കേരള ഫുട്‌ബോള്‍
അസോസിയേഷന്‍ അധ്യക്ഷന്‍ കെ.എം.ഐ മേത്തര്‍ സജീവ ഫുട്‌ബോള്‍ ഭാരവാഹിയെന്ന നിലയില്‍
നിന്നും വിരമിക്കുന്നതിനു തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കേരള
ഫുട്‌ബോളിനെ മീരാന്‍ കമ്പനിക്ക് ഏല്‍പ്പിച്ചു കൊടുക്കുന്നു.
ഇനി കെ.എഫ്.എ
മീരാന്‍ കമ്പനിയായി മാറും. എം കമ്പനിയുടെ കൈകളിലേക്കാണ് കെ.എഫ്.എ ചെന്നു ചേരുക.
: മീരാന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സ്‌കോര്‍ലൈന്‍ കണ്‍സോര്‍ഷ്യത്തിന് കേരള
ഫുട്‌ബോളിനെ അടിയറവ് വെയ്‌ക്കാന്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്.എ)
തയ്യാറെടുപ്പിലാണ്. വാണിജ്യ പങ്കാളിയുമായി ഒപ്പിടാന്‍ തയ്യാറാക്കിയ കരാര്‍
ഉടമ്‌ബടിയിലൂടെ ഒളിപ്പിച്ചു കടത്തുന്നത് കേരള ഫുട്‌ബോളിന്റെ സമ്പൂൂര്‍ണ കമ്പനി
വത്‌കരണമാണ്. കരട് കരാര്‍ പുറത്തു കൊണ്ടുവന്നതോടെ ഫുട്‌ബോള്‍ മേഖലയില്‍
നിന്നും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
ഇതോടെ കരാറിന്റെ പകര്‍പ്പ്
ഡി.എഫ്.എകളില്‍ ചര്‍ച്ച ചെയ്യാനായി നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്ത് ഫുട്‌ബോള്‍
സമ്പൂൂര്‍ണമായും കച്ചവടവത്‌കരിക്കുന്നതോടെ അതിന്റെ ഇരകളായി മാറാന്‍ പോകുന്നത്
താരങ്ങളും പരിശീലകരും റഫറിമാരും താഴെത്തട്ടിലെ ക്ലബുകളും
അക്കാദമികളുമാണ്.
കരാറിലെ പ്രധാന വ്യവസ്ഥകളും പ്രശ്‌നങ്ങളും
1.
കെ.എഫ്.എ / ഡി.എഫ്.എ ഓപ്പറേഷന്‍, ഫിനാന്‍ഷ്യല്‍, അഡ്‌മിനിസ്‌ട്രേറ്റീവ് ഫ്രീഡം
കമ്പനി ഏറ്റെടുക്കുന്നു
വകുപ്പ് 3.3 കെ.എഫ്.എ / ഡി.എഫ്.എയ്‌ക്ക്
ഏതെങ്കിലും എന്‍.ജി.ഒയില്‍ നിന്നുള്ള ഫുട്‌ബോള്‍ അല്ലെങ്കില്‍ ജേഴ്‌സി
ഉള്‍പ്പെടെയുള്ള സംഭാവനകളോ സമ്മാനങ്ങളോ സ്വീകരിക്കാന്‍ കഴിയില്ല. അഥവാ സ്വീകരിക്കുക
ആണെങ്കില്‍ കമ്‌ബനി നല്‍കുന്ന വാര്‍ഷി ഫീസില്‍ ( 85 ഹമസവ)െ നിന്ന് അതിന്റെ മൂല്യം
കമ്പനി കുറയ്‌ക്കും
വകുപ്പ് 3.4 കെ.എഫ്.എ / ഡി.എഫ്.എക്കു നല്‍കുന്ന പണം
എങ്ങനെ ചെലവഴിക്കണം എന്ന് കമ്‌ബനി നിര്‍ദേശിക്കും. ചെലവഴിച്ച പണത്തിനു
കമ്‌ബനിക്ക് കെ.എഫ്.എ/ ഡി.എഫ്.എ ഗഎഅ/വിനയോഗ സര്‍ട്ടിഫിക്കറ്റ്
നല്‍കണം
വകുപ്പ് 3.8 ഏതെങ്കിലും സി.എസ്.ആര്‍ ഫണ്ടുകള്‍ സ്വീകരിക്കാന്‍
കെ.എഫ്.എ / ഡി.എഫ്.എക്കു അനുവാദമില്ല.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, മെട്രോ,
കെ.എം.എം.എല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയ്‌ക്ക്
സി.എസ്.ആര്‍ ഫണ്ടുകള്‍ കെ.എഫ്.എ / ഡി.എഫ്.എയ്‌ക്ക് നല്‍കാന്‍ കഴിയില്ല.
