Tuesday, June 1, 2021

കായിക മത്സരങ്ങള്‍ കോവിഡിനെ തുരത്തും

 



ഐ.പി.എല്‍ സീസണ്‍ പകുതിക്ക് വെച്ച്‌ നിര്‍ത്തിയതും യുറോപ്പിലെ ക്ലബ് ഫുട്ബോള്‍ (European Club Football) മത്സരങ്ങള്‍ സമ്മര്‍ ബ്രേക്കിലേക്ക് പ്രവേശിച്ചപ്പോള്‍ നിരാശരായി കായിക പ്രമികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു മാസം തന്നെ ജൂണ്‍ (June 2021). ഐപിഎല്ലില്‍ യുറോപ്യന്‍ മത്സരങ്ങള്‍ ഇല്ലെങ്കില്‍ എന്താണെന്ന് ഈ മാസം മുഴുവന്‍ ടൂര്‍ണമെന്റുകളും പൂരങ്ങളാണ്.

പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പും കോപ്പ അമേരിക്കയും യുറോ കപ്പും ഫ്രഞ്ച് ഓപ്പണും അടങ്ങിയ ഒരു കായിക പ്രേമിക്ക് ഇഷ്ടപ്പെട്ട മാസമാണ് 2021 ജൂണ്‍. ജൂണ്‍ മാസത്തിന്റെ ആദ്യ ഒരാഴ്ച പിന്നിടുമ്ബോഴേക്കും മുഴുവന്‍ കായിക മത്സരങ്ങളുടെ പൂരങ്ങളാണ്.

ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറ്റവും പ്രധാനമായിട്ടുള്ളത് പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലാണ്. ജൂണ്‍ 18നാണ് മത്സരം ആരംഭിക്കുന്നത്. അതിനായി ഇന്ത്യന്‍ ടീംഗങ്ങള്‍ ജൂണ്‍ മൂന്നാം തിയതാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ ഏതിരാളി.

ജൂണ്‍ മാസത്തില്‍ ഇംഗ്ലണ്ടാണ് ക്രിക്കറ്റ് ആരാധകരുടെ പ്രധാന കേന്ദ്രം. WTC ഫൈനലിനിടെ രണ്ട് ടീമുകള്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നുണ്ട്. ഒന്ന് ഇന്ത്യയുടെ WTC ഫൈനല്‍ എതിരാളി ന്യൂസിലാന്‍ഡാണ്. WTC ഫൈനലിന് തൊട്ട് മുമ്ബ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്ബര ന്യൂസിലാന്‍ഡ് താരങ്ങള്‍ ഇംഗ്ലണ്ടിനെതിരെ കളിക്കും. ജൂണ്‍ 14 വരെയാണ് മത്സരം. അതിന് ശേഷമാണ് WTC ഫൈനല്‍.

:

അതിനിടയില്‍ വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരവും ട്വന്റി20 പരമ്ബയും നടക്കും. ജൂണ്‍ മുതല്‍ 10 മുതല്‍ ടെസ്റ്റ് മത്സരവും ജൂണ്‍ 27ന് ടി20 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം യുകെയിലേക്കെത്തുന്ന ശ്രീലങ്ക ഇംഗ്ലണ്ടുമായിട്ടുള്ള ട്വിന്റി 20 പരമ്ബര ജൂണ്‍ 23 മുതല്‍ ആരംഭിക്കുകയും ചെയ്യും.

ഫുട്ബോളിലേക്ക് വരുമ്ബോള്‍ മൂന്ന് പ്രധാനമായ ടൂര്‍ണമെന്റുകളാണ് നടക്കുന്നത്. ഒന്ന് യൂറോ കപ്പ്. ഒരു മാസത്തോളം നീണ്ട് നില്‍ക്കുന്ന യൂറോപ്യന്‍ ചാമ്ബ്യന്മാരെ കണ്ടെത്തനുള്ള ടൂര്‍ണമെന്റ് ജൂണ്‍ 11നാണ് ആരംഭിക്കുന്നത്. അതിന് തൊട്ടു പിന്നാലെ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ പോരാട്ടം കോപ്പാ അമേരിക്ക ജൂണ്‍ 14നാണ് ആരംഭിക്കുന്നത്.


ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും ജൂണില്‍ നിരാശയില്ലെ. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മൂന്ന് മത്സരങ്ങളാണ് ഈ മാസം നടക്കുന്നത്. ലോകകപ്പ് ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളാണുള്ളത്. ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീന രാജ്യങ്ങള്‍ക്കെതിരെയാണ് ഇന്ത്യന്‍ ഇറങ്ങുന്നത്. യഥക്രമം ജൂണ്‍ 3.7,15 എന്ന ക്രമത്തിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍.

മറ്റ് കായിക മത്സരങ്ങളില്‍ ഫ്രഞ്ച് ഓപ്പണിന് കഴിഞ്ഞ ദിവസം തുടക്കമായി. വിംബിള്‍ടണ്‍ ജൂണ അവസാനം ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ എല്ലാ മാറ്റിവെച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ Twitter, Facebook ലിങ്കുകളില്‍ ക്ലിക്കുചെയ്യുക.

കേരള ഫുട്‌ബോള്‍ ഇനി എം കമ്പനി





കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷന്‍ കെ.എം.ഐ മേത്തര്‍ സജീവ ഫുട്‌ബോള്‍ ഭാരവാഹിയെന്ന നിലയില്‍ നിന്നും വിരമിക്കുന്നതിനു തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കേരള ഫുട്‌ബോളിനെ മീരാന്‍ കമ്പനിക്ക്‌ ഏല്‍പ്പിച്ചു കൊടുക്കുന്നു.
ഇനി കെ.എഫ്‌.എ മീരാന്‍ കമ്പനിയായി മാറും. എം കമ്പനിയുടെ കൈകളിലേക്കാണ്‌ കെ.എഫ്‌.എ ചെന്നു ചേരുക.

: മീരാന്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌കോര്‍ലൈന്‍ കണ്‍സോര്‍ഷ്യത്തിന്‌ കേരള ഫുട്‌ബോളിനെ അടിയറവ്‌ വെയ്‌ക്കാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്‌.എ) തയ്യാറെടുപ്പിലാണ്‌. വാണിജ്യ പങ്കാളിയുമായി ഒപ്പിടാന്‍ തയ്യാറാക്കിയ കരാര്‍ ഉടമ്‌ബടിയിലൂടെ ഒളിപ്പിച്ചു കടത്തുന്നത്‌ കേരള ഫുട്‌ബോളിന്റെ സമ്പൂൂര്‍ണ കമ്പനി വത്‌കരണമാണ്‌. കരട്‌ കരാര്‍  പുറത്തു കൊണ്ടുവന്നതോടെ ഫുട്‌ബോള്‍ മേഖലയില്‍ നിന്നും കടുത്ത പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌.
ഇതോടെ കരാറിന്റെ പകര്‍പ്പ്‌ ഡി.എഫ്‌.എകളില്‍ ചര്‍ച്ച ചെയ്യാനായി നല്‍കിയിരിക്കുകയാണ്‌. സംസ്ഥാനത്ത്‌ ഫുട്‌ബോള്‍ സമ്പൂൂര്‍ണമായും കച്ചവടവത്‌കരിക്കുന്നതോടെ അതിന്റെ ഇരകളായി മാറാന്‍ പോകുന്നത്‌ താരങ്ങളും പരിശീലകരും റഫറിമാരും താഴെത്തട്ടിലെ ക്ലബുകളും അക്കാദമികളുമാണ്‌.
കരാറിലെ പ്രധാന വ്യവസ്ഥകളും പ്രശ്‌നങ്ങളും

