Sunday, December 20, 2020

Bulgarian football coach "glad" he ended up in Kerala




 Dimitar Pantev landed at Kerala's Calicut International Airport on March 4 to assess the prospects of establishing a world-class academy in the football-crazy state. But before the Bulgarian could settle down to the task at hand, the novel coronavirus crisis blew up and India announced a lockdown in defence. 

Caught in a foreign land thousands of miles away from home - and contemplating the possibility of having to make his peace with an alien way of life - Pantev grit his teeth and prepared for what he thought was a bitter battle ahead. 

But two months after his arrival, he is as happy as any Malayali and a poster boy for the 'Kerala model' of COVID-19 resistance!

A viral Facebook post

Pantev was so heartened by the treatment he received from the officials that he decided to go public. He shared his quarantine experience from Palakkad's urban neighbourhood Pattambi on Facebook,     praising the officials and the Kerala government for its "super efficiency in managing the disaster with available resources". 

It was well-received by Keralites before media platforms started picking it up.

"I was and am still dumbstruck to hear about the destruction coronavirus has wreaked in Europe and I feel truly blessed that Kerala is the place that I was at in the times of the virus," he wrote from his apartment in Pattambi.

Pantev, who earlier coached Palestine-based Al Jamaya club, was roped in by the Dubai-based H16 Sports Services to analyse the possibility of starting a first-of-its-kind football training and skills development academy in Kerala. He was accompanied by Riyas Kasim, a Pattambi native and the Manager of H16 SS' owner Hassan Ali Ibrahim Al Blooshi.

At a time when a developed Europe was struggling to contain the virus, Kerala's effective handling of the crisis proved inspiring, Pantev said. 

"Ever since the quarantine period was in force in Pattambi Municipality, Muthuthala Health Inspector Priyadas and other officials of the Health Department kept checking on me, giving safety instructions and calling me up every day to know my health status. Sub-Inspector Mohana Krishnan was very particular in following his government's instructions and keeping a hawk's eye on the well-being of the foreigner that was me," he said.

Staying safe from the virus and spending time alone during a lockdown are two different things, Pantev agrees. As a professional sportsman, he knows staying isolated can take a toll on one's mental health. 

"This emergency changed everyone's plans. It's not easy to spend your days in isolation, but I try to stay positive and calm. Twice a day I train at home with elastic bands and run 40 minutes every day around the complex where I live. Exercise helps me maintain my physique and also my mental stability," Pantev told The New Indian Express.

Asked if he is concerned about his family, Pantev said they are doing well despite Bulgaria having reported over 1500 cases till date. "I talk with them every day. They are calm because they know that I am safe in Kerala as well," he said.

Pantev's agent Riyas said ASHA workers used to visit them regularly. Health teams from both Pattambi and Thrithala keep checking on his welfare and the Special Branch police team has also ensured all help. 

What's next

When asked about future plans, Riyas said the original idea was to inaugurate the academy programme on March 16 in the presence of some top company officials and veteran Indian footballers. But with the coronavirus crisis cancelling all those plans, Pantev is ready to wait.


"H16 has tie-ups in Romania, Russia and Croatia. Our plan includes arranging exposure tours to all these places. The academy is going to be first of its kind here with European-imported equipment and top-tier coaching. Our children deserve it, and as far as I know, Dimitar is very much impressed by Kerala," he said.

Pantev had also voiced his wish to meet Health Minister KK Shailaja and Chief Minister Pinarayi Vijayan to express his gratitude. Despite the Facebook post being well received, the Minister's office has not responded yet, Riyas said. However, Pattambi MLA Muhammed Muhsin visited the Bulgarian at his flat.

Dimitar said he plans to spend the rest of the lockdown days preparing for the job ahead. "I watch matches from recent seasons in the Indian leagues. I am trying to get to know Indian football more closely and be more prepared for the period when life will continue to run normally," he said.
 

Tuesday, July 28, 2020

ഇംഗ്ലണ്ടിന്‌ കൂറ്റന്‍ ജയം, പരമ്പര




 
‌.സ്റ്റുവര്‍ട്ട്‌ ബ്രോഡ്‌ - ‌പ്ലെയര്‍ ഓഫ്‌ ദി മാച്ച്‌


റോസ്‌്‌റ്റന്‍ ചേസ്‌- പ്ലെയര്‍ ഓഫ്‌ ദി സീരിസ്‌

വെസ്റ്റ്‌ ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി ടെസ്റ്റ്‌ പരമ്പര ഇംഗ്ലണ്ട്‌ നേടി.
മുന്‍ നിരതാരങ്ങളെ ഒഴിവാക്കി കളിച്ച ആദ്യ ടെസ്‌റ്റില്‍ തോറ്റതോടെ പാഠം പഠിച്ച ഇംഗ്ലണ്ട്‌ ഉജ്ജ്വല ജയത്തോടെ പരമ്പരയിലെ അടുത്ത രണ്ടും ടെസറ്റും സ്വന്തമാക്കിയാണ്‌ പരമ്പര നേടിയത്‌. 

നാലം ദിനം വന്നെത്തിയ മഴ അഞ്ചാമത്തേും അവസാനത്തേതുമായ ദിനം വെസ്റ്റ്‌ ഇന്‍ഡീസിന്റെ തുണയ്‌ക്ക്‌ എത്തിയില്ല. 399 റണ്‍സ്‌ വിജയ ലക്ഷ്യം തേടിയിറങ്ങിയ വിന്‍ഡീസിനെ 129 റണ്‍സിന്‌ ഓള്‍ഔട്ട്‌ ആക്കിയാണ്‌ ഇംഗ്ലണ്ട്‌ 269 റണ്‍സിന്റെവിജയം കരസ്ഥമാക്കിയത്‌. ഇംഗ്ലണ്ടിനായി ക്രിസ്‌ വോക്‌സ്‌ 5 വിക്കറ്റ്‌ നേടി ബൗളിംഗില്‍ മുന്നില്‍ നിന്ന്‌ നയിച്ചു. തന്റെ 500ാം ടെസ്റ്റ്‌ വിക്കറ്റ്‌ ഉള്‍പ്പെടെ 4വിക്കറ്റാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ സ്റ്റുവര്‍ട്‌ ബ്രോഡ്‌ നേടിയത്‌.

