ്‌റ്റന്‍






കൊച്ചി:
ഈ മാസം 12 മുതല്‍ 26വരെ ഗോവയില്‍ നടക്കുന്ന 
എഴുപത്തി ഒന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്‌.ബി.ടിയുടെ കുപ്പായമണിയുന്ന മലപ്പുറത്തിന്റെ പി.ഉസ്‌മാനാണ്‌ ടീമിന്റെ ക്യാപ്‌റ്റന്‍. 15നു കേരളം ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ നേരിടും.
മറ്റുകളിക്കാര്‍ : ബി.മിഥുന്‍ (കണ്ണര്‍, എസ്‌.ബി.ടി), എം.അജ്‌മല്‍ (പാലക്കാട്‌, കെ.എസ്‌ഇ.ബി), എസ്‌.മെല്‍ബിന്‍ (തിരുവനന്തപുരം, കേരള പോലീസ്‌)., എം.നജീബ്‌ (കാസര്‍ഗോഡ്‌്‌. വാസ്‌കോ ഗോവ),എസ്‌.ലിജോ (തിരുവനന്തപുരം, എസ്‌.ബി.ടി), രാഹുല്‍ വി.രാജ്‌ (തൃശൂര്‍, എസ്‌.ബി.ടി),കെ.നൗഷാദ്‌
(കോഴിക്കോട്‌, ബസേലിയസ്‌ കോളേജ്‌ ), വി.ജി.ശ്രീരാഗ്‌ ( പാലക്കാട്‌, എഫ്‌.സി.കേരള), നിഷോന്‍ സേവ്യര്‍ ( തിരുവന്തപുരം , കെ.എസ്‌.ഇ.ബി), എസ്‌.ശീഷന്‍ ( തിരുവന്തപുരം , എസ്‌.ബി.ടി), മുഹമ്മദ്‌ പാറക്കോട്ടില്‍ ), ജിഷ്‌ണു ബാലകൃഷ്‌ണന്‍ (മലപ്പുറം, വാസ്‌കോഡ ഗാമ), അസ്‌ഹറുദ്ദിന്‍ (മലപ്പുറം, കെ.എസ്‌.ഇ.ബി), ജിജോ ജോസഫ്‌ ( തിരുവനന്തപുരം ,എസ്‌.ബി.ടി), ജിപ്‌സണ്‍ ജസ്റ്റിന്‍ ( തിരുവനന്തപുരം, ഏജീസ്‌), ഷെറിന്‍ സാം ( എറണാകുളം, ഏജീസ്‌), ജോബി ജസ്‌റ്റിന്‍ (തിരുവന്തപുറം,കെ.എസ്‌.ഇ.ബി)എല്‍ദോസ്‌ ജോര്‍ജ്‌ (എറണാകുളം, എസ്‌.ബി.ടി), സഹല്‍ അബ്ദുള്‍ സമദ്‌ (ക്‌ണ്ണൂര്‍, എസ്‌.എന്‍ കോളേജ്‌) 
മുഖ്യ പരിശീലകന്‍ : വി,പി.ഷാജി, സഹപരിശീലകന്‍:മില്‍ട്ടണ്‍ ആന്റണി, ഗോള്‍കീപ്പര്‍ കോച്ച്‌ : ഫിറോസ്‌ ഷെരീഫ്‌, മാനേജര്‍:ഗീവര്‍ഗീസ്‌, ഫിസിയോ:പി.വി.അഷ്‌കര്‍ 
നിഷോന്‍ സേവ്യര്‍, ആണ്‌ പ്രധാന പുതുമുഖം. ക്വാളിഫൈയിങ്ങ്‌ റൗണ്ടില്‍ നിന്നുള്ള ടീമില്‍ നിന്നും നാല്‌ മാറ്റങ്ങള്‍ ടീമിലുണ്ട്‌. നിഷോന്‍ സേവ്യറിനു പുറമെ മുഹമ്മദ്‌ പാറേക്കോട്ടില്‍, ജിഷ്‌ണു ബാലകൃഷ്‌ണന്‍, അസ്‌ഹറുദ്ദീന്‍, സഹല്‍ അബ്ദുള്‍ സമദ്‌ എന്നിവരാണ്‌ അവസാന റൗണ്ടില്‍ ഇടംപിടിച്ച കളിക്കാര്‍. ഇവരെല്ലാം തന്നെ അണ്ടര്‍ 19 കളിക്കാരാണ്‌.
ഷിബിന്‍ലാല്‍, ഫിറോസ്‌, അനന്തമുരളി, ബിറ്റോ ബെന്നി , ഹാരിസ്‌ എന്നിവരെയാണ്‌ ഒഴിവാക്കിയത്‌. 
കാലിക്കറ്റ്‌ ഗവണ്മന്റ്‌ കോളേജ്‌ ഗ്രൗണ്ടില്‍ മികച്ച പ്രകടനത്തിലൂടെയാണ്‌ കേരളം മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന റൗണ്ടിലേക്കു യോഗ്യത നേടിയത്‌.ഇന്ന്‌ ടീം ഗോവയിലേക്കുല യാത്രതിരിക്കും. ആദ്യ റൗണ്ട്‌ മത്സരങ്ങള്‍ക്കു ശേഷം ടീം തിരുവനന്തപുരത്ത്‌ എത്തിച്ചേര്‍ന്നു. തുടര്‍ന്നു ഫെബ്രുവരി 20മുതല്‍ മാര്‍ച്ച്‌ 11വരെ തിരുവനന്തപുരം എല്‍എന്‍സിപി ഗ്രൗണ്ടിലും എറണാകുളം അംബേദ്‌കര്‍ സ്‌റ്റേഡിയത്തിലും നടന്ന പരിശീലന മത്സരങ്ങള്‍ക്കു ശേഷമാണ്‌ അവസാന റൗണ്ടിനുള്ള ടീമിനെ പ്രഖ്യാപിച്ചത്‌. മാര്‍ച്ച്‌ എട്ടിനു അംബേദ്‌കര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അവസാന റൗണ്ടിലേക്കുള്ള ടീമിന്റെ സെലക്ഷന്‍. 

ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങുന്നതിനു മുന്‍പ്‌ കേരള ടീം ഗോവയില്‍ രണ്ട്‌ പരിശീലന മത്സരങ്ങളില്‍ കളിക്കും. ഗ്രൂപ്പ്‌ ബിയില്‍ റെയില്‍വേസിനെതിരെ 15 നാണ്‌ കേരളത്തിന്റെ ആദ്യമത്സരം 17നു പഞ്ചാബിനെയും 19നു മുന്‍ ചാമ്പ്യന്മാരായ മിസോറാമിനെയും 21നു നിലവിലെ റണ്ണര്‍ അപ്പായ മഹാരാഷ്ടയേയും നേരിടും. സി.എം.സി ബാംബോലിന്‍, തിലക്‌ മൈതാന്‍ എന്നിവടങ്ങളിലായിട്ടാണ്‌ കേരളത്തിന്റെ മത്സരങ്ങള്‍ അരങ്ങേറുക.
നിലവിലുള്ള ചാമ്പ്യന്മാരായ സര്‍വീസസ്‌ ഗ്രൂപ്പ എയില്‍ ആതിഥേയരായ ഗോവ, 31 തവണ ചാമ്പ്യന്മാരായ പശ്ചിമ ബംഗാള്‍, മേഘാലയ, ചത്തീസ്‌ഗഢ്‌ എന്നീ ടീമുകളുമായി മാറ്റുരക്കും. രണ്ട്‌ ഗ്രൂപ്പുകളിലേയും ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ സെമിഫൈനലിലേക്കു യോഗ്യത നേടും. 2012-13ലാണ്‌ കേരളം അവസാനമായി സെമിഫൈനലിലേക്കു യോഗ്യത നേടിയത്‌. അന്ന്‌ പെനാല്‍ട്ട്‌ ഷൂട്ടൗട്ടില്‍ സര്‍വീസസിനോട്‌ (3-4നു) സര്‍വീസസിനോട്‌ തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ട്‌ തവണയും സര്‍വീസിനായിരുന്നു കിരീടം.. 
സെമിഫൈനല്‍ മാര്‍ച്ച്‌ 23നും ഫൈനല്‍ 26നും നടക്കും.

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ഐ.മേത്തരുടെ അധ്യതയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍ ടീമിനെ പ്രഖ്യാപിച്ചു. ചടങ്ങില്‍ ടീം ഭാരവികളും മുഖ്യ സ്‌പോണ്‍സര്‍മാരായ രാംകോയെ പ്രതിനിധീകരിച്ച്‌ രമേഷ്‌ ഭാരത്‌, രഞ്‌്‌ജിത്‌, ജയകുമാര്‍ എന്നിവരും പങ്കെടുത്തു. കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡും രാംകോയുമാണ്‌ ടീമിന്റെ സ്‌പോണ്‍സര്‍മാര്‍. 