1. കെ.എഫ്‌.എ / ഡി.എഫ്‌.എ ഓപ്പറേഷന്‍, ഫിനാന്‍ഷ്യല്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഫ്രീഡം കമ്പനി ഏറ്റെടുക്കുന്നു

വകുപ്പ്‌ 3.3 കെ.എഫ്‌.എ / ഡി.എഫ്‌.എയ്‌ക്ക്‌ ഏതെങ്കിലും എന്‍.ജി.ഒയില്‍ നിന്നുള്ള ഫുട്‌ബോള്‍ അല്ലെങ്കില്‍ ജേഴ്‌സി ഉള്‍പ്പെടെയുള്ള സംഭാവനകളോ സമ്മാനങ്ങളോ സ്വീകരിക്കാന്‍ കഴിയില്ല. അഥവാ സ്വീകരിക്കുക ആണെങ്കില്‍ കമ്‌ബനി നല്‍കുന്ന വാര്‍ഷി ഫീസില്‍ ( 85 ഹമസവ)െ നിന്ന്‌ അതിന്റെ മൂല്യം കമ്പനി കുറയ്‌ക്കും

വകുപ്പ്‌ 3.4 കെ.എഫ്‌.എ / ഡി.എഫ്‌.എക്കു നല്‍കുന്ന പണം എങ്ങനെ ചെലവഴിക്കണം എന്ന്‌ കമ്‌ബനി നിര്‍ദേശിക്കും. ചെലവഴിച്ച പണത്തിനു കമ്‌ബനിക്ക്‌ കെ.എഫ്‌.എ/ ഡി.എഫ്‌.എ ഗഎഅ/വിനയോഗ സര്‍ട്ടിഫിക്കറ്റ്‌ നല്‍കണം

വകുപ്പ്‌ 3.8 ഏതെങ്കിലും സി.എസ്‌.ആര്‍ ഫണ്ടുകള്‍ സ്വീകരിക്കാന്‍ കെ.എഫ്‌.എ / ഡി.എഫ്‌.എക്കു അനുവാദമില്ല.
കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ്‌, മെട്രോ, കെ.എം.എം.എല്‍, സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌, ഫെഡറല്‍ ബാങ്ക്‌ തുടങ്ങിയവയ്‌ക്ക്‌ സി.എസ്‌.ആര്‍ ഫണ്ടുകള്‍ കെ.എഫ്‌.എ / ഡി.എഫ്‌.എയ്‌ക്ക്‌ നല്‍കാന്‍ കഴിയില്ല. അവര്‍ക്ക്‌ കമ്‌ബനിയിലേക്ക്‌ മാത്രമേ നല്‍കാന്‍ കഴിയൂ.

വകുപ്പ്‌ 4.18 ഡി.എഫ്‌.എകള്‍ക്ക്‌ സ്‌പോണ്‍സര്‍മാരുമായി നേരിട്ട്‌ ആശയവിനിമയം നടത്താന്‍ പോലും കഴിയില്ല.

വകുപ്പ്‌ 4.25 ഓരോ ജില്ലയിലും കമ്‌ബനിയുടെ കീഴില്‍ കുറഞ്ഞത്‌ രണ്ട്‌ ക്ലബുകള്‍ രൂപീകരിക്കാന്‍ ഡി.എഫ്‌.എകള്‍ അനുവദിക്കണം. പിന്നീട്‌ ക്ലബുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഇതിനര്‍ഥം മൂന്ന്‌, നാല്‌ വര്‍ഷത്തിനുള്ളില്‍ ഡി.എഫ്‌.എകളില്‍ ഭൂരിഭാഗവും കമ്‌ബനിയുടെ നിയന്ത്രണത്തിലാകും.

വകുപ്പ്‌ 4.27 ഡി.എഫ്‌.എകള്‍ പിരിച്ചുവിട്ടാലും കമ്‌ബനിക്ക്‌ ജില്ലകല്‍ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയും.

വകുപ്പ്‌ 4.28 ടൂര്‍ണമെന്റുകള്‍ക്ക്‌ കമ്‌ബനിയുടെ
വാണിജ്യ അവകാശങ്ങളെ തടസപ്പെടുത്താനോ അവരുടെ കലണ്ടറിലെ മറ്റൊരു ഇവന്റുമായി ഏറ്റുമുട്ടാനോ കഴിയുമെന്ന്‌ കമ്‌ബനിക്ക്‌ തോന്നിയാല്‍ ഡി.എഫ്‌.എകള്‍ക്കും ക്ലബുകള്‍ക്കും ടൂര്‍ണമെന്റുകള്‍ വര്‍ഷം മുഴുവനും നടത്താന്‍ കഴിയില്ല.

ആഘാതം

ഡി.എഫ്‌.എകളെ പ്രധാനമായും കേവലം നടപ്പാക്കല്‍ ഏജന്‍സികളായിട്ടാണ്‌ കരാറിലൂടെ കമ്‌ബനി കാണുന്നത്‌. മാത്രമല്ല പുതിയ ക്ലബുകള്‍ രൂപീകരിക്കുന്നതിലൂടെ കമ്‌ബനി അവരുടെ വോട്ടവകാശം വര്‍ധിപ്പിക്കുകയും വൈകാതെ ഡി.എഫ്‌.എകളെ സ്വന്തം അധീനതയില്‍ ആക്കും. അഭ്യുദയകാംക്ഷികളില്‍ നിന്നും എന്‍.ജി.ഒകളില്‍ നിന്നുമുള്ള സംഭാവനകള്‍
സ്വീകരിക്കുന്നതിനുള്ള ഡി.എഫ്‌.എകളുടെ അവസരങ്ങള്‍ക്ക്‌ കരാറിലൂടെ കമ്‌ബനി കടിഞ്ഞാണിടുന്നു. ഡി.എഫ്‌.എകള്‍ക്ക്‌ ടൂര്‍ണമെന്റുകളും സൗഹൃദ മത്സരങ്ങളും നടത്താന്‍ കഴിയില്ല. സി.എസ്‌.ആര്‍ ഫണ്ടുകള്‍ സ്വീകരിക്കുന്നതില്‍ നിന്നും ഡി.എഫ്‌.എകളെ വിലക്കുന്നത്‌ ഫണ്ടുകള്‍ക്കായി കമ്‌ബനിയെ പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്നിടത്തേക്ക്‌ എത്തിക്കും. കൂടാതെ, സ്‌പോണ്‍സര്‍മാരുമായി നേരിട്ട്‌ ബന്ധപ്പെടുന്നതില്‍ നിന്നും ഡി.എഫ്‌.എകളെ വിലക്കുന്നു. ഡി.എഫ്‌.എകള്‍ക്ക്‌ കമ്‌ബനിയെ വിമര്‍ശിക്കാന്‍ കഴിയില്ല. കൂടാതെ ഒരു ഡി.എഫ്‌.എ പിരിച്ചുവിട്ടാലും
കമ്‌ബനിക്ക്‌ ജില്ലയില്‍ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയും.
ഉദാഹരണത്തിന്‌ തിരുവനന്തപുരം ഡി.എഫ്‌.എ മേയര്‍ കപ്പ്‌ നടത്തുന്നു. കമ്‌ബനി തങ്ങളുടെ വാണിജ്യ അവകാശങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ കെ.എഫ്‌.എയോട്‌ പറഞ്ഞാല്‍, ടൂര്‍ണമെന്റില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്റെ സംഭാവന കമ്‌ബനിയിലേക്ക്‌ പോകും. ??കമ്‌ബനിക്ക്‌ മാത്രമേ ഇത്‌ നടത്താന്‍ കഴിയൂ. ജി.വി രാജ മത്സരത്തിന്റെ വിധിയും ഇതു തന്നെയായിരിക്കും. ഡി.എഫ്‌.എയ്‌ക്ക്‌ 100 ഫുട്‌ബോളുകള്‍ ഒരു അഭ്യുദയകാംക്ഷിയില്‍ നിന്നും
സ്വീകരിക്കാനും പാവപ്പെട്ട അക്കാദമി കളിക്കാര്‍ക്ക്‌ വിതരണം ചെയ്യാനും കഴിയില്ല. കരാര്‍ പ്രകാരം 100 ഫുട്‌ബോളുകള്‍ കമ്‌ബനിക്ക്‌ നല്‍കണം. ഇല്ലെങ്കില്‍ കമ്‌ബനിക്ക്‌ 100 ഫുട്‌ബോളുകളുടെ വില കെ.എഫ്‌.എയ്‌ക്ക്‌ നല്‍കുന്ന 85 ലക്ഷത്തില്‍ നിന്ന്‌ കുറയ്‌ക്കാന്‍ കഴിയും.

