Monday, March 13, 2017

ബ്രെറ്റ്‌ ലീ കേള്‍വിശക്തി കുറ്‌ഞ കുട്ടികളുമായി ക്രിക്കറ്റ്‌ കളിച്ചു




കൊച്ചി: 
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മുന്‍ പേസ്‌ ബൗളര്‍ ബ്രെറ്റ്‌ ലീ കേള്‍വിശക്തി കുറ്‌ഞ കുട്ടികളുമായി ക്രിക്കറ്റ്‌ കളിച്ചു. കാക്കനാട്‌ രാജഗിരി സ്‌കൂള്‍ ഓഫ്‌ മാനേജ്‌മെന്‍ര്‌ സ്റ്റഡീസിന്റെ ക്യാമ്പസിലെ കിക്കറ്റ്‌ ഗ്രൗണ്ടില്‍ എത്തിയ ബ്രെറ്റ്‌ലീയെ കായികപ്രേമികള്‍ ഹൃദ്യമായി സ്വീകരിച്ചു 

കോക്ലിയറിന്റെ പ്രഥമ ഗ്ലോബല്‍ ഹിയറിങ്‌ അംബാസിഡറുമായ ബ്രെറ്റ്‌ ലീ ശ്രവണാരോഗ്യ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ്‌ി കൊച്ചിയിലെത്തിയത്‌. ഇന്ന്‌ അദ്ദേഹം കോഴിക്കോടും എത്തും.
ക്രിക്കറ്റില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്ഥാപിച്ച ബ്രെറ്റ്‌ ലീയുടെ ഇപ്പോഴത്തെ ലക്ഷ്യം കേള്‍വി ശേഷി നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണമാണ്‌. കേള്‍വി ശേഷി കുറയുന്നത്‌ വ്യക്തികള്‍ക്കും അവരുടെ കുടുംബത്തിനും ഉണ്ടാക്കുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക ആഘാതങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായുള്ള സൗണ്ട്‌സ്‌ ഓഫ്‌ ക്രിക്കറ്റ്‌ എന്ന കാമ്പെയിനാണ്‌ ബ്രെറ്റ്‌ പ്രചരിപ്പിക്കുന്നത്‌. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലും ഫെയ്‌സ്‌ബുക്കിലും ലഭ്യമാക്കിയിട്ടുണ്ട്‌. 
ക്രിക്കറ്റിനെക്കുറിച്ച്‌ ഒന്നും ചോദിക്കരുതെന്ന മുന്നറിയിപ്പുമായാണ്‌ നമസ്‌കാരം പറഞ്ഞുകൊണ്ട്‌ ബ്രെറ്റ്‌ ലീ മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചത്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കേള്‍വിശക്തി വീണ്ടെടുക്കാനും സുഖകരമായ ജീവിതം നേര്‍ന്ന ബ്രെറ്റ്‌ ലീ തന്റെ കൊച്ചി സന്ദര്‍ശനത്തിനിടെ ആശുപത്രികള്‍ സന്ദര്‍ശിച്ചതായും പിഞ്ചു കുട്ടികള്‍ക്കുള്ള ശ്രവണവൈകല്യങ്ങള്‍ നേരില്‍ കണ്ടതായും പറഞ്ഞു.കേള്‍വിശക്തി തിരിച്ചു കിട്ടിയ രണ്ട്‌ കു്രട്ടികളുമായും ബ്രെറ്റ്‌ലി സമയം ചിലവഴിച്ചു. എല്ലാ ആശുപത്രികളിലും കുട്ടികളില്‍ കേള്‍വിശക്തിയുടെ കുറവ്‌ തിരിച്ചറിയാനുള്ള സ്‌ക്രീനിങ്ങ്‌ വേണമെന്നും അദ്ദേഹം പറഞ്ഞു.
ആറ്‌ ടീം വീതമുള്ള രണ്ട്‌ ടീമുകളായിട്ടായിരുന്നു അഞ്ച്‌ ഓവര്‍ വീതമുള്ള മത്സരം ആദ്യം ബാറ്റ്‌ ചെയ്‌ത ടീം നാല്‌ റണ്‍സിനു ജയിച്ചു. കളിക്കാരെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ബ്രെറ്റ്‌ ലീ സഹായിച്ചു. ആദ്യമായി ബാറ്റ്‌്‌ എന്തിയവരും കൂട്ടത്തിലുണ്ടായിരുന്നു.

