Wednesday, July 15, 2020

ജോ റൂട്ട്‌ തിരിച്ചെത്തി, ആവേശത്തിരയിളക്കം



ജോ റൂട്ട്‌ തിരിച്ചെത്തി,
ആവേശത്തിരയിളക്കം 


മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടും വെസ്റ്റ്‌ ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ വ്യാഴാഴ്‌ച ആരംഭിക്കും. ആദ്യ ടെസ്റ്റില്‍ നാലു വിക്കറ്റിന്റെ ജയവുമായി ഇംഗ്ലണ്ടിനെ സ്‌തബ്ധരാക്കിയ കരീബിയന്‍ പട രണ്ടാം ടെസ്റ്റും ജയിച്ച്‌ മൂന്നു മല്‍സരങ്ങളുടെ പരമ്‌ബര പോക്കറ്റിലാക്കാമെന്ന പ്രതീക്ഷയിലാണ്‌. എന്നാല്‍ ഇംഗ്ലണ്ടിന്‌ ഇതു ജീവന്‍മരണ പോരാട്ടമാണ്‌. ജയത്തില്‍ കുറഞ്ഞതൊന്നും ഇംഗ്ലണ്ടിനു ആശ്വാസമാവില്ല. സതാംപ്‌റ്റണിലേറ്റ്‌ തിരിച്ചടിക്കു കണക്കുതീര്‍ക്കാനുറച്ച്‌ തന്നെയായിരിക്കും ഇംഗ്ലണ്ട്‌ ഇറങ്ങുക.

ടെസ്റ്റില്‍ തങ്ങള്‍ ഭയക്കേണ്ട എതിരാളികളായി മാറിക്കഴിഞ്ഞുവെന്ന്‌ തെളിയിക്കുന്നതായിരുന്നു ആദ്യ മല്‍രത്തില്‍ വിന്‍ഡീസിന്റെ പ്രകടനം. പേസ്‌ ബൗളിങിനെ പിന്തുണയ്‌ക്കുന്ന പിച്ചാണെങ്കില്‍ വിന്‍ഡീസിനെ പിടിച്ചുനിര്‍ത്തുക ദുഷ്‌കരമായിരിക്കുമെന്നാണ്‌ സതാംപ്‌റ്റണിലെ പ്രകടനം അടിവരയിടുന്നത്‌. കാരണം അത്രയും മികച്ച പേസാക്രമണ നിരയാണ്‌ വിന്‍ഡീസിനുള്ളത്‌.



മാഞ്ചസ്റ്ററിലെ ഓള്‍ഡ്‌ ട്രാഫോര്‍ഡാണ്‌ രണ്ടാം ടെസ്റ്റിനു വേദിയാവുന്നത്‌. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്കു ശേഷം 3.30നാണ്‌ കളിയാരംഭിക്കുന്നത്‌. മല്‍സരം ഇന്ത്യയില്‍ സോണി ടെന്‍ നെറ്റ്വര്‍ക്കാണ്‌ തല്‍സമയം സംപ്രേക്ഷണം ചെയ്യുക. കൂടാതെ സോണി ലിവ്‌ (ീെി്യ ഹശ്‌) ആപ്ലിക്കേഷനിലൂടെയും ലൈവ്‌ സ്‌ട്രീമിങ്‌ ആസ്വദിക്കാം

