2020ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗും ഇന്ത്യന്‍ ടീമിന്റെ പരിശീലനം ക്യാമ്പും
യു.എ.ഇയില്‍ വെച്ച് നടക്കാന്‍ സാധ്യതയേറി.. ദുബായിയിലെ ഐ.സി.സി അക്കാദമിയില്‍
വെച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാമ്ബ് നടത്താനുള്ള ശ്രമമാണ് ബി.സി.സി.ഐ
നടത്തുന്നത്. കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ നിയന്ത്രണ വിധേയമാവാത്തതിനെ
തുടര്‍ന്ന് ബി.സി.സി.ഐ ഇന്ത്യക്ക് പുറത്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്
നടത്താനുള്ള ശ്രമം തുടങ്ങിയിരുന്നു.
ഇതേ തുടര്‍ന്നാണ് ഇന്ത്യന്‍ ടീമിന്റെ
പരിശീലന ക്യാമ്ബും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യു.എ.ഇയില്‍ വെച്ച് നടത്താനുള്ള
സാധ്യത ബി.സി.സി.ഐ ആലോചിക്കുന്നത്. മുംബൈയിലെ കൊറോണ വൈറസ് ബാധയുടെ സ്ഥിതി
നിയന്ത്രണ വിധേയമായാല്‍ മാത്രമാവും ഇന്ത്യന്‍ ടീമിന്റെ ക്യാമ്ബ് മുംബൈ വെച്ച്
നടക്കുക. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്.
ജൂലൈ 17ന്
നടക്കുന്ന ബി.സി.സി.ഐയുടെ അപെക്സ് കൌണ്‍സില്‍ മീറ്റിങ്ങില്‍ കൂടുതല്‍ വ്യക്തത
കൈവരുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ വെച്ച് നടക്കേണ്ട
ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കില്‍ സെപ്റ്റംബര്‍ ഒക്ടോബര്‍ സമയങ്ങളില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്താനാണ് ബി.സി.സി.ഐ ശ്രമിക്കുന്നത്.
No comments:
Post a Comment