ഇംഗ്ലീഷ് ഫുട്!ബോളിലെ വമ്‌ബന്മാരായ ലിവര്‍പൂളിനെ സംബന്ധിച്ച് പരിശീലകന്‍ യോര്‍ഗന്‍ ക്ലോപ്പ് ഒരു ക്ലബ് ഇതിഹാസമാണ്. സ്ഥാനമേറ്റ് അഞ്ചാമത്തെ വര്‍ഷം കന്നി പ്രീമിയര്‍ ലീഗ് കരീടം ആന്‍ഫീല്‍ഡിലേക്ക് കൊണ്ടുവന്ന പരിശീലകന്‍. ഒരു പ്രീമിയര്‍ ലീഗ് റണ്ണര്‍ അപ്പ്, ചാമ്‌ബ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് തുടങ്ങി വേറെയും പല കരീടനേട്ടങ്ങള്‍.
പ്രകടനം നന്നേ മോശമാകില്ലായെങ്കില്‍ വിരമിക്കാന്‍ സ്വയം തീരുമാനിക്കുന്നത് വരെ വരെ ലിവര്‍പൂളില്‍ തുടരാനുള്ള സാധ്യതയുമുണ്ട് ക്ലോപ്പിന്. വിരമിച്ചു കഴിഞ്ഞാലും ചിലപ്പോള്‍ ക്ലോപ്പിന്റെ ഒരു പ്രതിമ എക്കാലത്തേക്കുമായി ആന്‍ഫീല്‍ഡില്‍ ഉയരുമായിരിക്കും. എന്ത് തന്നെയായാലും 2024 വരെയുള്ള ലിവര്‍പൂള്‍ കരാര്‍ പൂര്‍ത്തിയാക്കുമെന്ന് ക്ലോപ്പ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകഴിഞ്ഞാലോ? ക്ലോപ്പിന് ഒരൊറ്റ വിചാരമേയുള്ളൂ 'ജര്‍മനിയിലേക്ക് മടങ്ങിപ്പോകണം'
`കരിയര്‍ അവസാനിച്ച ശേഷം എനിക്ക് അവിടെയാണ് ജീവിക്കേണ്ടത്. മിക്കവാറും മെയ്‌ന്‍സിലാവും കഴിയുക' എസ്‌ഡബ്‌ള്യുആര്‍ സ്‌പോര്‍ട്‌സിനോട് ക്ലോപ്പ് പറഞ്ഞു.
ഫുട്!ബോളില്‍ നിന്ന് താന്‍ പൂര്‍ണമായും വിരമിക്കുമെന്നാണ് ക്ലോപ്പ് പറയുന്നത്. ഒരുവര്‍ഷത്തോളം ഒന്നും ചെയ്യാതിരിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു ജര്‍മനിയില്‍ എന്തുചെയ്യും എന്ന ചോദ്യത്തോട് ക്ലോപ്പിന്റെ മറുപടി. `അഞ്ച് വര്‍ഷത്തില്‍ ലോകം ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് വീണ്ടും ഒരുപാട് മാറുമായിരിക്കും,` ക്ലോപ്പ് പറഞ്ഞു.
അമ്‌ബത്തിമൂന്നുകാരനായ ക്ലോപ്പ് തന്റെ പ്ലേയിങ് കരിയറിന്റെ സിംഹഭാഗവും ചെലവിട്ടത് ബുണ്ടസ് ലീഗ ക്ലബ്ബായ മെയ്‌ന്‍സിനൊപ്പമാണ്. പരിശീലക കരിയറും മെയ്‌ന്‍സിനൊപ്പം ആരംഭിച്ച ക്ലോപ്പിന്റെ കീഴിലാണ് മെയ്‌ന്‍സ് ബുണ്ടസ് ലീഗ പ്രൊമോഷന്‍ നേടുന്നത്.
No comments:
Post a Comment