മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വീണ്ടും അടുത്ത സീസണിന് ഒരുങ്ങുകയാണ്. ഇത്തവണ കളിക്കാര്‍ മാറുകയാണ്. അങ്ങനെയൊരു മാറ്റമാണ് ഖബ്രയ്ക്കും. കഴിഞ്ഞ സീസണുകളില്‍ ബെംഗളൂരു എഫ്സിയില്‍ കളിച്ച ഹര്‍മന്‍ജോത് ഖബ്ര ഇത്തവണ ബ്ലാസ്റ്റേഴ്സിലാണ് കളിക്കുന്നത്. താരത്തിന്റെ കരാര്‍ എത്ര വര്‍ഷത്തേക്കാണ് എന്ന് അറിവില്ല.എങ്കിലും കരാര്‍ ഒരു വര്‍ഷത്തിലധികമാണ് എന്ന് റിപോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടായേക്കും.
33കാരനായ ഖബ്ര മധ്യനിര താരമാണ്. എന്നാല്‍, ഇദ്ദേഹം പ്രതിരോധനിരയിലും കളിക്കും. കഴിഞ്ഞ സീസണു ശേഷം തന്നെ ഖബ്ര ബാംഗ്ലൂരു ക്ലബ് വിടാന്‍ തീരുമാനിച്ചിരുന്നു. പല ക്ലബുകളില്‍ നിന്നും ഓഫറുകള്‍ ലഭിച്ചിരുന്നു എങ്കിലും മികച്ച ഓഫര്‍ മുന്നോട്ടുവച്ച ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
No comments:
Post a Comment