മത്സരത്തിന്റെ നാലാം ദിവസം പൂര്‍ണ്ണമായി നഷ്ടപ്പെടുകയും അഞ്ചാം ദിവസം രണ്ട്‌ തവണ മഴ വില്ലനായി വന്ന ശേഷവുമാണ്‌ ഇംഗ്ലണ്ടിന്റെ വിജയം. വിന്‍ഡീസ്‌ നിരയില്‍ 31 റണ്‍സുമായി ഷായി ഹോപ്‌ ടോപ്‌ സ്‌കോറര്‍ ആയി. 23 റണ്‍സ്‌ നേടിയ ജെര്‍മൈന്‍ ബ്ലാക്ക്വുഡ്‌ പുറത്തായതോടെയാണ്‌ വിന്‍ഡീസ്‌ ചെറുത്ത്‌നില്‌പ്‌ അവസാനിച്ചത്‌. മത്സരത്തില്‍ ബ്രോഡ്‌ 10 വിക്കറ്റാണ്‌ നേടിയത്‌.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ വെസ്റ്റ്‌ ഇന്‍ഡീസ്‌ തോല്‍വിയിലേക്ക്‌. വിജയലക്ഷ്യമായ 312 റണ്‍സിലേക്ക്‌ ബാറ്റേന്തുന്ന വിന്‍ഡീസിന്റെ ആറ്‌ വിക്കറ്റുകള്‍ 87 റണ്‍സിനിടെ നഷ്ടപ്പെട്ടു. അവസാന ദിനമായ ഇന്ന്‌ വെസ്റ്റ്‌ ഇന്‍ഡീസിന്‌ ടെസ്റ്റ്‌ സമനിലയില്‍ ആക്കണമെങ്കില്‍ അത്ഭുതമെന്തെങ്കിലും സംഭവിക്കണം.

നാലാം ദിനം മഴ കൊണ്ടുപോയതോടെ ആശ്വസിച്ചെങ്കിലും അവസാന ദിനമായ ഇന്ന്‌ ഇംഗ്ലീഷ്‌ ബൗളര്‍മാര്‍ ആക്രമണം നേരിടാനാകാതെ വിന്‍ഡീസ്‌ തകര്‍ന്നടിയുകയായിരുന്നു. 

ബ്രാത്ത്‌ വെയിറ്റ്‌ 19 റണ്‍സിനും ഷായി ഹോപ്‌ 31 റണ്‍സിനും ബ്രൂക്‌സ്‌ 22 റണ്‍സിനും വീണു. മൂന്ന്‌ വിക്കറ്റുകള്‍ വീഴ്‌ത്തിയ സ്റ്റുവര്‍ട്ട്‌ ബ്രോഡും രണ്ട്‌ വിക്കറ്റെടുത്ത വോക്‌സുമാണ്‌ വിന്‍ഡീസ്‌ മുന്‍നിരയെ തകര്‍ത്തത്‌.

ഇംഗ്ലണ്ട്‌ ഒന്നാമിന്നിംഗ്‌സില്‍ 369 റണ്‍സ്‌ എടുത്ത്‌ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിന്‍ഡീസ്‌ ഒന്നാമിന്നിംഗ്‌സില്‍ 197 റണ്‍സിന്‌ എല്ലാവരും പുറത്തായി. ഇംഗ്ലണ്ട്‌ രണ്ടാമിന്നിംഗ്‌സില്‍ 226ന്‌ 6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു. 312 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു

അതിനിടെ സ്റ്റുവര്‍ട്ട്‌ ബ്രോഡ്‌ ചരിത്ര നേട്ടം സ്വന്തമാക്കി. ടെസ്റ്റ്‌ ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നേട്ടമാണ്‌ ബ്രോഡ്‌ സ്വന്തമാക്കിയത്‌. ഇംഗ്ലണ്ടിനായി 500 ടെസ്റ്റ്‌ വിക്കറ്റുകള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ താരമാണ്‌ ബ്രോഡ്‌. ആന്‍ഡേഴ്‌സണാണ്‌ പട്ടികയിലെ ഒന്നാമന്‍. ലോകത്ത്‌ തന്നെ 500 ടെസ്റ്റ്‌ വിക്കറ്റെടുക്കുന്ന ഏഴാമത്തെ ബൗളറാണ്‌ ബ്രോഡ്‌

800 വിക്കറ്റുമായി മുത്തയ്യ മുരളീധരനാണ്‌ വിക്കറ്റ്‌ വേട്ടയില്‍ ഒന്നാമന്‍. ഷെയ്‌ന്‍ വോണ്‍ 708 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്‌. കുംബ്ലെ 619, ആന്‍ഡേഴ്‌സണ്‍ 589, മക്‌ഗ്രാത്ത്‌ 563, കോട്‌നി വാല്‍ഷ്‌ 519 എന്നിവരാണ്‌ മറ്റുള്ളവര്‍

Wednesday, July 15, 2020

ചെമ്പട വിടുന്നു, ജര്‍മനിയിലേക്ക്‌ മടങ്ങുമെന്ന്‌ ക്ലോപ്പ്‌



ഇംഗ്ലീഷ്‌ ഫുട്‌!ബോളിലെ വമ്‌ബന്മാരായ ലിവര്‍പൂളിനെ സംബന്ധിച്ച്‌ പരിശീലകന്‍ യോര്‍ഗന്‍ ക്ലോപ്പ്‌ ഒരു ക്ലബ്‌ ഇതിഹാസമാണ്‌. സ്ഥാനമേറ്റ്‌ അഞ്ചാമത്തെ വര്‍ഷം കന്നി പ്രീമിയര്‍ ലീഗ്‌ കരീടം ആന്‍ഫീല്‍ഡിലേക്ക്‌ കൊണ്ടുവന്ന പരിശീലകന്‍. ഒരു പ്രീമിയര്‍ ലീഗ്‌ റണ്ണര്‍ അപ്പ്‌, ചാമ്‌ബ്യന്‍സ്‌ ലീഗ്‌, ക്ലബ്ബ്‌ ലോകകപ്പ്‌ തുടങ്ങി വേറെയും പല കരീടനേട്ടങ്ങള്‍.