2. കരാറിലൂടെ കമ്‌ബനി നല്‍കുന്ന പണത്തേക്കള്‍ കൂടുതല്‍ കെ.എഫ്‌.എ ചെലവഴിക്കും

വകുപ്പ്‌ 3.5 (എ) ഓപ്പണിങ്‌, ക്ലോസിങ്‌ പ്രസ്‌ കോണ്‍ഫറന്‍സുകള്‍, (ബി) ഷെഡ്യൂള്‍ കക (സി) പ്രകാരം തയ്യാറാക്കിയ നിലവിലുള്ള എല്ലാ മത്സരങ്ങള്‍ക്കും സ്‌റ്റേഡിയ വാടകയും ലെവിയും സംസ്ഥാന ടീമുകള്‍ (ഡി) യാത്ര, ബോര്‍ഡിങ്‌, ടീം അംഗങ്ങളുടെയും സ്റ്റാഫുകളുടെയും താമസസൗകര്യം, (ഇ) റഫറിമാര്‍ക്കും പ്രാദേശിക സംഘാടക സമിതികള്‍ക്കും പേയ്‌മെന്റുകള്‍

വകുപ്പ്‌ 3.6 കെ.എഫ്‌.എയുടെ അടിസ്ഥാന ചെലവുകള്‍ നിറവേറ്റിയ ശേഷം, ബാക്കി പണം ചെലവഴിക്കുന്നതില്‍ കെ.എഫ്‌.എ വീണ്ടും കമ്‌ബനിയെ ശ്രദ്ധിക്കേണ്ടതുണ്ട്‌. ജൂനിയര്‍ ടീമുകള്‍ക്കായി ഫണ്ട്‌ ചെലവഴിക്കേണ്ട ആവശ്യമില്ലെന്ന്‌ കമ്‌ബനിക്ക്‌ തോന്നുകയാണെങ്കില്‍ കെ.എഫ്‌.എയ്‌ക്ക്‌ ചെയ്യാന്‍ കഴിയില്ല.

വകുപ്പ്‌ 4.4 സ്‌റ്റേഡിയ വാടക (കമ്‌ബനി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന അക്കാദമികള്‍ക്കു വേണ്ടിയും)

വകുപ്പ്‌ 4.5 എല്ലാ ഇവന്റുകളുടെയും ടൂര്‍ണമെന്റുകളുടെയും സുരക്ഷാ ചെലവുകള്‍ ഏറ്റെടുക്കുന്നതിന്‌ കെ.എഫ്‌.എ.

വകുപ്പ്‌ 4.8 കെ.എഫ്‌.എയുടെ സ്വന്തം ചെലവില്‍ ടിക്കറ്റ്‌ അച്ചടിക്കല്‍

വകുപ്പ്‌ 4.9 അധിക ചെലവുകള്‍ കെ.എഫ്‌.എ തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന്‌ കമ്‌ബനിക്ക്‌ തോന്നുകയാണെങ്കില്‍, കമ്‌ബനിക്ക്‌ ആ അധിക തുക സ്വയം ചെലവഴിക്കാനും 85 ലക്ഷത്തില്‍ നിന്ന്‌ കുറയ്‌ക്കാനും കഴിയും.

വകുപ്പ്‌ 4.11 കെ.എഫ്‌.എയുടെ നിര്‍ബന്ധിത ചെലവ്‌ ഷെഡ്യൂള്‍ കക പ്രകാരം നിലവിലുള്ള എല്ലാ മത്സരങ്ങള്‍ക്കും കെ.എഫ്‌.എ, സ്‌റ്റേഡിയങ്ങളിലും ഫെസിലിറ്റി ഏരിയകളിലും നിലവിലുള്ള കമ്‌ബനി സൗകര്യങ്ങള്‍ ലഭ്യമാക്കും. അതില്‍ മാത്രം പരിമിതപ്പെടുത്താതെ വൈദ്യുതി, വെള്ളം, അഭിമുഖ മുറികള്‍, കമന്ററി സ്ഥാനങ്ങള്‍, കേബിളിംഗ്‌, പാര്‍ക്കിങ്‌ ആവശ്യപ്പെടുന്നതും കൂടാതെ / അല്ലെങ്കില്‍ ന്യായമായും ആവശ്യമുള്ളതുമായ സ്ഥലങ്ങള്‍, ടെലിവിഷന്‍ സ്റ്റുഡിയോകള്‍, കണ്‍സെഷന്‍ സ്റ്റാന്‍ഡുകള്‍, വെന്‍ഡിങ്‌ പോയിന്റുകള്‍, സ്‌റ്റോറേജ്‌, ഡിസ്‌പ്ലേ ഏരിയകള്‍ എന്നിവ കമ്‌ബനിക്കും കൂടാതെ / അല്ലെങ്കില്‍ ഔ ദ്യോഗിക ലൈസന്‍സികള്‍ക്കും. അത്തരം സ്‌റ്റേഡിയങ്ങള്‍ കെ.എഫ്‌.എയുടെയോ ഏതെങ്കിലും ഡി.എഫ്‌.എയുടെയോ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ ആയ സാഹചര്യത്തില്‍ മുകളില്‍ പറഞ്ഞ സൗകര്യങ്ങളും ഫെസിലിറ്റി ഏരിയകളും കെ.എഫ്‌.എ കമ്‌ബനിക്ക്‌ സൗജന്യമായി
ലഭ്യമാക്കുമെന്ന്‌ സമ്മതിക്കുന്നു.

