മുംബൈയും ഹൈദരാബാദും
ഗോള്‍ രഹിത സമനില
പങ്കുവെച്ചു
ബാംബോലിം : ഐ.എസ്.എല്‍ ഏഴാം സീസണിന്റെ പോയിന്റ് പട്ടികയില്‍
ഒന്നാം സ്ഥാനക്കാരായ മുംബബൈ സിറ്റിയും നാലാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിയും
ഗോള്‍ രഹിത സമനില പങ്കിട്ടുപിരിഞ്ഞു.
മുംബൈയുടെ തുടര്‍ച്ചയായി തോല്‍വിയറിയാത്ത
10-ാം മത്സരം ആണിത്. ഐ.എസ്‌്.എല്‍ ചരിത്രത്തില്‍ ഇതൊരു റെക്കോര്‍ഡാണ് . ഈ
സീസണിലെ മുംബൈയുടെ രണ്ടാം സമനിലയും. ഇതോടെ 11 മത്സരങ്ങളില്‍ നിന്നും മുംബൈയ്‌ക്ക്
26 പോയിന്റായി. ഹൈദരാബാദിനു 16 പോയിന്റും.
രണ്ടു ടീമുകളും ആദ്യ
സ്ഥാനക്കാരായതിനാല്‍ ആവേകരമായ പോരാട്ടം തന്നെ പ്രവചിച്ചിരുന്നു. പക്ഷേ,
എതിരാളികള്‍ക്ക് എതിരെ ഗോള്‍ വര്‍ഷിക്കുന്നതില്‍ വിജയിച്ച രണ്ടു ടീമുകളും പരസ്‌പരം
ഏറ്റുമുട്ടിയതോടെ ഗോള്‍ മഴ പ്രതീക്ഷിച്ചവര്‍ക്കു തെറ്റി.
മുംബൈ സിറ്റി ഹ്യൂഗോ
ബോമസിനെ ഒഴിവാക്കി രണ്ടു മാറ്റങ്ങളുമായാണ് ആദ്യ ഇലവനെ ഇറക്കിയത്..
ആദ്യ
പകുതിയുടെ ഡ്രിങ്ക്‌സ് ബ്രേക്കിനു ശേഷം ഹൈദരാബാദിനു മികച്ച അവസരം കിട്ടി.
ജോയല്‍ ചിയാനിസെയുടെ മുന്നില്‍ ക്യാപറ്റനും ഗോള്‍ കീപ്പറുമായ അമരീന്ദര്‍ സിംഗ്
മാത്രം. പതറാതെ അമരീന്ദര്‍ മുന്നോട്ട് വന്നു കാല്‍ കൊണ്ടു പന്ത് തടുത്തു.
മുംബൈയുടെ ആക്രമണങ്ങളെ തടഞ്ഞു നിര്‍ത്തിയതില്‍ ഹൈദരാബാദിന്റെ ഡിഫെന്‍ഡര്‍ ആകാശ്
മിശ്രയ്‌ക്കാണ് പ്രധാന റോള്‍. ഹെര്‍ണാന്‍ സന്റാന, റൗളിങ് ബോര്‍ഹസ്, അഹമ്മദ്
ജാഹു, സൈ ഗോദാര്‍ഡ് റെയ്‌നിയര്‍ , ബിപിന്‍ സിംഗ് എന്നിവരടങ്ങിയ ശക്തമായ
മധ്യനിരയ്‌ക്ക് ആഡം ലെ ഫോന്ദ്രെയുടെ ഒറ്റയാള്‍ മുന്നേറ്റത്തിനു പന്ത്
എത്തിക്കുന്നത് തടയുന്നതില്‍ ഹൈദരാബാദിന്റെ പ്രതിരോധ നിര വിജയിച്ചതോടെ ആദ്യ പകുതി
ഗോള്‍ രഹിതമായി പിരിഞ്ഞു.
അരിഡാനെ സന്റാന, ജോയല്‍ ചിയാനെസെ, ലിസറ്റണ്‍ കൊളാസോ
എന്നീ മുന്നു മുന്‍ നിരക്കാരെ അണിനിരത്തിയ ഹൈദരാബാദിനായിരുന്നു ആദ്യ പകുതിയില്‍
ആക്രമണത്തിനു മുന്‍ തൂക്കം.