പ്രകടനം നന്നേ മോശമാകില്ലായെങ്കില്‍ വിരമിക്കാന്‍ സ്വയം തീരുമാനിക്കുന്നത്‌ വരെ വരെ ലിവര്‍പൂളില്‍ തുടരാനുള്ള സാധ്യതയുമുണ്ട്‌ ക്ലോപ്പിന്‌. വിരമിച്ചു കഴിഞ്ഞാലും ചിലപ്പോള്‍ ക്ലോപ്പിന്റെ ഒരു പ്രതിമ എക്കാലത്തേക്കുമായി ആന്‍ഫീല്‍ഡില്‍ ഉയരുമായിരിക്കും. എന്ത്‌ തന്നെയായാലും 2024 വരെയുള്ള ലിവര്‍പൂള്‍ കരാര്‍ പൂര്‍ത്തിയാക്കുമെന്ന്‌ ക്ലോപ്പ്‌ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. അതുകഴിഞ്ഞാലോ? ക്ലോപ്പിന്‌ ഒരൊറ്റ വിചാരമേയുള്ളൂ 'ജര്‍മനിയിലേക്ക്‌ മടങ്ങിപ്പോകണം'

`കരിയര്‍ അവസാനിച്ച ശേഷം എനിക്ക്‌ അവിടെയാണ്‌ ജീവിക്കേണ്ടത്‌. മിക്കവാറും മെയ്‌ന്‍സിലാവും കഴിയുക' എസ്‌ഡബ്‌ള്യുആര്‍ സ്‌പോര്‍ട്‌സിനോട്‌ ക്ലോപ്പ്‌ പറഞ്ഞു.

ഫുട്‌!ബോളില്‍ നിന്ന്‌ താന്‍ പൂര്‍ണമായും വിരമിക്കുമെന്നാണ്‌ ക്ലോപ്പ്‌ പറയുന്നത്‌. ഒരുവര്‍ഷത്തോളം ഒന്നും ചെയ്യാതിരിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ജര്‍മനിയില്‍ എന്തുചെയ്യും എന്ന ചോദ്യത്തോട്‌ ക്ലോപ്പിന്റെ മറുപടി. `അഞ്ച്‌ വര്‍ഷത്തില്‍ ലോകം ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന്‌ വീണ്ടും ഒരുപാട്‌ മാറുമായിരിക്കും,` ക്ലോപ്പ്‌ പറഞ്ഞു.

അമ്‌ബത്തിമൂന്നുകാരനായ ക്ലോപ്പ്‌ തന്റെ പ്ലേയിങ്‌ കരിയറിന്റെ സിംഹഭാഗവും ചെലവിട്ടത്‌ ബുണ്ടസ്‌ ലീഗ ക്ലബ്ബായ മെയ്‌ന്‍സിനൊപ്പമാണ്‌. പരിശീലക കരിയറും മെയ്‌ന്‍സിനൊപ്പം ആരംഭിച്ച ക്ലോപ്പിന്റെ കീഴിലാണ്‌ മെയ്‌ന്‍സ്‌ ബുണ്ടസ്‌ ലീഗ പ്രൊമോഷന്‍ നേടുന്നത്‌.

സെവാഗിനോട്‌ ആരാധന തലയ്‌ക്കു പിടിച്ചു




വീരേന്ദര്‍ സേവാഗിനോടുള്ള ആരാധന മൂത്താണ്‌ ക്രിക്കറ്റ്‌ താരമായതെന്ന്‌ വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത്‌ കൗര്‍.

ഒരിക്കല്‍ സേവാഗിനോട്‌ സംസാരിക്കാനുള്ള ആഗ്രഹംകൊണ്ട്‌ അദ്ദേഹത്തിന്‌ മെസേജ്‌ അയച്ചു. 10 ദിവസം കഴിഞ്ഞാലും അദ്ദേഹം ആ സന്ദേശം കാണില്ലെന്നാണ്‌ കരുതിയതെങ്കിലും വെറും രണ്ടു സെക്കന്‍ഡിനകം അദ്ദേഹം തിരിച്ചുവിളിച്ച്‌ ഞെട്ടിച്ചു.

'സര്‍, താങ്കളോട്‌ സംസാരിക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. സമയമുണ്ടെങ്കില്‍ തിരിച്ചുവിളിക്കാമോ?' എന്ന്‌ ചോദിച്ച്‌ ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്‌ മെസേജ്‌ അയച്ചു. പിന്നീട്‌ നടന്നത്‌ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല. വെറും രണ്ടു സെക്കന്‍ഡിനകം അദ്ദേഹം തിരിച്ചുവിളിച്ചു. അദ്ദേഹം 10 ദിവസം കഴിഞ്ഞാലും ആ സന്ദേശം കാണില്ലെന്ന്‌ കരുതിയാണ്‌ ഞാന്‍ മെസേജ്‌ അയച്ചത്‌. പക്ഷേ, ഉടനടി അദ്ദേഹം തിരിച്ചുവിളിച്ചു. വേഗം സംസാരിച്ച്‌ അവസാനിപ്പിക്കാനുള്ള തിടുക്കമൊന്നും ഞാന്‍ അദ്ദേഹത്തില്‍ കണ്ടില്ല.

അന്ന്‌ സംസാരിക്കാന്‍ അദ്ദേഹം ഇഷ്ടംപോലെ സമയം തന്നു. എന്റെ ഓരോ ചോദ്യങ്ങളും ശ്രദ്ധിച്ച്‌ കേട്ട്‌ ഉത്തരം തന്നു. ആ സംഭവത്തിനുശേഷം അദ്ദേഹത്തോടുള്ള എന്റെ ബഹുമാനം കൂടി. നമ്മുടെ പ്രിയപ്പെട്ട താരങ്ങളെ നേരിട്ടു കാണാനും കൂടെനിന്ന്‌ സെല്‍ഫിയെടുക്കാനുമൊക്കെ സ്വാഭാവികമായും ആഗ്രഹം കാണും.

പക്ഷേ, അദ്ദേഹത്തോട്‌ ഫോണില്‍ ദീര്‍ഘനേരം സംസാരിച്ചത്‌ വ്യത്യസ്‌തമായൊരു അനുഭവമായിരുന്നു. അതും എന്റെ മെസേജ്‌ കണ്ട്‌ തിരിച്ചുവിളിച്ചതാണെന്ന്‌ ഓര്‍ക്കണം' ഹര്‍മന്‍പ്രീത്‌ പറഞ്ഞു.

