Wednesday, March 3, 2021

ഓസ്‌ട്രേലിയക്ക്‌ 64 റണ്‍സ്‌ ജയം




വെല്ലിംഗ്‌ടണ്‍ :
അരങ്ങേറ്റത്തില്‍ മികച്ച ബൗളിംഗുമായി റൈലി മെറിഡിത്ത്‌, ആറ്‌ വിക്കറ്റുമായി ആഷ്ടണ്‍ അഗര്‍, ഓസ്‌ട്രേലിയയ്‌ക്ക്‌ തകര്‍പ്പന്‍ ജയം
ന്യൂസിലാണ്ടിനെതിരെ 64 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഓസ്‌ട്രേലിയ. ഇന്ന്‌ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ 208/4 എന്ന സ്‌കോര്‍ നേടിയ ശേഷം ഓസ്‌ട്രേലിയ ന്യൂസിലാണ്ടിനെ 144 റണ്‍സിന്‌ എറിഞ്ഞ്‌ പിടിക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ റൈലി മെറിഡിത്തും ആഷ്ടണ്‍ അഗറുമാണ്‌ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്‌.

6 വിക്കറ്റ്‌ ആണ്‌ ആഷ്ടണ്‍ അഗര്‍ വീഴ്‌ത്തിയത്‌. 43 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്‌ടില്‍ ന്യൂസിലാണ്ട്‌ നിരയില്‍ ടോപ്‌ സ്‌കോറര്‍ ആയപ്പോള്‍ ഡെവണ്‍ കോണ്‍വേ 38 റണ്‍സ്‌ നേടി. മറ്റു താരങ്ങള്‍ക്കാര്‍ക്കും മികവ്‌ പുലര്‍ത്താനായില്ല.