എന്നാല്‍ മുംബൈയുടെ വാട്ടര്‍ ടൈറ്റ് ഡിഫെന്‍സ് ഈ
മുന്‍തുക്കത്തിനെ തടുത്തു. മുര്‍ത്താഡ ഫാള്‍ നിറം മങ്ങിയെങ്കിലും അഹമ്മദ് ജാഹു
അവസരത്തിനൊത്തുയര്‍ന്നു ഗോളി അമരീന്ദറിനു പിന്തുണ നല്‍കി.
രണ്ടാം പകുതി മുംബൈ
ഗോളി അമരീന്ദര്‍ ക്ലിയറന്‍സില്‍ വരുത്തിയ പിഴവുമായാണ് തുടക്കം. എന്നാല്‍ ഈ പിഴവ്
മുതലാക്കാന്‍ ഹൈദരാബാദിനു കഴിഞ്ഞില്ല. മുംബൈയ്‌ക്കു വേണ്ടി വിഗ്നേഷും
ബെര്‍ത്തലോമ്യോ ഓഗ്‌ബച്ചെയും 64-ാം മിനിറ്റില്‍ ഇറങ്ങി. ഹൈദരാബാദ് അരിഡാനയ്‌ക്കു
പകരം ജനുവരി ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ എത്തിയ ഹോളണ്ട് ആല്‍ബെര്‌ക്വിനെയും
യാസിറിനു പകരം ഹാളിചരണ്‍ നാര്‍സരിയേയും കൊണ്ടുവന്നു. . പക്ഷേ ഗോള്‍ മാത്രം
വന്നില്ല.
ഹൈദരാബാദ് എഫ്.സിയുടെ യുവ മിഡ്‌ഫീല്‍ഡര്‍ ഹിതേഷ് ശര്‍മ്മ കളിയിലെ
താരമായി
Resilient Hyderabad holds fort against Mumbai in goalless draw
Goa, January 16: Mumbai City FC and Hyderabad FC played out an evenly fought goalless draw in the Hero Indian Super League at the GMC Stadium, Bambolim, on Saturday.
In a match where both teams failed to convert many chances, it was Hyderabad who turned up stronger on the day denying any goal to the relentless Mumbai attack.
Coach Manuel Marquez seemed to have prepared well for the Mumbai test. The Nizams pinned their opponents with their high pressing approach, thus nullifying Mumbai’s danger. Lobera’s men were doing everything right, except for the final delivery.
Hyderabad were lucky at the start not to concede a penalty early in the game when Raynier Fernandes was fouled after an attempted clearance from Mohammed Yasir. The referee awarded an indirect free-kick inside the box, which Mumbai failed to capitalise on.
It was an end-to-end battle in the first half, as both the keepers were called into action.
First, Laxmikant Kattimani produced a fine save to deny Adam le Fondre. Then, at the other end, Amrinder Singh kept his side alive in the game.
Aridane Santana, Joel Chianese and Liston Colaco combined together to initiate the move before Colaco tried his luck from the byline, but his near post effort was well saved by Amrinder.
The Mumbai defense has been exceptional this season and Amrinder was at his best once again to deny Chianese.
This was undeniably the best opportunity for Hyderabad to take the lead. Winning the ball in the midfield, Yasir delivered a lobbed through-ball for Chianese to send him one-on-one with the keeper. But the Australian’s shot was blocked by Amrinder.
It was more of a nervous start for Mumbai in the second half. They gave the ball away easily and nearly conceded a goal, when Amrinder, in a bid to clear a back pass, played it straight to Colaco. However, the Hyderabad striker shot wide.
Colaco continued to trouble Mumbai with his pace and shooting range, but it wasn’t enough to get the goal they were looking for. Meanwhile, for Mumbai, they were not at their best in the second session. Lobera’s men were sloppy going forward and wasted too many chances in the final third.
Mumbai had two late opportunities to get the winner. Ahmed Jahouh lobbed the ball in the box for Bartholomew Ogbeche, whose first-time shot landed on the roof. Later, the Moroccan’s stoppage-time free-kick couldn’t get the desired connection from his teammate, as it was easily collected by Kattimani.
The Islanders couldn’t give the ideal birthday present to their coach Sergio Lobera, who turned 44 on Saturday but the result saw them stretch their unbeaten run to 10 games.