യുഎഫ്‌.സിയിലെ യുദ്ധം അവസാനിക്കില്ല




പൈജ്‌ വാന്‍സന്റും ഡാന വൈറ്റും തമ്മിലുള്ള വാക്കുകളുടെ യുദ്ധം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല.

26കാരി വാന്‍ സാന്റിന്റെ യുഎഫ്‌,സിയുമായുള്ള കരാര്‍ അവസാനിക്കാറായി. കരാര്‍ ഇനി നീട്ടിക്കൊടുക്കാന്‍ സാധ്യത ഇല്ല 50 കാരനായ ഡാന വൈറ്റ്‌ നേരത്തെ ഓറിഗോണില്‍ നിന്നുള്ള വാന്‍സെന്റിനെ വാനോളം പുകഴത്തിയിരുന്നു. ഫ്‌ളോയിഡ്‌ മേ വെതറിനെവരെ ഇവള്‍ തോല്‍പ്പിക്കുമെന്നുവരെ വൈറ്റ്‌ പ്രശംസിച്ചിരുന്നു. ഇടക്കാലത്താണ്‌ ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്‌.
അള്‍ട്ടിമേറ്റ്‌ ഫൈറ്റിങ്‌ ചാമ്പ്യന്‍ഷിപ്പിന്റെ (യുഎഫ്‌.സി) പ്രസിഡന്റാണ്‌ 50 കാരനായ ഡാന വൈറ്റ്‌. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗും പരിശീലന ക്യാമ്പും യു.എ.ഇയില്‍




2020ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ഇന്ത്യന്‍ ടീമിന്റെ പരിശീലനം ക്യാമ്പും യു.എ.ഇയില്‍ വെച്ച്‌ നടക്കാന്‍ സാധ്യതയേറി.. ദുബായിയിലെ ഐ.സി.സി അക്കാദമിയില്‍ വെച്ച്‌ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്‌ബ്‌ നടത്താനുള്ള ശ്രമമാണ്‌ ബി.സി.സി.ഐ നടത്തുന്നത്‌. കൊറോണ വൈറസ്‌ ബാധ ഇന്ത്യയില്‍ നിയന്ത്രണ വിധേയമാവാത്തതിനെ തുടര്‍ന്ന്‌ ബി.സി.സി.ഐ ഇന്ത്യക്ക്‌ പുറത്ത്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ നടത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.

ഇതേ തുടര്‍ന്നാണ്‌ ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്‌ബും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ യു.എ.ഇയില്‍ വെച്ച്‌ നടത്താനുള്ള സാധ്യത ബി.സി.സി.ഐ ആലോചിക്കുന്നത്‌. മുംബൈയിലെ കൊറോണ വൈറസ്‌ ബാധയുടെ സ്ഥിതി നിയന്ത്രണ വിധേയമായാല്‍ മാത്രമാവും ഇന്ത്യന്‍ ടീമിന്റെ ക്യാമ്‌ബ്‌ മുംബൈ വെച്ച്‌ നടക്കുക. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്‌.

ജൂലൈ 17ന്‌ നടക്കുന്ന ബി.സി.സി.ഐയുടെ അപെക്‌സ്‌ കൌണ്‍സില്‍ മീറ്റിങ്ങില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ വെച്ച്‌ നടക്കേണ്ട ടി20 ലോകകപ്പ്‌ മാറ്റിവെക്കുകയാണെങ്കില്‍ സെപ്‌റ്റംബര്‍ ഒക്ടോബര്‍ സമയങ്ങളില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ നടത്താനാണ്‌ ബി.സി.സി.ഐ ശ്രമിക്കുന്നത്‌.

Disney+ Hotstar VIP continues Live Sports Action

Disney+ Hotstar VIP continues Live Sports Action, 
\Stay Tuned!

~  Catch all Premier League matches & Formula One races LIVE on Disney+ Hotstar VIP ~

With sports being resumed behind closed doors, Disney+ Hotstar VIP continues to bring LIVE sporting action to all Premier League & Formula 1 aficionados. Fans can catch all action LIVE, watch full race replays, top goals of the game week, match highlights and much more.

Here’s the list of F1 races you can stream on Disney+ Hotstar VIP this month.
Date
Race
Time (IST)
Friday, 17th July 2020
First Practice Session – Hungary
2.30 PM
Second Practice Session – Hungary
6.30 PM
Saturday, 18th July 2020
Third Practice Session – Hungary
3.30 PM
Qualifying Race – Hungary
6.30 PM
Sunday, 19th July 2020
Main Race – Hungary (Aramco)
6.40 PM
Friday, 31st July 2020
First Practice Session - Great Britain
3.30 PM
Second Practice Session – Great Britain
7.30 PM
Saturday, 1st August 2020
Third Practice Session – Great Britain
3.30 PM
Qualifying Race - Great Britain
6.30 PM
Sunday, 2nd August 2020
Main Race - Great Britain (Pirelli)
6.40 PM
Here’s the list of Premier League matches you can stream on Disney+ Hotstar VIP this week.
Date
Match
Time (IST)
Tuesday, 14th July 2020
Manchester United vs Southampton
12.30 AM
Wednesday, 15th July 2020
Chelsea vs Norwich
12.45 AM
Burnley vs Wolves
10.30 PM
Manchester City vs Bournemouth
10.30 PM
Newcastle vs Tottenham Hotspur F.C.
10.30 PM
Thursday, 16th July 2020
Arsenal vs Liverpool
12.45 AM
Everton vs Aston Villa
10.30 PM
Leicester vs Sheffield United
10.30 PM
Friday, 17th July 2020
Crystal Palace vs Manchester United
12.45 AM
Southampton vs Brighton
12.45 AM
Saturday, 18th July 2020
West Ham vs Watford
12.30 AM
Norwich vs Burnley
10.00 PM
Sunday, 19th July 2020
Bournemouth vs Southampton
6.30 PM
Tottenham Hotspur F.C. vs Leicester
8.30 PM

Catch all the action of Formula One and Premier League LIVE only on Disney+ Hotstar VIP

Do let us know if you require any further information.