Thursday, February 23, 2017

കളിക്കാര്‍ക്ക്‌ നല്‍കുന്നത്‌ 300 രൂപ, വാങ്ങുന്നത്‌ ഒരു ലക്ഷം


നാലകത്തിനെതിരെ പ്രതിഷേധം ശക്തമായി,
അസോസിയേഷനില്‍ നിന്നും 
വോളിബോള്‍ കളിക്കാര്‍ വിട്ടുപോകുന്നു

കൊച്ചി
സംസ്ഥാന വോളിബോള്‍ അസോസിയേഷനില്‍ നി്‌ന്നും കളിക്കാര്‍ വിട്ടുപോകുന്നു. വോളിബോള്‍ അസോസിയേഷന്‍ വോളിബോള്‍ കളിക്കാര്‍ക്ക്‌ എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി രാജ്യാന്തര താരം ടോം ജോസഫിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രുൂപീകരിക്കാനും തീരുമാനമായി. അഖിലേന്ത്യാ തലത്തില്‍ ഈ നീക്കം ശ്‌ക്തമാക്കും.
സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാലകത്ത്‌ ബഷീറിനെ തല്‍സ്ഥാനത്തു നീക്കം ചെയ്യാതെ വോളിബോള്‍ അസോസിയേഷനുമായി യാതൊരു നീക്കു പോക്കും നടത്തേണ്ട എന്ന ശക്തമായ തീരുമാനത്തിലേക്കാണ്‌ കളിക്കാരുടെ പോക്ക്‌ . കളിക്കാരില്ലാതെ അസോസിയേഷന്‍ ഇല്ല എന്നനിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നു ടോം ജോസഫ്‌, എസ്‌.എ.മധു എന്നീ രാജ്യാന്തര വോളിബോള്‍ താരങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാലകത്ത്‌ ബഷീര്‍ സെക്രട്ടറിയായ സംസ്ഥാന അസോസിയേഷനെ പരാതികളുടെ കെട്ട്‌ കളിക്കാര്‍ പുറത്തുവിട്ടു. രാജ്യാന്തരകളിക്കാര്‍ക്ക്‌ അടക്കം അര്‍ജുന അവാര്‍ഡ്‌ ജേതാക്കള്‍ക്ക്‌ കേവലം 300-500 രൂപവരെയാണ്‌ ഒരു മത്സരത്തിനു ലഭിക്കുന്ന പ്രതിഫലം. അതേസമയം കേരളത്തില്‍ വോളിബോളിന്റെ വളര്‍ച്ചയ്‌ക്കു കാരണം കെ.എസ്‌.ഇ.ബി, കസ്‌റ്റംസ്‌ തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുളാണ്‌ ഈ ടീമുകള്‍ക്കു വേണ്ടി കളിക്കുന്ന കളിക്കാര്‍ക്കു മാത്രമെ ജീവിക്കാന്‍ ആവശ്യമായ പ്രതിഫലം ലഭിക്കുന്നുള്ളു. 
കേളിക്കാരുടെ പ്രതിഫല തുക 300ല്‍ ഒതുക്കുന്ന അസോസിയേഷന്റെ മറ്റൊരു നിലപാട്‌ ആണ്‌ വിചിത്രം. കളിക്കാര്‍ക്ക്‌ രാജ്യന്തരതലത്തില്‍ പരിചയസമ്പത്ത്‌ ലഭിക്കുന്ന വിദേശപര്യടനങ്ങളെ മുതലെടുക്കാണ്‌ അസോസിയേഷന്റെ നീക്കം. കളിക്കാരുടെ വിദേശ പര്യടനം രാജ്യത്തിനു തന്നെ നേട്ടം ഉണ്ടാക്കാനുള്ള അവസരമായി കാണാതെ കളിക്കാരില്‍ നിന്നും പണം പിരിക്കാനാണ്‌ അസോസിയേഷന്റെ ശ്രമം. ഒരു വിദേശപര്യടനത്തിനു ഒരു ലക്ഷം രൂപവീതമാണ്‌ അസോസിയേഷന്‍ വിലയിട്ടിരിക്കുന്നത്‌. അതായത്‌ കളിക്കാരന്റെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നത്‌ അസോസിയേഷന്‌ പുട്ടടിക്കാന്‍.
ഈ തുക (1500 ഡോളര്‍) തരാതെ ആരെയും കൊണ്ടുപോകരുതെന്ന്‌ കെ.എസ്‌ഇ.ബി. കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ , കേരള പോലീസ്‌, ബിപിസിഎല്‍ തുടങ്ങിയ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും നാലകത്ത്‌ ബഷീര്‍ നോട്ടീസ്‌ അയച്ചിരിക്കുകയാണ്‌. 
അഖിലേന്ത്യ തലത്തില്‍ വോളിബോള്‍ ഫെഡറേഷനില്‍ സംഭവിച്ചിരിക്കുന്ന വിഭാഗീയതയില്‍ നിന്നാണ്‌ സംസ്ഥാന അസോസിയേഷനിലും സ്വരചേര്‍ച്ചയ്‌ക്കു തുടക്കം. ഇതിന്റെ ദോഷഫലങ്ങള്‍ കേരള താരങ്ങള്‍ക്കാണ്‌ ഏറ്റുവാങ്ങേണ്ടിവരുന്നത്‌. അഖിലേന്ത്യാ തലത്തിലെ തമ്മിലടിമൂലം നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടി കേരള താരങ്ങള്‍ക്കു ലഭിച്ച സര്‍ട്ടിഫിക്കറ്റിനു യോഗ്യത ഇല്ലാതായിരിക്കുകയാണ്‌. നിരവധി കളിക്കാരുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലാണ്‌. 
കഴിഞ്ഞ സീസണില്‍ ആരംഭിക്കേണ്ടിയിരുന്ന ദേശീയ വോളിബോള്‍ ലീഗും അഖിലേന്ത്യ ഫെഡറേ,നില്‍ സംഭവിച്ച വിഭാഗീയതമൂലം ഉപേക്ഷിക്കേണ്ടിവന്നു. കഴിഞ്ഞ ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന ലീഗ്‌ നടന്നിരുന്നുവെങ്കില്‍ ഒരു കളിക്കാരന്‌ 10-15 ലക്ഷം രൂപവരെ ലേലം വിളിയില്‍ നിന്നും ലഭിക്കുമായിരുന്നു. ഈ തുകയാണ്‌ ഇതുമൂലം നഷ്ടമായത്‌.