അവര്‍ക്ക് കമ്‌ബനിയിലേക്ക് മാത്രമേ നല്‍കാന്‍ കഴിയൂ.
വകുപ്പ് 4.18
ഡി.എഫ്.എകള്‍ക്ക് സ്‌പോണ്‍സര്‍മാരുമായി നേരിട്ട് ആശയവിനിമയം നടത്താന്‍ പോലും
കഴിയില്ല.
വകുപ്പ് 4.25 ഓരോ ജില്ലയിലും കമ്‌ബനിയുടെ കീഴില്‍ കുറഞ്ഞത്
രണ്ട് ക്ലബുകള്‍ രൂപീകരിക്കാന്‍ ഡി.എഫ്.എകള്‍ അനുവദിക്കണം. പിന്നീട് ക്ലബുകളുടെ
എണ്ണം വര്‍ധിപ്പിക്കും. ഇതിനര്‍ഥം മൂന്ന്, നാല് വര്‍ഷത്തിനുള്ളില്‍
ഡി.എഫ്.എകളില്‍ ഭൂരിഭാഗവും കമ്‌ബനിയുടെ നിയന്ത്രണത്തിലാകും.
വകുപ്പ് 4.27
ഡി.എഫ്.എകള്‍ പിരിച്ചുവിട്ടാലും കമ്‌ബനിക്ക് ജില്ലകല്‍ മത്സരങ്ങളും
പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയും.
വകുപ്പ് 4.28 ടൂര്‍ണമെന്റുകള്‍ക്ക്
കമ്‌ബനിയുടെ
വാണിജ്യ അവകാശങ്ങളെ തടസപ്പെടുത്താനോ അവരുടെ കലണ്ടറിലെ മറ്റൊരു
ഇവന്റുമായി ഏറ്റുമുട്ടാനോ കഴിയുമെന്ന് കമ്‌ബനിക്ക് തോന്നിയാല്‍
ഡി.എഫ്.എകള്‍ക്കും ക്ലബുകള്‍ക്കും ടൂര്‍ണമെന്റുകള്‍ വര്‍ഷം മുഴുവനും നടത്താന്‍
കഴിയില്ല.
ആഘാതം
ഡി.എഫ്.എകളെ പ്രധാനമായും കേവലം നടപ്പാക്കല്‍
ഏജന്‍സികളായിട്ടാണ് കരാറിലൂടെ കമ്‌ബനി കാണുന്നത്. മാത്രമല്ല പുതിയ ക്ലബുകള്‍
രൂപീകരിക്കുന്നതിലൂടെ കമ്‌ബനി അവരുടെ വോട്ടവകാശം വര്‍ധിപ്പിക്കുകയും വൈകാതെ
ഡി.എഫ്.എകളെ സ്വന്തം അധീനതയില്‍ ആക്കും. അഭ്യുദയകാംക്ഷികളില്‍ നിന്നും
എന്‍.ജി.ഒകളില്‍ നിന്നുമുള്ള സംഭാവനകള്‍
സ്വീകരിക്കുന്നതിനുള്ള ഡി.എഫ്.എകളുടെ
അവസരങ്ങള്‍ക്ക് കരാറിലൂടെ കമ്‌ബനി കടിഞ്ഞാണിടുന്നു. ഡി.എഫ്.എകള്‍ക്ക്
ടൂര്‍ണമെന്റുകളും സൗഹൃദ മത്സരങ്ങളും നടത്താന്‍ കഴിയില്ല. സി.എസ്.ആര്‍ ഫണ്ടുകള്‍
സ്വീകരിക്കുന്നതില്‍ നിന്നും ഡി.എഫ്.എകളെ വിലക്കുന്നത് ഫണ്ടുകള്‍ക്കായി കമ്‌ബനിയെ
പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്നിടത്തേക്ക് എത്തിക്കും. കൂടാതെ,
സ്‌പോണ്‍സര്‍മാരുമായി നേരിട്ട് ബന്ധപ്പെടുന്നതില്‍ നിന്നും ഡി.എഫ്.എകളെ
വിലക്കുന്നു. ഡി.എഫ്.എകള്‍ക്ക് കമ്‌ബനിയെ വിമര്‍ശിക്കാന്‍ കഴിയില്ല. കൂടാതെ ഒരു
ഡി.എഫ്.എ പിരിച്ചുവിട്ടാലും
കമ്‌ബനിക്ക് ജില്ലയില്‍ മത്സരങ്ങളും
പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയും.