ചാമ്പ്യന്‍സ്‌ ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ 14 മുതല്‍



കൊച്ചി: 16ാമത്‌ ഇന്റര്‍ ക്ലബ്‌ ്‌ ചാമ്പ്യന്‍സ്‌ ട്രോഫി ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ 14 മുതല്‍ 17 വരെ കടവന്ത്ര ആര്‍.എസ്‌.സിയില്‍ നടക്കും. കേരള ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ്‌ സെന്ററും എറണാകുളം ജില്ലാ ബാസ്‌ക്കറ്റ്‌ബോള്‍ അസോസിയേഷനും സംയുക്തമായാണ്‌ പുരുഷവനിത വിഭാഗങ്ങളില്‍ ചാമ്പ്യന്‍ഷിപ്പ്‌ സംഘടിപ്പിക്കുന്നത്‌. 
കസ്റ്റംസ്‌ ആന്റ്‌ സെന്‍ട്രല്‍ എക്‌സൈസ്‌ കൊച്ചി, കെ.എസ്‌.ഇ.ബി തിരുവനന്തപുരം, കേരള പൊലീസ്‌ തിരുവനന്തപുരം, കേരളവര്‍മ്മ കോളജ്‌ തൃശൂര്‍, അസംപ്‌ഷന്‍ കോളജ്‌ ചങ്ങാനാശേരി, പ്രൊവിഡന്‍സ്‌ കോളജ്‌ കോഴിക്കോട്‌, സെന്റ്‌ ജോണ്‍സ്‌ കോളജ്‌ അഞ്ചല്‍ തുടങ്ങിയ പ്രമുഖ ടീമുകള്‍ റൗണ്ട്‌ റോബിന്‍ ലീഗ്‌ ഫോര്‍മാറ്റില്‍ നടക്കുന്ന നാലു ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ഇരുവിഭാഗത്തിലെയും ചാമ്പ്യന്‍ ക്ലബ്ബുകള്‍ 22 മുതല്‍ 26 വരെ കോയമ്പത്തൂര്‍ പി.എസ്‌.ജി കോളജ്‌ ഓഫ്‌ ടെക്‌നോളജിയില്‍ നടക്കുന്ന 31ാമത്‌ ഫെഡറേഷന്‍ കപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും. ചാമ്പ്യന്‍ഷിപ്പ്‌ 14ന്‌ വൈകിട്ട്‌ 5.30ന്‌ സപ്ലൈകോ എം.ഡി എ.പി.എം മുഹമ്മദ്‌ ഹനീഷ്‌ ഉദ്‌ഘാടനം ചെയ്യും. ഉദ്‌ഘാടന മത്സരത്തില്‍ അസംപ്‌ഷന്‍ കോളജ്‌, അഞ്ചല്‍ സെന്റ്‌ ജോണ്‍സ്‌ കോളജിനെ നേരിടും