ദേശീയ വോളിബോള്‍ ലീഗില്‍ കേരളത്തില്‍ നിന്നും ഒരു കളിക്കാരനും പങ്കെടുക്കരുതെന്ന മുന്നറിയിപ്പ്‌ നല്‍കികൊണ്ട്‌ നാലകത്ത്‌ ബഷീര്‍ നോട്ടീസ്‌ അയിച്ചിരുന്നു. ദേശീയ വോളിബോള്‍ ലീഗ്‌ മുടക്കിയതിനു പിന്നില്‍ നാലകത്ത്‌ ബഷീറിനു പ്രധാന റോള്‍ ഉണ്ടെന്നു കളിക്കാര്‍ പറഞ്ഞു.
വോളിബോള്‍ എന്ന ഗെയിമുമായി യാതൊരു ബന്ധവും ഇല്ലാത്ത നാലകത്ത്‌ ബഷീര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ എത്തിയത്‌ രാഷ്ട്രീയം കളിച്ചാണെന്നും കളിക്കാര്‍ അരോപിച്ചു.
കളിക്കാരെ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി അസോസിയേഷനിലെ ചീഞ്ഞു നാറുന്ന യാഥാര്‍ത്ഥ്യം പുറത്തുവരാതിരിക്കാന്‍ നാലകത്ത്‌ ബഷീര്‍ ശ്രമിച്ചു.ഇതിന്റെ ഫലമായി മൂന്നു ഇന്ത്യന്‍ താരങ്ങളെ മാധ്യമങ്ങളുമായി സംസാരിച്ചതിനു നാലകത്ത്‌ ബഷീര്‍ പുറത്താക്കിയതായും കളിക്കാര്‍ പറഞ്ഞു. ശ്രുതിമോള്‍,രേശ്‌മ, അഞ്‌ജു ബാലകൃഷ്‌ണന്‍ എന്നീ കളിക്കാരെയാണ്‌ പുറത്താക്കിയത്‌. 
അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന്‌ ജനം മറുപടി പറയുമെന്ന്‌ വോളിബോള്‍ താരവും അര്‍ജ്ജുന അവാര്‍ഡ്‌ ജേതാവുമായ ടോം ജോസഫ്‌. ഇന്നലെ വൈകിട്ട്‌ വാട്‌സ്‌ആപ്‌ വഴിയാണ്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ ലഭിച്ചത്‌. ഇത്‌ പൊതുജനത്തിന്‌ സമര്‍പ്പിക്കുകയാണെന്നും താന്‍ ഇതിന്‌ മറുപടി നല്‍കില്ലെന്നും ടോം ജോസഫ്‌ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 
തനിക്കെതിരെ അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നയിച്ച മൂന്ന്‌ ആരോപണങ്ങളും തെറ്റാണെന്ന്‌ ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്‌. കോച്ച്‌ ജി.ഇ.ശ്രീധറിനെ കൊറിയര്‍ വഴി ചെരുപ്പ്‌ മാല അയച്ചു അവഹേളിച്ചെന്ന ആരോപണം ശ്രീധര്‍ തന്നെ നിഷേധിച്ചിട്ടുണ്ട്‌. അസോസിയേഷന്‍ നോമിനേഷന്‍ ചെയ്‌തത്‌ കൊണ്ടല്ല 2014ല്‍ തനിക്ക്‌ അര്‍ജ്ജുന അവാര്‍ഡ്‌ ലഭിച്ചത്‌. അര്‍ജ്ജുന അവാര്‍ഡ്‌ ജേതാവായ ഉദയകുമാറും സ്‌പോര്‍ട്‌സ്‌ കൗണ്‍സിലുമാണ്‌ തന്റെ പേരു നിര്‍ദ്ദേശിച്ചത്‌. 2012ലും 2013ലും അസോസിയേഷന്‍ അവാര്‍ഡിനായി നോമിനേറ്റ്‌ ചെയ്‌തുവെന്നത്‌ ശരിയാണ്‌. പക്ഷേ രണ്ടു വര്‍ഷങ്ങളിലും താന്‍ പരിഗണിക്കപ്പെട്ടില്ല. അര്‍ജ്ജുന ലഭിച്ചതിന്‌ ശേഷം വോളിബോളിന്റെ വികസനത്തിനായി താന്‍ ഒന്നും ചെയ്‌തില്ലെന്ന ആരോപണവും ശരിയല്ല. ചെയ്‌ത കാര്യങ്ങള്‍ക്ക്‌ പബ്ലിസിറ്റി ആഗ്രഹിക്കുന്ന ആളല്ല താന്‍. സെക്രട്ടറിയുടെ അവഹേളനത്തിനെതിരെ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. അസോസിയേഷനെതിരെ അന്വേഷണത്തിന്‌ കായിക മന്ത്രി എ.സി മൊയ്‌തീന്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലിന്‌ നിര്‍ദ്ദേശം നല്‍കിയതായും ടോം ജോസഫ്‌ പറഞ്ഞു. 
അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ നാലകത്ത്‌ ബഷീര്‍ രാജിവെയ്‌ക്കണമെന്ന്‌ മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെട്ടു. വോളിബോളിന്റെ ഉന്നമനത്തിനായി സീനിയര്‍ താരങ്ങളുടെയും പഴയകാല താരങ്ങളുടെയും നേതൃത്വത്തില്‍ പ്ലയേഴ്‌സ്‌ വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിക്കും. വോളിബോള്‍ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യ സസ്‌പെന്റ്‌ ചെയ്‌ത ഒരു സെക്രട്ടറിക്ക്‌ എങ്ങനെയാണ്‌ ടോമിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ്‌ അയക്കാന്‍ കഴിയുകയെന്ന്‌ അവര്‍ ചോദിച്ചു.
എ.സ്‌.എ. മധു,ആര്‍.രാജീവ്‌, ടോം ജോസഫ്‌, എന്‍.പി.ചാക്കോ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 