വകുപ്പ്‌ 4.12 ഭാവിയിലെ മത്സരങ്ങള്‍ക്ക്‌ സ്‌റ്റേഡിയങ്ങള്‍ ഏറ്റെടുക്കുന്നതിന്‌ കെ.എഫ്‌.എ കമ്‌ബനിയെ സഹായിക്കും

വകുപ്പ്‌ 4.13 എല്ലാ കൊവിഡ്‌ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ കെ.എഫ്‌.എയ്‌ക്ക്‌ ഉത്തരവാദിത്തമുണ്ട്‌ അടിസ്ഥാനപരമായി ഒരു ബയോ ബബിള്‍ സൃഷ്ടിക്കേണ്ടതുണ്ടെങ്കില്‍, താപനില പരിശോധന, ശുചിത്വം, അണുനാശിനി ഇവയെല്ലാം കെ.എഫ്‌.എയുടെ ചെലവില്‍ വരും

ആഘാതം:

എല്ലാ സൗകര്യങ്ങളും കെ.എഫ്‌.എ നല്‍കേണ്ടി വന്നാല്‍ കെ.എഫ്‌.എ കനത്ത നഷ്ടത്തിലേക്ക്‌ പോകും.
സുരക്ഷാ ചെലവുകള്‍ തന്നെ എടുക്കാം. കെ.എഫ്‌.എ സുരക്ഷയ്‌ക്കായി ചെലവഴിക്കുന്നില്ലെന്ന്‌ നമുക്കെല്ലാവര്‍ക്കും അറിയാം. എല്ലാ മത്സരങ്ങള്‍ക്കും കെ.എഫ്‌.എ സുരക്ഷയ്‌ക്കായി ചെലവഴിക്കേണ്ടി വന്നാല്‍ അത്‌ കെ.എഫ്‌.എയുടെ ചെലവിലേക്ക്‌ 16 ലക്ഷം എളുപ്പത്തില്‍ ചേര്‍ക്കും. നിര്‍ബന്ധിത ചെലവുകളും ശ്രദ്ധിക്കുക ഇന്റര്‍വ്യൂ റൂമുകള്‍, കമന്ററി സ്ഥാനങ്ങള്‍, ടെലിവിഷന്‍ സ്റ്റുഡിയോകള്‍, കണ്‍സെഷന്‍ സ്റ്റാന്‍ഡുകള്‍, സംഭരണം, പ്രദര്‍ശന മേഖലകള്‍ ഇവയ്‌ക്കായി കെ.എഫ്‌.എ ചെലവാകുന്നത്‌ സങ്കല്‍പ്പിക്കാനാവാത്തതാണ്‌. കലൂര്‍ സ്‌റ്റേഡിയത്തില്‍ കെ.എഫ്‌.എയ്‌ക്ക്‌ അവകാശങ്ങളുണ്ട്‌. കലൂര്‍ സ്‌റ്റേഡിയത്തില്‍ ഒരു ടൂര്‍ണമെന്റ്‌ നടത്താന്‍ കമ്‌ബനി ആഗ്രഹിക്കുന്നുവെങ്കില്‍ കെ.എഫ്‌.എ സ്‌റ്റേഡിയം കമ്‌ബനിക്ക്‌ സൗജന്യമായി
നല്‍കേണ്ടിവരും.

നിലവിലെ രൂപത്തിലും ബിഡ്‌ തുകയിലുമാണ്‌ കമ്‌ബനിയുമായി കരാര്‍ ഉണ്ടാക്കുന്നതെങ്കില്‍ കെ.എഫ്‌.എ നേരിടാന്‍ പോകുന്നത്‌ വലിയ സാമ്‌ബത്തിക പ്രതിസന്ധിയാവും.

3. മൊത്തത്തിലുള്ള ഫുട്‌ബോള്‍ ഇക്കോസിസ്റ്റത്തിന്റെ കീഴ്‌പ്പെടുത്തല്‍ റഫറിമാര്‍, കളിക്കാര്‍, പരിശീലകര്‍, ക്ലബ്ബുകള്‍, മീഡിയ

വകുപ്പ്‌ 2.4 പോറേജ്‌ അവകാശങ്ങള്‍ എല്ലാ മത്സരങ്ങള്‍ക്കും ഇവന്റുകള്‍ക്കും കമ്‌ബനി അംഗീകരിച്ച ബ്രാന്‍ഡഡ്‌ പാനീയങ്ങള്‍ ഉപയോഗിക്കേണ്ടിവരും. ഇത്‌ സൗജന്യമായി നല്‍കുമോ എന്നതിനെക്കുറിച്ച്‌ കരാര്‍ നിശബ്ദമാണ്‌. ഇത്‌ പണമടച്ചതായി അനുമാനിക്കാം. അക്കാദമി ലീഗുകള്‍ക്കും പ്രായപരിധിയിലുള്ള മത്സരങ്ങള്‍ക്കും പോലും ബാധകമാണ്‌

വകുപ്പ്‌ 4.6 മീഡിയ അക്രഡിറ്റേഷന്‍ കമ്‌ബനി നിയന്ത്രിക്കേണ്ടതാണ്‌ കമ്‌ബനി മീഡിയ അക്രഡിറ്റേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിക്കുകയും ഓരോ ടൂര്‍ണമെന്റിനും അക്രഡിറ്റേഷനുകള്‍ നല്‍കുകയും ചെയ്യും. കമ്‌ബനിയുടെ നയങ്ങളെ എതിര്‍ക്കുന്ന ഏതൊരു മാധ്യമത്തെയും ഇത്‌ വഴി കര്‍ശനമായി കൈകാര്യം ചെയ്യാന്‍ കഴിയും.

വകുപ്പ്‌ 4.22 എ.ഐ.എഫ്‌.എഫ്‌/ഫിഫ / ഐ.ഒ.സി/ സാഫ്‌ ന്റെ പിന്തുണയില്ലാത്ത ഒരു മത്സരത്തെയും ഇവന്റിനെയും കെ.എഫ്‌.എ പിന്തുണയ്‌ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല ക്ലബ്ബുകള്‍ പോലും നടത്തുന്ന എല്ലാ സ്വകാര്യ ടൂര്‍ണമെന്റുകള്‍ക്കും കെ.എഫ്‌.എയുടെ പിന്തുണ ലഭിക്കില്ല.

വകുപ്പ്‌ 4.25 കെ.എഫ്‌.എ / കമ്‌ബനിയുടെ കീഴിലുള്ള എ.ഐ.എഫ്‌.എഫ്‌, എ.എഫ്‌.സി കോച്ച്‌ പരിശീലനം എത്ര നിരക്ക്‌ ഈടാക്കണം, ആരാണ്‌ പരിശീലനം നേടേണ്ടത്‌, ആര്‌ വിജയിക്കണം എന്നിവ കമ്‌ബനി തീരുമാനിക്കും.

വകുപ്പ്‌ 4.28 ക്ലബുകളെയും ഡി.എഫ്‌.എകളെയും ഏതെങ്കിലും ടൂര്‍ണമെന്റുകള്‍ നടത്തുന്നതില്‍ നിന്നും വിലക്കുന്നു.

വകുപ്പ്‌ 4.33 കളിക്കാരുടെ പണിമുടക്ക്‌ അല്ലെങ്കില്‍ മാച്ച്‌ ഓഫിസര്‍മാര്‍ / റഫറി സ്‌െ്രെടക്ക്‌ കളിക്കാര്‍ അല്ലെങ്കില്‍ മാച്ച്‌ റഫറിമാര്‍ പണിമുടക്കുകയാണെങ്കില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ കെ.എഫ്‌.എയും കമ്‌ബനിയും മതിയായ നടപടികള്‍ സ്വീകരിക്കും.