Warm Regards,
Ishan Pandya | Senior Account Executive | Ruder • Finn Asia7th Floor, Boston House, Gundavali, Suren Road, Chakala, Andheri EastMumbai, Maharashtra 400053
M: +91-8390034520

ചെല്‍സിക്ക്‌ ജയം


 സിറ്റിയ്‌ക്കും ബേണ്‍ലിയ്‌ക്കും ഇന്ന്‌ പോരാട്ടം


ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനം ഉറപ്പിച്ച്‌ ചെല്‍സി. ഇന്നു നടന്ന മത്സരത്തില്‍ നോര്‍വിച്ച്‌ സിറ്റിയെ എതിരില്ലാത്ത ഏക ഗോളിനാണ്‌ നീലപ്പട തോല്‍പ്പിച്ചത്‌. ഈ ജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്ക്‌ പിന്നില്‍ മൂന്നാം സ്ഥാനം ചെല്‍സി ഉറപ്പിച്ചു. ലീഗില്‍ 36 മത്സരങ്ങളിലായി 63 പോയിന്റാണ്‌ ചെല്‍സി നേടിയിരിക്കുന്നത്‌. 19 കളികളില്‍ നീലകുപ്പായ ക്കാര്‍ ജയിച്ചപ്പോള്‍ 6 എണ്ണം സമനിലയിലായി. 11 മത്സരങ്ങളാണ്‌ അടിയറവയ്‌ക്കേണ്ടിവന്നത്‌.

കളിയുടെ മുക്കാല്‍ പങ്കും പന്ത്‌ കൈവശം വച്ച ചെല്‍സി ആദ്യ പകുതിയുടെ അധിക സമയത്താണ്‌ ഗോള്‍ നേടിയത്‌. ഒലിവിയര്‍ ജിറോദാണ്‌ നോര്‍വിച്ചിന്റെ ഗോള്‍വല കുലുക്കിയത്‌. നിരവധി അവസരങ്ങളാണ്‌ ചെല്‍സി പാഴാക്കിയത്‌. 21 തവണ ഗോളിനായി ഷോട്ടെടുത്തിട്ടും ഫലം കണ്ടില്ല. 6 തവണ ഗോള്‍വല ലക്ഷ്യമായ ഷോട്ടുകലില്‍ ഒന്നുമാത്രമാണ്‌ ഫലം കണ്ടത്‌. 8 കോര്‍ണറുകളും ചെല്‍സിയക്ക്‌ അനുകൂലമാക്കാനായില്ല.

ഇന്നത്തെ ആദ്യമത്സരത്തില്‍ പോയിന്റുനില മെച്ചമാക്കാനാണ്‌ മാഞ്ചസ്റ്റര്‍ സിറ്റി ഇറങ്ങുന്നത്‌. ബേണ്‍മൗത്താണ്‌ എതിരാളികള്‍. ലീഗ്‌ ചാമ്‌ബ്യന്മാരായ ലിവര്‍പൂളിനേക്കാള്‍ 21 പോയിന്റ്‌ പുറകിലാണ്‌ രണ്ടാം സ്ഥാനക്കാരായ സിറ്റി. രണ്ടാം മത്സരത്തില്‍ വൂള്‍വ്‌സും ബേണ്‍ലിയും ഏറ്റുമുട്ടും.

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ പയ്യന്മാരെ കുത്തിനിറക്കുന്നു


ഋത്വിക്‌ ദാസും

കൊച്ചി: : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണില്‍ 
പയ്യന്മാരുടെ പടയിലാകും കേരള ബ്ലാസ്റ്റേഴ്‌സ്‌ ഇറങ്ങുക. 
കനത്ത സാമ്പത്തിക നഷ്ടത്തിലായ ക്ലബ്ബ്‌ യുവനിരയെന്ന പേരില്‍ കൂടുതല്‍ പണം മുടക്കാതെ കിട്ടുന്ന കളിക്കാരെ എടുത്ത്‌ ടീം ലൈനപ്പ്‌ ഉണ്ടാക്കുന്നു
സന്ദേശ്‌ ജിങ്കന്‍ അടക്കമുള്ള മുതിര്‍ന്ന കളിക്കാരെല്ലാം നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സിനോട്‌ ഗുഡ്‌ബൈ പറഞ്ഞിരുന്നു. 
23 കാരനായ മിഡ്‌ഫീല്‍ഡര്‍ റിത്വിക്‌ കുമാര്‍ ദാസ്‌ ആണ്‌ പുതിയ മറ്റൊരു റിക്രൂട്ട്‌ ആക്രമണാത്മക മിഡ്‌ഫീല്‍ഡറായി കളിക്കാന്‍ കഴിയുന്ന ബഹുമുഖ വിംഗറായ റിത്വിക്‌ റിയല്‍ കശ്‌മീര്‍ എഫ്‌സിയില്‍ നിന്നാണ്‌ കെബിഎഫ്‌സിയിലെത്തിയത്‌. റിയല്‍ കാശ്‌മീരിനായി 11 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്‌ അതില്‍ 6 മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ താരം കഴിഞ്ഞ ഐലീഗ്‌ സീസണില്‍ 2 അസിസ്റ്റുകള്‍ സംഭാവന നല്‍കുകയും ചെയ്‌തു. പശ്ചിമ ബംഗാളിലെ ഒരു ചെറിയ പട്ടണമായ ബര്‍ണ്‍പൂരില്‍ നിന്നുള്ള റിത്വിക്‌, സിഎഫ്‌എല്‍ ഫസ്റ്റ്‌ ഡിവിഷനിലെ കൊല്‍ക്കത്ത കസ്റ്റംസില്‍ നിന്ന്‌ തന്റെ ഫുട്‌ബാള്‍ ജീവിതം ആരംഭിക്കുന്നതിന്‌ മുമ്‌ബ്‌ മോഹന്‍ ബഗന്‍ അക്കാദമിയുടെ ഭാഗമായിരുന്നു. ഐലീഗിനായി സ്‌നോ ലിയോപാഡ്‌സ്‌ തിരഞ്ഞെടുക്കുന്നതിന്‌ മുമ്‌ബ്‌ കൊല്‍ക്കത്ത പ്രീമിയര്‍ ഡിവിഷന്‍ ഗ്രൂപ്പ്‌ ബിയില്‍ കാളിഘട്ട്‌ എഫ്‌സിക്കായി കളിച്ചു. 2018 ഡിസംബറില്‍ ഐലീഗില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം തന്റെ വേഗതയും പന്തിലുള്ള മികച്ച നിയന്ത്രണവും, കഴിവും കൊണ്ട്‌ മതിപ്പുളവാക്കി.