സതാംപ്‌റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മഴ രസം കെടുത്തിയിരുന്നു. ആദ്യത്തെ രണ്ടു ദിവസവും മഴ മല്‍സരത്തെ ബാധിച്ചിരുന്നു. അതേസമയം, രണ്ടാം ടെസ്റ്റ്‌ നടക്കുന്ന മാഞ്ചസ്റ്ററില്‍ മഴ ഭീഷണിയില്ല. ടെസ്റ്റിന്റെ ഒന്നാംദിനം ആകാശം മേഘാവൃതമായിരിക്കുമെന്നാണ്‌ കാലാവസ്ഥാ വകുപ്പ്‌ പറയുന്നത്‌. എന്നാല്‍ മഴയ്‌ക്കു സാധ്യതയില്ല. പിന്നീടുള്ള നാലു ദിവസവും ഇവിടെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും.
ആദ്യ ടെസ്റ്റ്‌ നടന്ന സതാംപ്‌റ്റണില്‍ പന്ത്‌ അത്ര നന്നായി സ്വിങ്‌ ചെയ്‌തിരുന്നില്ല. എന്നാല്‍ ഓള്‍ഡ്‌ ട്രാഫോര്‍ഡിലെ പിച്ച്‌ പേസ്‌ ബൗളിങിനെ കൂടുതല്‍ തുണയ്‌ക്കുന്നതായിരിക്കും. പേസര്‍മാര്‍ക്കു ഏറ്റവും മികച്ച പ്രകടനം നടത്താന്‍ സാധിക്കുന്ന പിച്ച്‌ കൂടിയായിരിക്കും ഇത്‌.
ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന്‌ ക്യാപ്‌റ്റനും പ്രമുഖ ബാറ്റ്‌സ്‌മാനുമായ ജോ റൂട്ട്‌ ആദ്യ ടെസ്റ്റില്‍ കളിച്ചിരുന്നില്ല. ഇത്‌ ഇംഗ്ലണ്ട്‌്‌ ബാറ്റിങ്‌ നിരയെ ദുര്‍ബലമാക്കുകയും ചെയ്‌തിരുന്നു. റൂട്ടിനു പകരം ബെന്‍ സ്‌റ്റോക്‌സായിരുന്നു ടീമിനെ നയിച്ചത്‌. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട്‌ നിരയില്‍ റൂട്ട്‌ മടങ്ങിയെത്തും.
പരിചയസമ്‌ബന്നനായ പേസര്‍ സ്റ്റുവര്‍ട്ട്‌ ബ്രോഡിനെ സ്‌റ്റോക്‌സിനെ ആദ്യ ടെസ്റ്റില്‍ സ്‌റ്റോക്‌സ്‌ ഒഴിവാക്കിയത്‌ വലിയ ചര്‍ച്ചയായി മാറിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ബ്രോഡിനെ റൂട്ട്‌ തിരിച്ചുവിളിക്കുമെന്നുറപ്പാണ്‌.
അതേസമയം, വിന്‍ഡീസ്‌ ടീമില്‍ മാറ്റങ്ങളുണ്ടാവാനിടയില്ല. വിന്നിങ്‌ കോമ്‌ബിനേഷന്‍ തന്നെ അവര്‍ നിലനിര്‍ത്തുമെന്നാണ്‌ സൂചന.

സാധ്യതാ ഇലവന്‍

ഇംഗ്ലണ്ട്‌ റോറി ബേണ്‍സ്‌, ഡൊമിനിക്ക്‌ സിബ്ലി, ജോ റൂട്ട്‌ (ക്യാപ്‌റ്റന്‍), സാക്ക്‌ ക്രോളി, ബെന്‍ സ്‌റ്റോക്‌സ്‌, ഓലി പോപ്പ്‌, ജോസ്‌ ബട്‌ലര്‍, ഡൊമിനിക്ക്‌ ബെസ്സ്‌, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട്‌ ബ്രോഡ്‌, ജെയിംസ്‌ ആന്‍ഡേഴ്‌സന്‍.

വെസ്റ്റ്‌ ഇന്‍ഡീസ്‌ ജോണ്‍ കാംബെല്‍, ക്രെയ്‌ഗ്‌ ബ്രാത്വെയ്‌റ്റ്‌, ഷെയ്‌ ഹോപ്പ്‌, ഷമാറ ബ്രൂക്ക്‌സ്‌, ജെര്‍മെയ്‌ന്‍ ബ്ലാക്ക്വുഡ്‌, റോസ്റ്റണ്‍ ചേസ്‌, ഷാനോണ്‍ ഡോര്‍വിച്ച്‌, ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്‌റ്റന്‍), അല്‍സാറി ജോസഫ്‌, കെമര്‍ റോച്ച്‌, ഷാനോണ്‍ ഗബ്രിയേല്‍

No comments:

Post a Comment