ആഘാതം:

കരാറിന്റെ അടിസ്ഥാന ലക്ഷ്യം വികസനം ആണെന്ന്‌ തോന്നുന്നില്ല. കേരള ഫുട്‌ബോളിലെ എല്ലാ ഘടകങ്ങളും പിടിച്ചെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ്‌ ലക്ഷ്യം. ഒരു വാണിജ്യ അവകാശ ഉടമ്‌ബടി കളിക്കാരും റഫറീമാരും പണിമുടക്കും എന്ന്‌ മുന്‍കൂട്ടി കാണുന്നത്‌ അമ്‌ബരിപ്പിക്കുന്നതാണ്‌. ശമ്‌ബള പരിധി, കളിക്കാരുടെയും ശമ്‌ബളം വെട്ടിക്കുറയ്‌ക്കല്‍, തുടങ്ങിയവ കമ്‌ബനിയുടെ പദ്ധതിയില്‍ ഉണ്ടെന്നുവേണം കരുതാന്‍.

ക്ലബുകളുടെ വരുമാന സ്രോതസും പടിച്ചടക്കാന്‍ കമ്‌ബനി ലക്ഷ്യമിടുന്നു. അന്തര്‍ സംസ്ഥാന ടൂര്‍ണമെന്റുകള്‍ പോലും നടത്തുന്ന ക്ലബുകളെയും അക്കാദമികളെല്ലാം കരാര്‍ നിലവില്‍ വരുന്നതോടെ കമ്‌ബനിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായി മാറും.

രസകരമായ ഒരു കൂട്ടിച്ചേര്‍ക്കല്‍ പൗരേജ്‌ അവകാശങ്ങളാണ്‌ ഐ.പി.എല്‍, ഐ.എസ്‌.എല്‍ തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകളില്‍ അവകാശങ്ങളുടെ പ്രാധാന്യം മനസിലാക്കാന്‍ കഴിയും. എന്നാല്‍ ഒരു സംസ്ഥാനത്ത്‌ ഫുട്‌ബോള്‍ വികസനം കൈകാര്യം ചെയ്യുന്ന ഒരു കരാര്‍ പ്രത്യേകിച്ച്‌ അടിത്തട്ടില്‍ ഇത്‌ വളരെ പിന്തിരിപ്പനാണ്‌. പാവം ഫുട്‌ബോള്‍ കളിക്കാരും അക്കാദമികളും ടൂര്‍ണമെന്റുകള്‍ക്കായി ഉപയോഗിക്കേണ്ട വെള്ളത്തിന്‌ പോലും പണം നല്‍കേണ്ട അവസ്ഥയാണ്‌ വരാന്‍ പോകുന്നത്‌.

4. ക്ലബുകളുടെയും അക്കാദമികളുടെയും മന്ദഗതിയിലുള്ള സാമ്‌ബത്തിക മരണം കേരള പ്രീമിയര്‍ ലീഗ്‌ അവസാനിപ്പിക്കുന്നത്‌ ഉള്‍പ്പെടെ.

വകുപ്പ്‌ 4.25 കേരളത്തിലെ ഏറ്റവും മുതിര്‍ന്നതും അഭിമാനകരവുമായ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗായി ന്യൂ ലീഗ്‌ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കേരള പ്രീമിയര്‍ ലീഗ്‌, ന്യൂ ലീഗ്‌ നിലവില്‍ വന്നതിന്റെ ഫലമായി പുനസംഘടിപ്പിക്കുകയോ മാറ്റിസ്ഥാപിക്കുകയോ കൂടാതെ / അല്ലെങ്കില്‍ നിര്‍ത്തലാക്കുകയോ ചെയ്യാം (താല്‍ക്കാലികമായി അല്ലെങ്കില്‍ ശാശ്വതമായി).

വകുപ്പ്‌ 4.15 18 ചതുരശ്ര ഇഞ്ച്‌ സ്ഥലം കമ്‌ബനി സ്‌പോണ്‍സര്‍മാര്‍ക്ക്‌ കമ്‌ബനി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന ടീമുകള്‍ നല്‍കും. അടിസ്ഥാനപരമായി ക്ലബുകളുടെയും അക്കാദമികളുടെയും ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ്‌ കെ.എഫ്‌.എ / കമ്‌ബനി ഏറ്റെടുത്തു. സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട്‌ ക്ലബുകള്‍ക്കും അക്കാദമികള്‍ക്കുമുള്ള ഏറ്റവും വലിയ വരുമാന മാര്‍ഗം ഇത്‌ ഇല്ലാതാക്കുന്നു.

വകുപ്പ്‌ 4.22 ടൂര്‍ണമെന്റ്‌ തങ്ങളുടെ വാണിജ്യ അവകാശങ്ങളെ ബാധിക്കുന്നുവെന്ന്‌ കമ്‌ബനിക്ക്‌ തോന്നിയാല്‍ ക്ലബുകള്‍ക്ക്‌ സ്വന്തമായി ടൂര്‍ണമെന്റുകള്‍ നടത്താന്‍ കഴിയില്ല.

വകുപ്പ്‌ 4.28 കമ്‌ബനി നിശ്ചയിച്ച കലണ്ടറുമായി കൂട്ടിയിടിക്കുകയാണെങ്കില്‍ ക്ലബുകള്‍ക്ക്‌ ടൂര്‍ണമെന്റുകള്‍ നടത്താന്‍ കഴിയില്ല.

വകുപ്പ്‌ 6.6 കരാര്‍ അനുസരിച്ച്‌, ടീമുകളെയും ക്ലബുകളെയും വീണ്ടും ബ്രാന്‍ഡ്‌ ചെയ്യാന്‍ കെ.എഫ്‌.എയ്‌ക്ക്‌ കമ്‌ബനിയെ അനുവദിക്കാന്‍ കഴിയും.

കേരള പ്രീമിയര്‍ ലീഗ്‌ നിര്‍ത്തലാക്കിയാല്‍, കോവളം എഫ്‌.സി, എഫ്‌.സി കേരളം, എഫ്‌.സി തൃശ്ശൂര്‍, എസ്‌.എ.ടി തിരുര്‍ തുടങ്ങി നിരവധി ക്ലബുകളും അക്കാദമികളും പതിയെ അസ്‌തമിക്കും. പുതിയ ലീഗ്‌ വ്യക്തമായും വലിയൊരു ഫ്രാഞ്ചൈസി ഫീസ്‌ ആവശ്യപ്പെടും. ഈ തുക അടച്ച്‌ ക്ലബുകള്‍ എങ്ങനെ മുന്നോട്ടു പോകുമെന്ന്‌ കണ്ടറിയണം.
അക്കാദമികളിലും ഇത്‌ ബാധകമാകും. ജേഴ്‌സി ബ്രാന്‍ഡിങ്‌ അവരില്‍ നിന്ന്‌ എടുത്തുകളയുന്നതിനാല്‍ അക്കാദമികള്‍ക്കും ചെറിയ ക്ലബുകള്‍ക്കും വരുമാന മാര്‍ഗങ്ങളില്ലാതാവും.