`ഇന്ത്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സിയിലൂടെ ഐഎസ്‌എല്ലില്‍ അരങ്ങേറ്റം കുറിക്കുവാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്‌. എന്റെ പ്രൊഫഷണല്‍ കരിയറിലെ ഒരു സുപ്രധാന വഴിത്തിരിവാണിത്‌. കെബിഎഫ്‌സിക്ക്‌ വളരെ വലിയ ആരാധകവൃന്ദമുണ്ട്‌, അവര്‍ക്ക്‌ മുന്നില്‍ കളിക്കുവാനും, പരിശീലകനോടൊപ്പം പ്രവര്‍ത്തിക്കുവാനും ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌. ടീമിന്‌ എന്റെ പരമാവധി നല്‍കാനും, ആരാധകര്‍ക്ക്‌ സന്തോഷം നല്‍കാനും ഞാന്‍ ആഗ്രഹിക്കുന്നു. ` റിത്വിക്‌ പറഞ്ഞു.

`ടീമില്‍ അംഗമാകുന്നതിനും ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാകുന്നതിനും റിത്വിക്കിന്‌ ഹൃദ്യമായ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള മികച്ച അവസരമാണിത്‌. അതിനായി തന്റെ മികച്ച ശ്രമങ്ങളില്‍ ഏര്‍പ്പെടുമെന്നും ടീമിനോടുള്ള പരമാവധി അഭിനിവേശം പ്രകടിപ്പിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. യുവ പ്രതിഭകളെ തിരിച്ചറിയുന്നതിലും വികസിപ്പിക്കുന്നതിലും കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എല്ലായ്‌പ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഐഎസ്‌എല്ലിന്റെ കഴിഞ്ഞ 6 സീസണുകളില്‍, അവരുടെ കരിയര്‍ കെട്ടിപ്പടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന ചെറുപ്പക്കാരും പ്രഗത്ഭരുമായ കളിക്കാര്‍ക്ക്‌ ക്ലബ്‌ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്‍കി. അതിനാല്‍, തനിക്കും ടീമിനും വിജയം കൈവരിക്കാന്‍ റിത്വിക്‌ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു. ` ടീമിലേക്ക്‌ റിത്വിക്കിന്റെ പ്രഖ്യാപനത്തെക്കുറിച്ച്‌ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി സ്‌പോര്‍ട്ടിംഗ്‌ ഡയറക്ടര്‍ കരോലിസ്‌ സ്‌കിന്‍കിസ്‌ പറയുന്നു.

ജോ റൂട്ട്‌ തിരിച്ചെത്തി, ആവേശത്തിരയിളക്കം



ജോ റൂട്ട്‌ തിരിച്ചെത്തി,
ആവേശത്തിരയിളക്കം 


മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും വെസ്റ്റ്‌ ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ വ്യാഴാഴ്‌ച ആരംഭിക്കും. ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റിന്റെ ജയവുമായി ഇംഗ്ലണ്ടിനെ സ്‌തബ്ധരാക്കിയ കരീബിയന്‍ പട രണ്ടാം ടെസ്റ്റും ജയിച്ച്‌ മൂന്നു മല്‍സരങ്ങളുടെ പരമ്‌ബര പോക്കറ്റിലാക്കാമെന്ന പ്രതീക്ഷയിലാണ്‌. എന്നാല്‍ ഇംഗ്ലണ്ടിന്‌ ഇതു ജീവന്‍മരണ പോരാട്ടമാണ്‌. ജയത്തില്‍ കുറഞ്ഞതൊന്നും ഇംഗ്ലണ്ടിനു ആശ്വാസമാവില്ല. സതാംപ്‌റ്റണിലേറ്റ്‌ തിരിച്ചടിക്കു കണക്കുതീര്‍ക്കാനുറച്ച്‌ തന്നെയായിരിക്കും ഇംഗ്ലണ്ട്‌ ഇറങ്ങുക.

ടെസ്റ്റില്‍ തങ്ങള്‍ ഭയക്കേണ്ട എതിരാളികളായി മാറിക്കഴിഞ്ഞുവെന്ന്‌ തെളിയിക്കുന്നതായിരുന്നു ആദ്യ മല്‍രത്തില്‍ വിന്‍ഡീസിന്റെ പ്രകടനം. പേസ്‌ ബൗളിങിനെ പിന്തുണയ്‌ക്കുന്ന പിച്ചാണെങ്കില്‍ വിന്‍ഡീസിനെ പിടിച്ചുനിര്‍ത്തുക ദുഷ്‌കരമായിരിക്കുമെന്നാണ്‌ സതാംപ്‌റ്റണിലെ പ്രകടനം അടിവരയിടുന്നത്‌. കാരണം അത്രയും മികച്ച പേസാക്രമണ നിരയാണ്‌ വിന്‍ഡീസിനുള്ളത്‌.



മാഞ്ചസ്റ്ററിലെ ഓള്‍ഡ്‌ ട്രാഫോര്‍ഡാണ്‌ രണ്ടാം ടെസ്റ്റിനു വേദിയാവുന്നത്‌. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്കു ശേഷം 3.30നാണ്‌ കളിയാരംഭിക്കുന്നത്‌. മല്‍സരം ഇന്ത്യയില്‍ സോണി ടെന്‍ നെറ്റ്വര്‍ക്കാണ്‌ തല്‍സമയം സംപ്രേക്ഷണം ചെയ്യുക. കൂടാതെ സോണി ലിവ്‌ (ീെി്യ ഹശ്‌) ആപ്ലിക്കേഷനിലൂടെയും ലൈവ്‌ സ്‌ട്രീമിങ്‌ ആസ്വദിക്കാം