Tuesday, February 21, 2017

നാഷണല്‍ റേസ്‌വാക്കിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതിളക്കം




കൊച്ചി: മാക്‌സ്‌ ബുപ അത്‌ലറ്റിക്‌ ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയുമായി ചേര്‍ന്ന്‌ സംഘടിപ്പിച്ച നാഷണല്‍ റേസ്‌വാക്കിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ കൊച്ചിയില്‍ നിന്നുള്ള കെ.ടി.ഇര്‍ഫാന്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. മൂന്ന്‌ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 20 കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 22 മിനിറ്റ്‌ 43 സെക്കന്റു കൊണ്ട്‌ പൂര്‍ത്തിയാക്കിയാണ്‌ ഇര്‍ഫാന്‍ ഈ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്‌. 
കൂടുതല്‍ നടന്ന്‌ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ആശയത്തെ മുന്‍നിര്‍ത്തി സംഘടിപ്പിച്ച ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം 50 കിലോമീറ്ററില്‍ സന്ദീപ്‌ കുമാര്‍, വനിതാ വിഭാഗം 20 കിലോമീറ്ററില്‍ പ്രിയങ്ക എന്നിവര്‍ വിജയികളായി. മത്സരത്തില്‍ വിജയികളായവര്‍ക്ക്‌ ഈ വര്‍ഷം ജപ്പാനിലെ നൊമി ഇഷിക്കാവ പെര്‍ഫെക്‌ച്വറില്‍ നടക്കുന്ന ഏഷ്യന്‍ റേസ്‌വാക്കിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.