.സ്റ്റുവര്‍ട്ട് ബ്രോഡ് - പ്ലെയര്‍ ഓഫ് ദി മാച്ച്
റോസ്‌്‌റ്റന്‍ ചേസ്-
പ്ലെയര്‍ ഓഫ് ദി സീരിസ്
വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് നേടി.
മുന്‍
നിരതാരങ്ങളെ ഒഴിവാക്കി കളിച്ച ആദ്യ ടെസ്‌റ്റില്‍ തോറ്റതോടെ പാഠം പഠിച്ച ഇംഗ്ലണ്ട്
ഉജ്ജ്വല ജയത്തോടെ പരമ്പരയിലെ അടുത്ത രണ്ടും ടെസറ്റും സ്വന്തമാക്കിയാണ് പരമ്പര
നേടിയത്.
നാലം ദിനം വന്നെത്തിയ മഴ അഞ്ചാമത്തേും അവസാനത്തേതുമായ ദിനം
വെസ്റ്റ് ഇന്‍ഡീസിന്റെ തുണയ്‌ക്ക് എത്തിയില്ല. 399 റണ്‍സ് വിജയ ലക്ഷ്യം
തേടിയിറങ്ങിയ വിന്‍ഡീസിനെ 129 റണ്‍സിന് ഓള്‍ഔട്ട് ആക്കിയാണ് ഇംഗ്ലണ്ട് 269
റണ്‍സിന്റെവിജയം കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് 5 വിക്കറ്റ്
നേടി ബൗളിംഗില്‍ മുന്നില്‍ നിന്ന് നയിച്ചു. തന്റെ 500ാം ടെസ്റ്റ് വിക്കറ്റ്
ഉള്‍പ്പെടെ 4വിക്കറ്റാണ് രണ്ടാം ഇന്നിംഗ്‌സില്‍ സ്റ്റുവര്‍ട് ബ്രോഡ്
നേടിയത്.
മത്സരത്തിന്റെ നാലാം ദിവസം പൂര്‍ണ്ണമായി നഷ്ടപ്പെടുകയും അഞ്ചാം
ദിവസം രണ്ട് തവണ മഴ വില്ലനായി വന്ന ശേഷവുമാണ് ഇംഗ്ലണ്ടിന്റെ വിജയം. വിന്‍ഡീസ്
നിരയില്‍ 31 റണ്‍സുമായി ഷായി ഹോപ് ടോപ് സ്‌കോറര്‍ ആയി. 23 റണ്‍സ് നേടിയ
ജെര്‍മൈന്‍ ബ്ലാക്ക്വുഡ് പുറത്തായതോടെയാണ് വിന്‍ഡീസ് ചെറുത്ത്‌നില്‌പ്
അവസാനിച്ചത്. മത്സരത്തില്‍ ബ്രോഡ് 10 വിക്കറ്റാണ്
നേടിയത്.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ്
ഇന്‍ഡീസ് തോല്‍വിയിലേക്ക്. വിജയലക്ഷ്യമായ 312 റണ്‍സിലേക്ക് ബാറ്റേന്തുന്ന
വിന്‍ഡീസിന്റെ ആറ് വിക്കറ്റുകള്‍ 87 റണ്‍സിനിടെ നഷ്ടപ്പെട്ടു. അവസാന ദിനമായ ഇന്ന്
വെസ്റ്റ് ഇന്‍ഡീസിന് ടെസ്റ്റ് സമനിലയില്‍ ആക്കണമെങ്കില്‍ അത്ഭുതമെന്തെങ്കിലും
സംഭവിക്കണം.
നാലാം ദിനം മഴ കൊണ്ടുപോയതോടെ ആശ്വസിച്ചെങ്കിലും അവസാന ദിനമായ
ഇന്ന് ഇംഗ്ലീഷ് ബൗളര്‍മാര്‍ ആക്രമണം നേരിടാനാകാതെ വിന്‍ഡീസ്
തകര്‍ന്നടിയുകയായിരുന്നു.
ബ്രാത്ത് വെയിറ്റ് 19 റണ്‍സിനും ഷായി ഹോപ് 31 റണ്‍സിനും
ബ്രൂക്‌സ് 22 റണ്‍സിനും വീണു. മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ സ്റ്റുവര്‍ട്ട്
ബ്രോഡും രണ്ട് വിക്കറ്റെടുത്ത വോക്‌സുമാണ് വിന്‍ഡീസ് മുന്‍നിരയെ
തകര്‍ത്തത്.
ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സില്‍ 369 റണ്‍സ് എടുത്ത്
ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിന്‍ഡീസ് ഒന്നാമിന്നിംഗ്‌സില്‍ 197 റണ്‍സിന്
എല്ലാവരും പുറത്തായി. ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സില്‍ 226ന് 6 എന്ന നിലയില്‍
ഡിക്ലയര്‍ ചെയ്‌തു. 312 റണ്‍സിന്റെ വിജയലക്ഷ്യം കുറിച്ചു
അതിനിടെ
സ്റ്റുവര്‍ട്ട് ബ്രോഡ് ചരിത്ര നേട്ടം സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍
500 വിക്കറ്റെന്ന നേട്ടമാണ് ബ്രോഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനായി 500
ടെസ്റ്റ് വിക്കറ്റുകള്‍ തികയ്‌ക്കുന്ന രണ്ടാമത്തെ താരമാണ് ബ്രോഡ്.
ആന്‍ഡേഴ്‌സണാണ് പട്ടികയിലെ ഒന്നാമന്‍. ലോകത്ത് തന്നെ 500 ടെസ്റ്റ്
വിക്കറ്റെടുക്കുന്ന ഏഴാമത്തെ ബൗളറാണ് ബ്രോഡ്
800 വിക്കറ്റുമായി മുത്തയ്യ
മുരളീധരനാണ് വിക്കറ്റ് വേട്ടയില്‍ ഒന്നാമന്‍. ഷെയ്‌ന്‍ വോണ്‍ 708
വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. കുംബ്ലെ 619, ആന്‍ഡേഴ്‌സണ്‍ 589,
മക്‌ഗ്രാത്ത് 563, കോട്‌നി വാല്‍ഷ് 519 എന്നിവരാണ് മറ്റുള്ളവര്‍