എസ്‌.ബി.ടി തിരുവനന്തപുരം ചാമ്പ്യന്മാര്‍



കൊച്ചി:
കാക്കനാട്‌ രാജഗിരി കോളേജ്‌ ഗ്രൗണ്ടില്‍ സമാപിച്ച മുപ്പത്തി ആറാമത്‌ അഖിലകേരള കൊറോമാന്‍ഡല്‍ സിമെന്റ്‌ ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ എസ്‌.ബി.ടി തിരുവനന്തപുരം ജേതാക്കളായി. ഇന്നലെ നടന്ന ഫൈനലില്‍ അവര്‍ 93 റണ്‍സിന്‌ ഏജീസ്‌ ഓഫീസ്‌ തിരുവനന്തപുരത്തിനെ പരാജയപ്പെടുത്തി. 
ടോസ്‌ നേടി ആദ്യം ഫീല്‍ഡിങ്ങിനിറങ്ങിയ ഏജീസ്‌ ഓഫീസിനെതിരെ നിശ്ചിത 50 ഓവറില്‍ ഒന്‍പത്‌ വിക്കറ്റിന്‌ 273 റണ്‍സെടുത്തു. ആറ്‌ സിക്‌സറും 11 ബൗണ്ടറികളും അടക്കം 136 പന്തില്‍ 129 റണ്‍സെടുത്ത പി.രാഹുല്‍ എസ്‌.ബി.ടിയ്‌ക്ക്‌ ശക്തമായ അടിത്തറ നല്‍കി. ഏജീസിനുവേണ്ടി പി.യു അന്‍താഫ്‌ മൂന്നുവിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഏജീസ്‌ 41.5 ഓവറില്‍ 180നു ഓള്‍ ഔട്ടായി. സച്ചിന്‍ ബേബി (40), സുനില്‍ സാം (26) എന്നിവര്‍ മാത്രമെ ഏജീസിന്റെ ബാറ്റിങ്ങില്‍ പിടിച്ചു നിന്നുള്ളു. 49 റണ്‍സിനു നാല്‌ വിക്കറ്റെടുത്ത എസ്‌.എം.വിനൂപ്‌ എസ്‌.ബി.ടിയുടെ പ്രധാന വിക്കറ്റ്‌ കൊയ്‌ത്ത്‌ നടത്തി.
രാഹുല്‍ ആണ്‌ മാന്‍ ഓഫ്‌ ദി ഫൈനല്‍ മികച്ച ബൗളരായി സല്‍മാന്‍ നിസാറും (എസ്‌.ബി.ടി)മികച്ച ബാറ്റ്‌സ്‌മാനായി ഹരികൃഷ്‌ണനും (മൂത്തൂറ്റ്‌ സിസി), മികച്ച വിക്കറ്റ്‌ കീപ്പറായി ഇ.ആര്‍. ശ്രീരാജും (ലാന്‍ഡെക്‌ സി.സി തൃശൂര്‍), പ്രോമിസിങ്ങ്‌ യംങ്‌സറ്ററായി ടി.കെ.റിനിലും (മുത്തൂറ്റ്‌ സി.സി) തെരഞ്ഞെടുക്കപ്പെട്ടു.

Wednesday, March 8, 2017

സന്തോഷ്‌ ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു പി.ഉസ്‌മാന്‍ ക്യാപ്‌റ്റന്‍