സതാംപ്‌റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മഴ രസം കെടുത്തിയിരുന്നു. ആദ്യത്തെ രണ്ടു ദിവസവും മഴ മല്‍സരത്തെ ബാധിച്ചിരുന്നു. അതേസമയം, രണ്ടാം ടെസ്റ്റ്‌ നടക്കുന്ന മാഞ്ചസ്റ്ററില്‍ മഴ ഭീഷണിയില്ല. ടെസ്റ്റിന്റെ ഒന്നാംദിനം ആകാശം മേഘാവൃതമായിരിക്കുമെന്നാണ്‌ കാലാവസ്ഥാ വകുപ്പ്‌ പറയുന്നത്‌. എന്നാല്‍ മഴയ്‌ക്കു സാധ്യതയില്ല. പിന്നീടുള്ള നാലു ദിവസവും ഇവിടെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.
ആദ്യ ടെസ്റ്റ്‌ നടന്ന സതാംപ്‌റ്റണില്‍ പന്ത്‌ അത്ര നന്നായി സ്വിങ്‌ ചെയ്‌തിരുന്നില്ല. എന്നാല്‍ ഓള്‍ഡ്‌ ട്രാഫോര്‍ഡിലെ പിച്ച്‌ പേസ്‌ ബൗളിങിനെ കൂടുതല്‍ തുണയ്‌ക്കുന്നതായിരിക്കും. പേസര്‍മാര്‍ക്കു ഏറ്റവും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന പിച്ച്‌ കൂടിയായിരിക്കും ഇത്‌.
ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന്‌ ക്യാപ്‌റ്റനും പ്രമുഖ ബാറ്റ്‌സ്‌മാനുമായ ജോ റൂട്ട്‌ ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. ഇത്‌ ഇംഗ്ലണ്ട്‌്‌ ബാറ്റിങ്‌ നിരയെ ദുര്‍ബലമാക്കുകയും ചെയ്‌തിരുന്നു. റൂട്ടിനു പകരം ബെന്‍ സ്‌റ്റോക്‌സായിരുന്നു ടീമിനെ നയിച്ചത്‌. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട്‌ നിരയില്‍ റൂട്ട്‌ മടങ്ങിയെത്തും.
പരിചയസമ്‌ബന്നനായ പേസര്‍ സ്റ്റുവര്‍ട്ട്‌ ബ്രോഡിനെ സ്‌റ്റോക്‌സിനെ ആദ്യ ടെസ്റ്റില്‍ സ്‌റ്റോക്‌സ്‌ ഒഴിവാക്കിയത്‌ വലിയ ചര്‍ച്ചയായി മാറിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ബ്രോഡിനെ റൂട്ട്‌ തിരിച്ചുവിളിക്കുമെന്നുറപ്പാണ്‌.
അതേസമയം, വിന്‍ഡീസ്‌ ടീമില്‍ മാറ്റങ്ങളുണ്ടാവാനിടയില്ല. വിന്നിങ്‌ കോമ്‌ബിനേഷന്‍ തന്നെ അവര്‍ നിലനിര്‍ത്തുമെന്നാണ്‌ സൂചന.

സാധ്യതാ ഇലവന്‍

ഇംഗ്ലണ്ട്‌ റോറി ബേണ്‍സ്‌, ഡൊമിനിക്ക്‌ സിബ്ലി, ജോ റൂട്ട്‌ (ക്യാപ്‌റ്റന്‍), സാക്ക്‌ ക്രോളി, ബെന്‍ സ്‌റ്റോക്‌സ്‌, ഓലി പോപ്പ്‌, ജോസ്‌ ബട്‌ലര്‍, ഡൊമിനിക്ക്‌ ബെസ്സ്‌, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട്‌ ബ്രോഡ്‌, ജെയിംസ്‌ ആന്‍ഡേഴ്‌സന്‍.

വെസ്റ്റ്‌ ഇന്‍ഡീസ്‌ ജോണ്‍ കാംബെല്‍, ക്രെയ്‌ഗ്‌ ബ്രാത്വെയ്‌റ്റ്‌, ഷെയ്‌ ഹോപ്പ്‌, ഷമാറ ബ്രൂക്ക്‌സ്‌, ജെര്‍മെയ്‌ന്‍ ബ്ലാക്ക്വുഡ്‌, റോസ്റ്റണ്‍ ചേസ്‌, ഷാനോണ്‍ ഡോര്‍വിച്ച്‌, ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്‌റ്റന്‍), അല്‍സാറി ജോസഫ്‌, കെമര്‍ റോച്ച്‌, ഷാനോണ്‍ ഗബ്രിയേല്‍

ഐ പി എല്ലിനു വേണ്ടി ഇംഗ്ലണ്ട്‌ പര്യടനം ഉപേക്ഷിക്കും


ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം എഡിഷന്റെ ഷെഡ്യൂളിനനുസരിച്ച്‌ ഇന്ത്യന്‍ പര്യടനം നീട്ടിവെക്കാനൊരുങ്ങി ഇംഗ്ലണ്ട്‌ ആന്റ്‌ വെയ്‌ല്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌. സെപ്‌തംബറില്‍ മൂന്ന്‌ ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്‌ബരയാണ്‌ ഇംഗ്ലണ്ട്‌ ഇന്ത്യയില്‍ കളിക്കുന്നത്‌. എന്നാല്‍ ഈ സമയത്ത്‌ ഐപിഎല്‍ നടത്താന്‍ ഉദ്ദേശിക്കുന്നതിനാല്‍ താരങ്ങളുടെ ബുദ്ധിമുട്ട്‌ പരിഗണിച്ച്‌ പരമ്‌ബര നീട്ടിവെക്കാനൊരുങ്ങുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌. ഡെയ്‌ലി മെയ്‌ലാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.

നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബറിലെ ടി20 ലോകകപ്പ്‌ മാറ്റിവെച്ചേക്കും. അങ്ങനെയാണെങ്കില്‍ ഒക്ടോബറിലും സെപ്‌തംബറിലുമായി ഐപിഎല്‍ നടത്താനാണ്‌ ബിസിസി ഐ ലക്ഷ്യമിടുന്നത്‌. ഇതിനിടെയില്‍ ഇംഗ്ലണ്ട്‌ പരമ്‌ബര നടക്കുന്നത്‌ ഇരു ടീമുകള്‍ക്കും പ്രയാസമാവും. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഇരു ക്രിക്കറ്റ്‌ ബോര്‍ഡും പ്രതികരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ടീമുകള്‍ കളിക്കാന്‍ വരുന്നതിന്‌ മുമ്‌ബ്‌ ക്വാറന്റൈന്‍ അനുവദിക്കേണ്ടതുണ്ട്‌.
ഐപിഎല്‍ നടക്കുകയാണെങ്കിലും താരങ്ങള്‍ക്ക്‌ ക്വാറന്റൈന്‍ ഒരുക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ട്‌ പരമ്‌ബരകൂടി നടത്തുക ബിസിസിഐക്ക്‌ കടുത്ത വെല്ലുവിളിയാവും. നിലവില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ടെസ്റ്റ്‌ പരമ്‌ബര കളിക്കുകയാണ്‌ ഇംഗ്ലണ്ട്‌. ഇതിന്‌ ശേഷം പാകിസ്‌താനുമായും ഇംഗ്ലണ്ട്‌ പരമ്‌ബര കളിക്കുന്നുണ്ട്‌.

ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ഈ മാസം അവസാനം നടക്കുന്ന ഐസിസി മീറ്റിങ്ങില്‍ തീരുമാനം ഉണ്ടാകും. മാറ്റിവെക്കാനുള്ള സാധ്യതയേറെയാണ്‌.ഓസ്‌ട്രേലിയയില്‍ ഒക്ടോബറിലാണ്‌ ലോകകപ്പ്‌ നിശ്ചയിച്ചിരിക്കുന്നത്‌. എന്നാല്‍ നിലവില്‍ കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം മുന്നില്‍ക്കണ്ട്‌ ഓസ്‌ട്രേലിയ നിയന്ത്രങ്ങള്‍ വീണ്ടും ശക്തമാക്കിയിട്ടുണ്ട്‌. അതിനാല്‍ത്തന്നെ നിശ്ചയിച്ച പ്രകാരം ലോകകപ്പ്‌ നടത്താന്‍ ബുദ്ധിമുട്ടാണെന്ന്‌ ക്രിക്കറ്റ്‌ ഓസ്‌ട്രേലിയയുടെ അടുത്ത വൃത്തങ്ങള്‍ത്തന്നെ വ്യക്തമാക്കി കഴിഞ്ഞു.

ലോകകപ്പ്‌ മാറ്റിവെക്കുന്ന സമയത്ത്‌ ഐപിഎല്‍ നടത്താനാണ്‌ ഉദ്ദേശിക്കുന്നതെങ്കിലും ഇന്ത്യയില്‍ നടത്താന്‍ സാധിക്കില്ലെന്ന്‌ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യയില്‍ രോഗവ്യാപനം ഇപ്പോഴും ശക്തമായി തുടരുകയാണ്‌. അതിനാല്‍ത്തന്നെ വിദേശ താരങ്ങളെയുള്‍പ്പെടെ സുരക്ഷിതരായി പാര്‍പ്പിക്കുക വലിയ വെല്ലുവിളിയാണ്‌. ശ്രീലങ്ക,യുഎഇ,ന്യൂസീലന്‍ഡ്‌ എന്നീ രാജ്യങ്ങള്‍ ഐപിഎല്ലിന്‌ വേദിയാകാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്‌. ഇതില്‍ ഏതെങ്കിലുമൊരു വേദിയില്‍ ഐപിഎല്‍ നടക്കാനാവും സാധ്യതയേറെ. ഐപിഎല്‍ നടത്താന്‍ സാധിക്കാതെ വന്നാല്‍ ഏകദേശം 1400 കോടിയോളം നഷ്ടമാവും ബിസിസിഐക്ക്‌ നേരിടേണ്ടി വരിക. നേരത്തെ ഇന്ത്യ ശ്രീലങ്ക,സിംബാബ്‌വെ പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു.

Thursday, July 9, 2020

Catch all Premier League matches & Formula One races LIVE on Disney+ Hotstar VIP


With sports being resumed behind closed doors, Disney+ Hotstar VIP continues to bring LIVE sporting action to all Premier League & Formula 1 aficionados. Fans can catch all action LIVE, watch full race replays, top goals of the game week, match highlights and much more.
Here’s the list of F1 races you can stream on Disney+ Hotstar VIP this month:
Date
Race
Time (IST)
Friday, 10th July 2020
First Practice Session – Austria
2.30 PM
Second Practice Session – Austria
6.30 PM
Saturday, 11th July 2020
Third Practice Session – Austria
3.30 PM
Qualifying Race – Austria
6.30 PM
Sunday, 12th July 2020
Main Race – Austria (Pirelli)
6.40 PM
Friday, 17th July 2020
First Practice Session – Hungary
2.30 PM
Second Practice Session – Hungary
6.30 PM
Saturday, 18th July 2020
Third Practice Session – Hungary
3.30 PM
Qualifying Race – Hungary
6.30 PM
Sunday, 19th July 2020
Main Race – Hungary (Aramco)
6.40 PM
Friday, 31st July 2020
First Practice Session - Great Britain
3.30 PM
Second Practice Session – Great Britain
7.30 PM
Saturday, 1st August 2020
Third Practice Session – Great Britain
3.30 PM
Qualifying Race - Great Britain
6.30 PM
Sunday, 2nd August 2020
Main Race - Great Britain (Pirelli)
6.40 PM

Here’s the list of Premier League matches you can stream on Disney+ Hotstar VIP this week:
Date
Match
Time (IST)
Thursday, 9th July 2020
Brighton vs Liverpool
12.45 AM
Bournemouth vs Tottenham
10.30 PM
Everton vs Southampton
10.30 PM
Friday, 10th July 2020
Aston Villa vs Manchester United
12.45 AM
Saturday, 11th July 2020
Norwich vs West Ham
5.00 PM
Watford vs Newcastle
5.00 PM
Liverpool vs Burnley
7.30 PM
Sheffield United vs Chelsea
10.00 PM
Sunday, 12th July 2020
Brighton vs Manchester City
12.30 AM
Wolves vs Everton
4.30 PM
Aston Villa vs Crystal Palace
6.45 PM
Tottenham vs Arsenal
9.00 PM
Bournemouth vs Leicester
11.30 PM

 Catch all the action of Formula One and Premier League LIVE only on Disney+ Hotstar VIP


Do let us know if you require any further information.