കൊച്ചി
മലയാളികളുടെ സ്വന്തം ഹോസൂട്ടന്‍ അടുത്ത സീസണില്‍ കേരള
ബ്ലാസ്‌റ്റേഴ്‌സിനായി കളിക്കുമെന്ന് സൂചന. ഒരു ആരാധകന്റെ ട്വീറ്റിന്
മറുപടിയായാണ് ഹോസു പ്രിറ്റൊ കുര്യാസ് താന്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചു
വരുമെന്ന് സൂചന നല്‍കിയത്.
സ്‌പാനിഷ് മൂന്നാം ഡിവിഷന്‍ ക്ലബ്ബായ
എക്‌സിട്രിമദുര യു.ഡിയുമായി ഹോസു കരാറൊപ്പിട്ടെന്നും ബ്ലാസ്‌റ്റേഴ്‌സിലേക്ക്
തിരിച്ചുവരില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്‌പാനിഷ് ക്ലബ്ബില്‍ കളിക്കുന്ന
കാര്യം ഹോസു തന്റെ ട്വിറ്റര്‍ പേജിലൂടെ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍
ഇതെല്ലാം ഹോസു നിഷേധിച്ചു.
പുതിയ സീസണില്‍ ഹോസുവിനെ മിസ് ചെയ്യുമെന്നായിരുന്നു
ആരാധകന്റെ ആദ്യ ട്വീറ്റ്. താന്‍ തിരിച്ചു വരില്ലെന്ന് ആരു പറഞ്ഞു എന്നായിരുന്നു
ഇതിന് ഹോസുവിന്റെ മറുപടി. താന്‍ സ്‌പാനിഷ് ക്ലബ്ബുമായി
കരാറൊപ്പിട്ടിട്ടില്ലെന്നും നിലവില്‍ കളിക്കുന്ന എഫ്.സി സിന്‍സിനാറ്റിയില്‍
നിന്ന് ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരാന്‍ അനുവദിക്കുന്ന തരത്തിലുള്ളതാണ് കരാറെന്നും
ഹോസു ചൂണ്ടിക്കാട്ടി.
ബ്ലാസ്‌റ്റേഴ്‌സിനായി 25 മത്സരങ്ങള്‍ കളിച്ച ഹോസു ഒരു
ഗോള്‍ നേടുകയും ആറു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍
ബ്ലാസ്‌റ്റേഴ്‌സിന്റെ ലെഫ്‌റ്റ് ബാക്കില്‍ തിളങ്ങിയ ഹോസുവിന് പക്ഷേ അത്‌ലറ്റിക്കോ
ദി കൊല്‍ക്കത്തയ്‌ക്കെതിരായ ഫൈനല്‍ കളിക്കാനായിരുന്നില്ല. ഫൈനലില്‍ കേരളത്തിന്റെ
പ്രകടനത്തില്‍ അത്‌് നിഴലിക്കുകയും ചെയ്‌തു.