ഹര്‍മന്‍ജോത് ഖബ്ര ഇനി ബ്ലാസ്റ്റേഴ്സില്‍

 


മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വീണ്ടും അടുത്ത സീസണിന് ഒരുങ്ങുകയാണ്. ഇത്തവണ കളിക്കാര്‍ മാറുകയാണ്. അങ്ങനെയൊരു മാറ്റമാണ് ഖബ്രയ്ക്കും. കഴിഞ്ഞ സീസണുകളില്‍ ബെംഗളൂരു എഫ്സിയില്‍ കളിച്ച ഹര്‍മന്‍ജോത് ഖബ്ര ഇത്തവണ ബ്ലാസ്റ്റേഴ്സിലാണ് കളിക്കുന്നത്. താരത്തിന്റെ കരാര്‍ എത്ര വര്‍ഷത്തേക്കാണ് എന്ന് അറിവില്ല.എങ്കിലും കരാര്‍ ഒരു വര്‍ഷത്തിലധികമാണ് എന്ന് റിപോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടായേക്കും.

33കാരനായ ഖബ്ര മധ്യനിര താരമാണ്. എന്നാല്‍, ഇദ്ദേഹം പ്രതിരോധനിരയിലും കളിക്കും. കഴിഞ്ഞ സീസണു ശേഷം തന്നെ ഖബ്ര ബാംഗ്ലൂരു ക്ലബ് വിടാന്‍ തീരുമാനിച്ചിരുന്നു. പല ക്ലബുകളില്‍ നിന്നും ഓഫറുകള്‍ ലഭിച്ചിരുന്നു എങ്കിലും മികച്ച ഓഫര്‍ മുന്നോട്ടുവച്ച ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Wednesday, March 3, 2021

ഓസ്‌ട്രേലിയക്ക്‌ 64 റണ്‍സ്‌ ജയം




വെല്ലിംഗ്‌ടണ്‍ :
അരങ്ങേറ്റത്തില്‍ മികച്ച ബൗളിംഗുമായി റൈലി മെറിഡിത്ത്‌, ആറ്‌ വിക്കറ്റുമായി ആഷ്ടണ്‍ അഗര്‍, ഓസ്‌ട്രേലിയയ്‌ക്ക്‌ തകര്‍പ്പന്‍ ജയം
ന്യൂസിലാണ്ടിനെതിരെ 64 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ഓസ്‌ട്രേലിയ. ഇന്ന്‌ ആദ്യം ബാറ്റ്‌ ചെയ്‌ത്‌ 208/4 എന്ന സ്‌കോര്‍ നേടിയ ശേഷം ഓസ്‌ട്രേലിയ ന്യൂസിലാണ്ടിനെ 144 റണ്‍സിന്‌ എറിഞ്ഞ്‌ പിടിക്കുകയായിരുന്നു. അരങ്ങേറ്റക്കാരന്‍ റൈലി മെറിഡിത്തും ആഷ്ടണ്‍ അഗറുമാണ്‌ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്‌.

6 വിക്കറ്റ്‌ ആണ്‌ ആഷ്ടണ്‍ അഗര്‍ വീഴ്‌ത്തിയത്‌. 43 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്‌ടില്‍ ന്യൂസിലാണ്ട്‌ നിരയില്‍ ടോപ്‌ സ്‌കോറര്‍ ആയപ്പോള്‍ ഡെവണ്‍ കോണ്‍വേ 38 റണ്‍സ്‌ നേടി. മറ്റു താരങ്ങള്‍ക്കാര്‍ക്കും മികവ്‌ പുലര്‍ത്താനായില്ല.

Sunday, January 17, 2021

M60 Report: Resilient Hyderabad holds fort against Mumbai in goalless draw


 





മുംബൈയും ഹൈദരാബാദും 
ഗോള്‍ രഹിത സമനില പങ്കുവെച്ചു

ബാംബോലിം : ഐ.എസ്‌.എല്‍ ഏഴാം സീസണിന്റെ പോയിന്റ്‌ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മുംബബൈ സിറ്റിയും നാലാം സ്ഥാനക്കാരായ ഹൈദരാബാദ്‌ എഫ്‌.സിയും ഗോള്‍ രഹിത സമനില പങ്കിട്ടുപിരിഞ്ഞു. 
മുംബൈയുടെ തുടര്‍ച്ചയായി തോല്‍വിയറിയാത്ത 10-ാം മത്സരം ആണിത്‌. ഐ.എസ്‌്‌.എല്‍ ചരിത്രത്തില്‍ ഇതൊരു റെക്കോര്‍ഡാണ്‌ . ഈ സീസണിലെ മുംബൈയുടെ രണ്ടാം സമനിലയും. ഇതോടെ 11 മത്സരങ്ങളില്‍ നിന്നും മുംബൈയ്‌ക്ക്‌ 26 പോയിന്റായി. ഹൈദരാബാദിനു 16 പോയിന്റും. 
രണ്ടു ടീമുകളും ആദ്യ സ്ഥാനക്കാരായതിനാല്‍ ആവേകരമായ പോരാട്ടം തന്നെ പ്രവചിച്ചിരുന്നു. പക്ഷേ, എതിരാളികള്‍ക്ക്‌ എതിരെ ഗോള്‍ വര്‍ഷിക്കുന്നതില്‍ വിജയിച്ച രണ്ടു ടീമുകളും പരസ്‌പരം ഏറ്റുമുട്ടിയതോടെ ഗോള്‍ മഴ പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. 
മുംബൈ സിറ്റി ഹ്യൂഗോ ബോമസിനെ ഒഴിവാക്കി രണ്ടു മാറ്റങ്ങളുമായാണ്‌ ആദ്യ ഇലവനെ ഇറക്കിയത്‌.. 
ആദ്യ പകുതിയുടെ ഡ്രിങ്ക്‌സ്‌ ബ്രേക്കിനു ശേഷം ഹൈദരാബാദിനു മികച്ച അവസരം കിട്ടി. 
ജോയല്‍ ചിയാനിസെയുടെ മുന്നില്‍ ക്യാപറ്റനും ഗോള്‍ കീപ്പറുമായ അമരീന്ദര്‍ സിംഗ്‌ മാത്രം. പതറാതെ അമരീന്ദര്‍ മുന്നോട്ട്‌ വന്നു കാല്‍ കൊണ്ടു പന്ത്‌ തടുത്തു. മുംബൈയുടെ ആക്രമണങ്ങളെ തടഞ്ഞു നിര്‍ത്തിയതില്‍ ഹൈദരാബാദിന്റെ ഡിഫെന്‍ഡര്‍ ആകാശ്‌ മിശ്രയ്‌ക്കാണ്‌ പ്രധാന റോള്‍. ഹെര്‍ണാന്‍ സന്റാന, റൗളിങ്‌ ബോര്‍ഹസ്‌, അഹമ്മദ്‌ ജാഹു, സൈ ഗോദാര്‍ഡ്‌ റെയ്‌നിയര്‍ , ബിപിന്‍ സിംഗ്‌ എന്നിവരടങ്ങിയ ശക്തമായ മധ്യനിരയ്‌ക്ക്‌ ആഡം ലെ ഫോന്ദ്രെയുടെ ഒറ്റയാള്‍ മുന്നേറ്റത്തിനു പന്ത്‌ എത്തിക്കുന്നത്‌ തടയുന്നതില്‍ ഹൈദരാബാദിന്റെ പ്രതിരോധ നിര വിജയിച്ചതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി പിരിഞ്ഞു. 
അരിഡാനെ സന്റാന, ജോയല്‍ ചിയാനെസെ, ലിസറ്റണ്‍ കൊളാസോ എന്നീ മുന്നു മുന്‍ നിരക്കാരെ അണിനിരത്തിയ ഹൈദരാബാദിനായിരുന്നു ആദ്യ പകുതിയില്‍ ആക്രമണത്തിനു മുന്‍ തൂക്കം.
എന്നാല്‍ മുംബൈയുടെ വാട്ടര്‍ ടൈറ്റ്‌ ഡിഫെന്‍സ്‌ ഈ മുന്‍തുക്കത്തിനെ തടുത്തു. മുര്‍ത്താഡ ഫാള്‍ നിറം മങ്ങിയെങ്കിലും അഹമ്മദ്‌ ജാഹു അവസരത്തിനൊത്തുയര്‍ന്നു ഗോളി അമരീന്ദറിനു പിന്തുണ നല്‍കി. 
രണ്ടാം പകുതി മുംബൈ ഗോളി അമരീന്ദര്‍ ക്ലിയറന്‍സില്‍ വരുത്തിയ പിഴവുമായാണ്‌ തുടക്കം. എന്നാല്‍ ഈ പിഴവ്‌ മുതലാക്കാന്‍ ഹൈദരാബാദിനു കഴിഞ്ഞില്ല. മുംബൈയ്‌ക്കു വേണ്ടി വിഗ്നേഷും ബെര്‍ത്തലോമ്യോ ഓഗ്‌ബച്ചെയും 64-ാം മിനിറ്റില്‍ ഇറങ്ങി. ഹൈദരാബാദ്‌ അരിഡാനയ്‌ക്കു പകരം ജനുവരി ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ എത്തിയ ഹോളണ്ട്‌ ആല്‍ബെര്‌ക്വിനെയും യാസിറിനു പകരം ഹാളിചരണ്‍ നാര്‍സരിയേയും കൊണ്ടുവന്നു. . പക്ഷേ ഗോള്‍ മാത്രം വന്നില്ല. 
ഹൈദരാബാദ്‌ എഫ്‌.സിയുടെ യുവ മിഡ്‌ഫീല്‍ഡര്‍ ഹിതേഷ്‌ ശര്‍മ്മ കളിയിലെ താരമായി 