കൊച്ചി:
ഈ മാസം 12 മുതല്‍ 26വരെ ഗോവയില്‍ നടക്കുന്ന 
എഴുപത്തി ഒന്നാമത്‌ സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള 20 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. എസ്‌.ബി.ടിയുടെ കുപ്പായമണിയുന്ന മലപ്പുറത്തിന്റെ പി.ഉസ്‌മാനാണ്‌ ടീമിന്റെ ക്യാപ്‌റ്റന്‍. 15നു കേരളം ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ നേരിടും.
മറ്റുകളിക്കാര്‍ : ബി.മിഥുന്‍ (കണ്ണര്‍, എസ്‌.ബി.ടി), എം.അജ്‌മല്‍ (പാലക്കാട്‌, കെ.എസ്‌ഇ.ബി), എസ്‌.മെല്‍ബിന്‍ (തിരുവനന്തപുരം, കേരള പോലീസ്‌)., എം.നജീബ്‌ (കാസര്‍ഗോഡ്‌്‌. വാസ്‌കോ ഗോവ),എസ്‌.ലിജോ (തിരുവനന്തപുരം, എസ്‌.ബി.ടി), രാഹുല്‍ വി.രാജ്‌ (തൃശൂര്‍, എസ്‌.ബി.ടി),കെ.നൗഷാദ്‌
(കോഴിക്കോട്‌, ബസേലിയസ്‌ കോളേജ്‌ ), വി.ജി.ശ്രീരാഗ്‌ ( പാലക്കാട്‌, എഫ്‌.സി.കേരള), നിഷോന്‍ സേവ്യര്‍ ( തിരുവന്തപുരം , കെ.എസ്‌.ഇ.ബി), എസ്‌.ശീഷന്‍ ( തിരുവന്തപുരം , എസ്‌.ബി.ടി), മുഹമ്മദ്‌ പാറക്കോട്ടില്‍ ), ജിഷ്‌ണു ബാലകൃഷ്‌ണന്‍ (മലപ്പുറം, വാസ്‌കോഡ ഗാമ), അസ്‌ഹറുദ്ദിന്‍ (മലപ്പുറം, കെ.എസ്‌.ഇ.ബി), ജിജോ ജോസഫ്‌ ( തിരുവനന്തപുരം ,എസ്‌.ബി.ടി), ജിപ്‌സണ്‍ ജസ്റ്റിന്‍ ( തിരുവനന്തപുരം, ഏജീസ്‌), ഷെറിന്‍ സാം ( എറണാകുളം, ഏജീസ്‌), ജോബി ജസ്‌റ്റിന്‍ (തിരുവന്തപുറം,കെ.എസ്‌.ഇ.ബി)എല്‍ദോസ്‌ ജോര്‍ജ്‌ (എറണാകുളം, എസ്‌.ബി.ടി), സഹല്‍ അബ്ദുള്‍ സമദ്‌ (ക്‌ണ്ണൂര്‍, എസ്‌.എന്‍ കോളേജ്‌) 
മുഖ്യ പരിശീലകന്‍ : വി,പി.ഷാജി, സഹപരിശീലകന്‍:മില്‍ട്ടണ്‍ ആന്റണി, ഗോള്‍കീപ്പര്‍ കോച്ച്‌ : ഫിറോസ്‌ ഷെരീഫ്‌, മാനേജര്‍:ഗീവര്‍ഗീസ്‌, ഫിസിയോ:പി.വി.അഷ്‌കര്‍ 
നിഷോന്‍ സേവ്യര്‍, ആണ്‌ പ്രധാന പുതുമുഖം. ക്വാളിഫൈയിങ്ങ്‌ റൗണ്ടില്‍ നിന്നുള്ള ടീമില്‍ നിന്നും നാല്‌ മാറ്റങ്ങള്‍ ടീമിലുണ്ട്‌. നിഷോന്‍ സേവ്യറിനു പുറമെ മുഹമ്മദ്‌ പാറേക്കോട്ടില്‍, ജിഷ്‌ണു ബാലകൃഷ്‌ണന്‍, അസ്‌ഹറുദ്ദീന്‍, സഹല്‍ അബ്ദുള്‍ സമദ്‌ എന്നിവരാണ്‌ അവസാന റൗണ്ടില്‍ ഇടംപിടിച്ച കളിക്കാര്‍. ഇവരെല്ലാം തന്നെ അണ്ടര്‍ 19 കളിക്കാരാണ്‌.
ഷിബിന്‍ലാല്‍, ഫിറോസ്‌, അനന്തമുരളി, ബിറ്റോ ബെന്നി , ഹാരിസ്‌ എന്നിവരെയാണ്‌ ഒഴിവാക്കിയത്‌. 
കാലിക്കറ്റ്‌ ഗവണ്മന്റ്‌ കോളേജ്‌ ഗ്രൗണ്ടില്‍ മികച്ച പ്രകടനത്തിലൂടെയാണ്‌ കേരളം മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം സന്തോഷ്‌ ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന റൗണ്ടിലേക്കു യോഗ്യത നേടിയത്‌.ഇന്ന്‌ ടീം ഗോവയിലേക്കുല യാത്രതിരിക്കും. ആദ്യ റൗണ്ട്‌ മത്സരങ്ങള്‍ക്കു ശേഷം ടീം തിരുവനന്തപുരത്ത്‌ എത്തിച്ചേര്‍ന്നു. തുടര്‍ന്നു ഫെബ്രുവരി 20മുതല്‍ മാര്‍ച്ച്‌ 11വരെ തിരുവനന്തപുരം എല്‍എന്‍സിപി ഗ്രൗണ്ടിലും എറണാകുളം അംബേദ്‌കര്‍ സ്‌റ്റേഡിയത്തിലും നടന്ന പരിശീലന മത്സരങ്ങള്‍ക്കു ശേഷമാണ്‌ അവസാന റൗണ്ടിനുള്ള ടീമിനെ പ്രഖ്യാപിച്ചത്‌. മാര്‍ച്ച്‌ എട്ടിനു അംബേദ്‌കര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു അവസാന റൗണ്ടിലേക്കുള്ള ടീമിന്റെ സെലക്ഷന്‍. 

