ഐ പി എല്ലിനു വേണ്ടി ഇംഗ്ലണ്ട് പര്യടനം
ഉപേക്ഷിക്കും
ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം എഡിഷന്റെ
ഷെഡ്യൂളിനനുസരിച്ച് ഇന്ത്യന്‍ പര്യടനം നീട്ടിവെക്കാനൊരുങ്ങി ഇംഗ്ലണ്ട് ആന്റ്
വെയ്‌ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. സെപ്‌തംബറില്‍ മൂന്ന് ഏകദിനവും ടി20യും
ഉള്‍പ്പെടുന്ന പരമ്‌ബരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നത്. എന്നാല്‍ ഈ
സമയത്ത് ഐപിഎല്‍ നടത്താന്‍ ഉദ്ദേശിക്കുന്നതിനാല്‍ താരങ്ങളുടെ ബുദ്ധിമുട്ട്
പരിഗണിച്ച് പരമ്‌ബര നീട്ടിവെക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍
പുറത്തുവരുന്നത്. ഡെയ്‌ലി മെയ്‌ലാണ് ഇക്കാര്യം റിപ്പോര്‍ട്ട്
ചെയ്‌തിരിക്കുന്നത്.
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബറിലെ ടി20
ലോകകപ്പ് മാറ്റിവെച്ചേക്കും. അങ്ങനെയാണെങ്കില്‍ ഒക്ടോബറിലും സെപ്‌തംബറിലുമായി
ഐപിഎല്‍ നടത്താനാണ് ബിസിസി ഐ ലക്ഷ്യമിടുന്നത്. ഇതിനിടെയില്‍ ഇംഗ്ലണ്ട് പരമ്‌ബര
നടക്കുന്നത് ഇരു ടീമുകള്‍ക്കും പ്രയാസമാവും. എന്നാല്‍ ഔദ്യോഗികമായി
ഇക്കാര്യത്തില്‍ ഇരു ക്രിക്കറ്റ് ബോര്‍ഡും പ്രതികരിച്ചിട്ടില്ല. നിലവിലെ
സാഹചര്യത്തില്‍ ടീമുകള്‍ കളിക്കാന്‍ വരുന്നതിന് മുമ്‌ബ് ക്വാറന്റൈന്‍
അനുവദിക്കേണ്ടതുണ്ട്.
ഐപിഎല്‍
നടക്കുകയാണെങ്കിലും താരങ്ങള്‍ക്ക് ക്വാറന്റൈന്‍ ഒരുക്കേണ്ടി വരും. ഈ
സാഹചര്യത്തില്‍ ഇംഗ്ലണ്ട് പരമ്‌ബരകൂടി നടത്തുക ബിസിസിഐക്ക് കടുത്ത
വെല്ലുവിളിയാവും. നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്‌ബര
കളിക്കുകയാണ് ഇംഗ്ലണ്ട്. ഇതിന് ശേഷം പാകിസ്‌താനുമായും ഇംഗ്ലണ്ട് പരമ്‌ബര
കളിക്കുന്നുണ്ട്.
ടി20 ലോകകപ്പിന്റെ കാര്യത്തില്‍ ഈ മാസം
അവസാനം നടക്കുന്ന ഐസിസി മീറ്റിങ്ങില്‍ തീരുമാനം ഉണ്ടാകും. മാറ്റിവെക്കാനുള്ള
സാധ്യതയേറെയാണ്.ഓസ്‌ട്രേലിയയില്‍ ഒക്ടോബറിലാണ് ലോകകപ്പ്
നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം
മുന്നില്‍ക്കണ്ട് ഓസ്‌ട്രേലിയ നിയന്ത്രങ്ങള്‍ വീണ്ടും ശക്തമാക്കിയിട്ടുണ്ട്.
അതിനാല്‍ത്തന്നെ നിശ്ചയിച്ച പ്രകാരം ലോകകപ്പ് നടത്താന്‍ ബുദ്ധിമുട്ടാണെന്ന്
ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അടുത്ത വൃത്തങ്ങള്‍ത്തന്നെ വ്യക്തമാക്കി
കഴിഞ്ഞു.
ലോകകപ്പ് മാറ്റിവെക്കുന്ന സമയത്ത് ഐപിഎല്‍ നടത്താനാണ്
ഉദ്ദേശിക്കുന്നതെങ്കിലും ഇന്ത്യയില്‍ നടത്താന്‍ സാധിക്കില്ലെന്ന് ഏറെക്കുറെ
ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യയില്‍ രോഗവ്യാപനം ഇപ്പോഴും ശക്തമായി തുടരുകയാണ്.
അതിനാല്‍ത്തന്നെ വിദേശ താരങ്ങളെയുള്‍പ്പെടെ സുരക്ഷിതരായി പാര്‍പ്പിക്കുക വലിയ
വെല്ലുവിളിയാണ്. ശ്രീലങ്ക,യുഎഇ,ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഐപിഎല്ലിന്
വേദിയാകാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലുമൊരു വേദിയില്‍
ഐപിഎല്‍ നടക്കാനാവും സാധ്യതയേറെ. ഐപിഎല്‍ നടത്താന്‍ സാധിക്കാതെ വന്നാല്‍ ഏകദേശം
1400 കോടിയോളം നഷ്ടമാവും ബിസിസിഐക്ക് നേരിടേണ്ടി വരിക. നേരത്തെ ഇന്ത്യ
ശ്രീലങ്ക,സിംബാബ്‌വെ പര്യടനങ്ങള്‍ റദ്ദാക്കിയിരുന്നു.
No comments:
Post a Comment