Resilient Hyderabad holds fort against Mumbai in goalless draw

 

Goa, January 16: Mumbai City FC and Hyderabad FC played out an evenly fought goalless draw in the Hero Indian Super League at the GMC Stadium, Bambolim, on Saturday.

In a match where both teams failed to convert many chances, it was Hyderabad who turned up stronger on the day denying any goal to the relentless Mumbai attack.  

 

Coach Manuel Marquez seemed to have prepared well for the Mumbai test. The Nizams pinned their opponents with their high pressing approach, thus nullifying Mumbai’s danger. Lobera’s men were doing everything right, except for the final delivery.

 

Hyderabad were lucky at the start not to concede a penalty early in the game when Raynier Fernandes was fouled after an attempted clearance from Mohammed Yasir. The referee awarded an indirect free-kick inside the box, which Mumbai failed to capitalise on.

It was an end-to-end battle in the first half, as both the keepers were called into action.

First, Laxmikant Kattimani produced a fine save to deny Adam le Fondre. Then, at the other end, Amrinder Singh kept his side alive in the game.

Aridane Santana, Joel Chianese and Liston Colaco combined together to initiate the move before Colaco tried his luck from the byline, but his near post effort was well saved by Amrinder.

The Mumbai defense has been exceptional this season and Amrinder was at his best once again to deny Chianese.

This was undeniably the best opportunity for Hyderabad to take the lead. Winning the ball in the midfield, Yasir delivered a lobbed through-ball for Chianese to send him one-on-one with the keeper. But the Australian’s shot was blocked by Amrinder.

It was more of a nervous start for Mumbai in the second half. They gave the ball away easily and nearly conceded a goal, when Amrinder, in a bid to clear a back pass, played it straight to Colaco. However, the Hyderabad striker shot wide.

Colaco continued to trouble Mumbai with his pace and shooting range, but it wasn’t enough to get the goal they were looking for. Meanwhile, for Mumbai, they were not at their best in the second session. Lobera’s men were sloppy going forward and wasted too many chances in the final third.

Mumbai had two late opportunities to get the winner. Ahmed Jahouh lobbed the ball in the box for Bartholomew Ogbeche, whose first-time shot landed on the roof. Later, the Moroccan’s stoppage-time free-kick couldn’t get the desired connection from his teammate, as it was easily collected by Kattimani.  

 

The Islanders couldn’t give the ideal birthday present to their coach Sergio Lobera, who turned 44 on Saturday but the result saw them stretch their unbeaten run to 10 games.

M59 Report: Neville saves the day for SC East Bengal with late equaliser against Kerala

 