ചാമ്പ്യന്‍ഷിപ്പില്‍ ഇറങ്ങുന്നതിനു മുന്‍പ്‌ കേരള ടീം ഗോവയില്‍ രണ്ട്‌ പരിശീലന മത്സരങ്ങളില്‍ കളിക്കും. ഗ്രൂപ്പ്‌ ബിയില്‍ റെയില്‍വേസിനെതിരെ 15 നാണ്‌ കേരളത്തിന്റെ ആദ്യമത്സരം 17നു പഞ്ചാബിനെയും 19നു മുന്‍ ചാമ്പ്യന്മാരായ മിസോറാമിനെയും 21നു നിലവിലെ റണ്ണര്‍ അപ്പായ മഹാരാഷ്ടയേയും നേരിടും. സി.എം.സി ബാംബോലിന്‍, തിലക്‌ മൈതാന്‍ എന്നിവടങ്ങളിലായിട്ടാണ്‌ കേരളത്തിന്റെ മത്സരങ്ങള്‍ അരങ്ങേറുക.
നിലവിലുള്ള ചാമ്പ്യന്മാരായ സര്‍വീസസ്‌ ഗ്രൂപ്പ എയില്‍ ആതിഥേയരായ ഗോവ, 31 തവണ ചാമ്പ്യന്മാരായ പശ്ചിമ ബംഗാള്‍, മേഘാലയ, ചത്തീസ്‌ഗഢ്‌ എന്നീ ടീമുകളുമായി മാറ്റുരക്കും. രണ്ട്‌ ഗ്രൂപ്പുകളിലേയും ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ സെമിഫൈനലിലേക്കു യോഗ്യത നേടും. 2012-13ലാണ്‌ കേരളം അവസാനമായി സെമിഫൈനലിലേക്കു യോഗ്യത നേടിയത്‌. അന്ന്‌ പെനാല്‍ട്ട്‌ ഷൂട്ടൗട്ടില്‍ സര്‍വീസസിനോട്‌ (3-4നു) സര്‍വീസസിനോട്‌ തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ രണ്ട്‌ തവണയും സര്‍വീസിനായിരുന്നു കിരീടം.. 
സെമിഫൈനല്‍ മാര്‍ച്ച്‌ 23നും ഫൈനല്‍ 26നും നടക്കും.

കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ കെ.എം.ഐ.മേത്തരുടെ അധ്യതയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.അനില്‍കുമാര്‍ ടീമിനെ പ്രഖ്യാപിച്ചു. ചടങ്ങില്‍ ടീം ഭാരവികളും മുഖ്യ സ്‌പോണ്‍സര്‍മാരായ രാംകോയെ പ്രതിനിധീകരിച്ച്‌ രമേഷ്‌ ഭാരത്‌, രഞ്‌്‌ജിത്‌, ജയകുമാര്‍ എന്നിവരും പങ്കെടുത്തു. കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡും രാംകോയുമാണ്‌ ടീമിന്റെ സ്‌പോണ്‍സര്‍മാര്‍.