അവസാന നിമിഷം കേരള ബ്ലാസ്റ്റേഴ്‌സ്‌ കലം ഉടച്ചു


വാസ്‌കോ : കളി തീരാന്‍ കേവലം 30 സെക്കന്റ്‌ മാത്രം ബാക്കി നില്‍ക്കെ ഈസ്റ്റ്‌ ബംഗാളിനോട്‌ ഗോള്‍ വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ തൊട്ടുമുന്നിലെത്തിയ വിജയത്തിനെ തട്ടിയകറ്റി. 1-1നു സമനില കൊണ്ടു തൃപ്‌തരായി 
64-ാം മിനിറ്റില്‍ ജോര്‍ഡന്‍ മറെ നേടിയ ഗോളില്‍ കേരള ബ്ലാ്‌സ്‌റ്റേഴ്‌സ്‌ ഏറെക്കുറെ വിജയം ഉറപ്പിച്ച നിലയിലായിരുന്നു . ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ (95-ാം മിനിറ്റില്‍) അനാവശ്യമായി കോര്‍ണര്‍ വഴങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചു. ഈസ്റ്റ്‌ ബംഗാളിനു വേണ്ടി സ്‌കോട്ട്‌ നെവില്‍ സമനില ഗോള്‍ കണ്ടെത്തി. ജയിച്ചാല്‍ അഞ്ചാം സ്ഥാനത്തു എത്തേണ്ടിയിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്‌ സമനില വഴങ്ങിയതോടെ നിലവിലെ 10-ാം സ്ഥാനം തുടര്‍ന്നു. ഈസ്‌റ്റ്‌ ബംഗാള്‍ തങ്ങളുടെ ഒന്‍പതാം സ്ഥാനവും. 
ഇരുടീമുകളും ഡിസംബര്‍ 20നു ആദ്യം ഏറ്റുമുട്ടിയപ്പോഴും 1-1നു സമനില പങ്കിടുകയായിരുന്നു. അന്ന്‌ ഇഞ്ചുറി ടൈമില്‍ കേരള ബ്ലാസ്റ്റേഴ്‌സ്‌ ആയിരുന്നു സമനില കണ്ടെത്തിയതെങ്കില്‍ രണ്ടാം പാദത്തില്‍ ഈസറ്റ്‌ ബംഗാള്‍ കഥ ആവര്‍ത്തിച്ചു
സമനില മാറ്റി നിര്‍ത്തിയാല്‍ , കേരള ബ്ലാസ്റ്റേഴ്‌സ്‌ വളരെ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്‌. ജോര്‍ഡന്‍ മറെയെ മുന്നില്‍ കളിപ്പിച്ചു. തൊട്ടുപിന്നില്‍ ഗാരി ഹൂപ്പറിനെ വിത്ത്‌ഡ്രോവല്‍ സ്‌ട്രൈക്കറാക്കിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി തന്ത്രം തുടക്കം മുതല്‍ ഈസ്‌റ്റ്‌ ബംഗാളിന്റെ ഗോള്‍ മുഖത്ത്‌ അപകടങ്ങള്‍ സൃഷ്ടിച്ചു. ഈസ്റ്റ്‌ ബംഗാളിന്റെ പ്രത്യാക്രമണങ്ങള്‍ ബ്ലാസ്റ്റേഴ്‌സ്‌ ഗോള്‍ കീപ്പര്‍ അല്‍ബിനോ ഗോമസിന്റെ സമയോചിതമായ ഇടപെടലുകള്‍ വന്നതുകൊണ്ട്‌ രക്ഷപ്പെടാനായി. 
17-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിരയില്‍ വിസെന്റ്‌െ ഗോമസിന്റെ ഹെഡ്ഡര്‍ അല്‍പ്പം വ്യത്യാസത്തില്‍ പുറത്തേക്കു പോയി. ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ്‌ ഗോര്‍ഡന്‍ മറെയുടെ കൃത്യമായി തൊടുത്തുവിട്ട ഷോട്ട്‌ കൊല്‍ക്കത്തക്കാരുടെ ഗോളി ദേബ്‌ജിത്‌ മജുംദാര്‍ രക്ഷപ്പെടുത്തി.. 
രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഗാരി ഹൂപ്പറിന്റെ ഷോട്ടും ലക്ഷ്യത്തിലെത്തിയില്ല. ഗോള്‍ രഹിതമായി തുടര്‌ന്ന മത്സരം 64-ാം മിനിറ്റില്‍ വളരെ നാടകീയമായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളിലെത്തി. ഗോള്‍കീപ്പര്‍ അല്‍ബിനോ ഗോമസ്‌ 69 മീറ്റര്‍ ദൂരത്തില്‍ നിന്നും തൊടുത്തിവിട്ട ലോങ്‌ പാസ്‌ സ്വീകരച്ച ഗോര്‍ഡന്‍ മറെ രണ്ട്‌ ഈസ്‌റ്റ്‌ ബംഗാള്‍ താരങ്ങല്‍ക്കിടയിലൂടെ കുതിച്ച്‌ പന്ത്‌ വല ലക്ഷ്യമാക്കുമ്പോള്‍ ഈസ്‌റ്റ്‌ ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബ്‌ജിത്‌ മജുംദാര്‍ ഗോള്‍ ലൈനിനു വളരെ മുന്നിലായിരുന്നു. (1-0). ഗോര്‍ഡന്‍ മറെയുടെ ആറാമത്തെ ഐ.എസ്‌.എല്‍ ഗോളും. കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വിജയം ഉറപ്പിച്ച നിലയില്‍ രോഹിത്‌ കുമാറിനു ഓപ്പണ്‍ നെറ്റില്‍ കിട്ടിയ അവസരം ലക്ഷ്യം കാണാതെ പോയതിനു പിന്നാലെയാണ്‌ ആന്റ്‌ ക്ലൈമാകസ്‌. 
ആദ്യ തവണ ഫൗളായിതിനെ തുടര്‍ന്നു രണ്ടാം തവണ എടുത്ത കോര്‍ണറാണ്‌ ഗോളിലെത്തിയത്‌. ബ്രൈറ്റ്‌ എടുത്ത കിക്ക്‌ സ്‌കോട്ട്‌ നെവില്‍ ഹെഡ്ഡറിലൂടെ ഗോള്‍ മുഖം ലക്ഷ്യമാക്കി. നിലത്ത്‌ കുത്തി വന്ന പന്ത്‌ അല്‍ബിനോ ഗോമസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. പന്ത്‌ വലയിലെത്തി. ബ്ലാസ്റ്റേഴ്‌സിനു ജയം വെറും 30 സെക്കന്റ്‌ മാത്രം അകലെ നഷ്ടമായി. മറുവശത്ത്‌ തോല്‍വിയുടെ വക്കത്ത്‌ നിന്നും കൊല്‍ക്കത്തക്കാര്‍ ഇഞ്ച്‌ വ്യത്യാസത്തില്‍ രക്ഷപ്പെട്ടു (1-1). 
കളിയില്‍ 59 ശതമാനം മുന്‍തൂക്കം ഈസ്റ്റ്‌ ബംഗാളിനായിരുന്നു. രണ്ടു ടീമുകളും മുന്നു തവണ വീതം ഓണ്‍ ടാര്‍ജറ്റില്‍ നിറയൊഴിച്ചു. പാസുകളില്‍ ഈസ്റ്റ്‌ ബംഗാളിനാണ്‌ മുന്‍തുക്കം ( 493-273) അഞ്ച്‌ കോര്‍ണറുകള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനു ലഭിച്ചപ്പോള്‍ കിട്ടിയ നാലില്‍ ഒരു കോര്‍ണര്‍ കൊല്‍ക്കത്തക്കാര്‍ ഗോളാക്കി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ നാലാമത്തെ സമനിലയാണിത്‌. ഈസ്റ്റ്‌ ബംഗാളിന്റെ അഞ്ചാമത്തേതും. ബ്ലാസറ്റേഴ്‌സിന്റെ മിഡ്‌ ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദ്‌ കളിയിലെ താരമായി. 
കേരള ബ്ലാസ്റ്റേഴ്‌സിനു ഇനി അടുത്ത ബുധനാഴ്‌ച കരുത്തരായ ബംഗളുരു എഫ്‌.സിയെയാണ്‌ എതിരിടേണ്ടത്‌. 



Neville saves the day for SC East Bengal with late equaliser against Kerala


Goa, January 15: Scott Neville’s stunning header in the dying minutes of the match, helped SC East Bengal salvage a point against Kerala Blasters in the Hero Indian Super League at the Tilak Maidan, on Friday.

Jordan Murray put Kerala ahead in the 64th minute before Neville’s stoppage-time equaliser (90+5) ensured that SCEB extended their unbeaten run to six games. The result mirrored that of the reverse fixture between the two, when Kerala had punished SCEB with an injury-time equaliser.




r.

SCEB named an unchanged eleven while Kerala made only one change as Nishu Kumar returned to the starting line-up.

The first half was an end-to-end contest, with both sides creating plenty of chances but strikers on either side lacked the finishing.

Both keepers were tested early on. And it was Kerala who created the first big chance of the game. Receiving a diagonal ball, Murray fired a shot that was parried away by Debjit Majumder.

At the other end, Albino Gomes had to pull off another fine save to stop SCEB from taking lead, denying Harmanpreet Singh from close range.

SCEB started the second half in control and fashioned a chance soon after the change of ends. During the 47th minute, Bright Enobakhare drilled a low cross towards the goal from the left. Jessel Carneiro, however, made a crucial goal-line clearance after initially failing to deal with the ball.

But it was Kerala who broke the deadlock moments later after a lapse in concentration from the SCEB defense.

Murray latched on to a long ball from Gomes, beating his marker before slotting past Majumder.

SCEB threw caution to the wind after the goal, making attacking substitutions as they sought their way back into the game.

In the dying minutes, they created a golden chance from a set-piece that could’ve drawn them level. Ajay Chettri delivered a wonderful cross from a free-kick which substitute Aaron Holloway failed to convert.

But SCEB’s persistence finally paid off in injury time as they leveled from a corner. Enobakhare’s cross found an unmarked Neville, who buried his header into the net and ensured SCEB went home with a point.