ഉദാഹരണത്തിന് തിരുവനന്തപുരം ഡി.എഫ്.എ
മേയര്‍ കപ്പ് നടത്തുന്നു. കമ്‌ബനി തങ്ങളുടെ വാണിജ്യ അവകാശങ്ങള്‍ക്ക്
വിരുദ്ധമാണെന്ന് കെ.എഫ്.എയോട് പറഞ്ഞാല്‍, ടൂര്‍ണമെന്റില്‍ തിരുവനന്തപുരം
കോര്‍പ്പറേഷന്റെ സംഭാവന കമ്‌ബനിയിലേക്ക് പോകും. ??കമ്‌ബനിക്ക് മാത്രമേ ഇത്
നടത്താന്‍ കഴിയൂ. ജി.വി രാജ മത്സരത്തിന്റെ വിധിയും ഇതു തന്നെയായിരിക്കും.
ഡി.എഫ്.എയ്‌ക്ക് 100 ഫുട്‌ബോളുകള്‍ ഒരു അഭ്യുദയകാംക്ഷിയില്‍
നിന്നും
സ്വീകരിക്കാനും പാവപ്പെട്ട അക്കാദമി കളിക്കാര്‍ക്ക് വിതരണം ചെയ്യാനും
കഴിയില്ല. കരാര്‍ പ്രകാരം 100 ഫുട്‌ബോളുകള്‍ കമ്‌ബനിക്ക് നല്‍കണം. ഇല്ലെങ്കില്‍
കമ്‌ബനിക്ക് 100 ഫുട്‌ബോളുകളുടെ വില കെ.എഫ്.എയ്‌ക്ക് നല്‍കുന്ന 85 ലക്ഷത്തില്‍
നിന്ന് കുറയ്‌ക്കാന്‍ കഴിയും.
2. കരാറിലൂടെ കമ്‌ബനി നല്‍കുന്ന പണത്തേക്കള്‍
കൂടുതല്‍ കെ.എഫ്.എ ചെലവഴിക്കും
വകുപ്പ് 3.5 (എ) ഓപ്പണിങ്, ക്ലോസിങ്
പ്രസ് കോണ്‍ഫറന്‍സുകള്‍, (ബി) ഷെഡ്യൂള്‍ കക (സി) പ്രകാരം തയ്യാറാക്കിയ നിലവിലുള്ള
എല്ലാ മത്സരങ്ങള്‍ക്കും സ്‌റ്റേഡിയ വാടകയും ലെവിയും സംസ്ഥാന ടീമുകള്‍ (ഡി) യാത്ര,
ബോര്‍ഡിങ്, ടീം അംഗങ്ങളുടെയും സ്റ്റാഫുകളുടെയും താമസസൗകര്യം, (ഇ) റഫറിമാര്‍ക്കും
പ്രാദേശിക സംഘാടക സമിതികള്‍ക്കും പേയ്‌മെന്റുകള്‍
വകുപ്പ് 3.6
കെ.എഫ്.എയുടെ അടിസ്ഥാന ചെലവുകള്‍ നിറവേറ്റിയ ശേഷം, ബാക്കി പണം ചെലവഴിക്കുന്നതില്‍
കെ.എഫ്.എ വീണ്ടും കമ്‌ബനിയെ ശ്രദ്ധിക്കേണ്ടതുണ്ട്. ജൂനിയര്‍ ടീമുകള്‍ക്കായി
ഫണ്ട് ചെലവഴിക്കേണ്ട ആവശ്യമില്ലെന്ന് കമ്‌ബനിക്ക് തോന്നുകയാണെങ്കില്‍
കെ.എഫ്.എയ്‌ക്ക് ചെയ്യാന്‍ കഴിയില്ല.
വകുപ്പ് 4.4 സ്‌റ്റേഡിയ വാടക
(കമ്‌ബനി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന അക്കാദമികള്‍ക്കു വേണ്ടിയും)
വകുപ്പ്
4.5 എല്ലാ ഇവന്റുകളുടെയും ടൂര്‍ണമെന്റുകളുടെയും സുരക്ഷാ ചെലവുകള്‍
ഏറ്റെടുക്കുന്നതിന് കെ.എഫ്.എ.
വകുപ്പ് 4.8 കെ.എഫ്.എയുടെ സ്വന്തം
ചെലവില്‍ ടിക്കറ്റ് അച്ചടിക്കല്‍
വകുപ്പ് 4.9 അധിക ചെലവുകള്‍ കെ.എഫ്.എ
തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കമ്‌ബനിക്ക് തോന്നുകയാണെങ്കില്‍,
കമ്‌ബനിക്ക് ആ അധിക തുക സ്വയം ചെലവഴിക്കാനും 85 ലക്ഷത്തില്‍ നിന്ന് കുറയ്‌ക്കാനും
കഴിയും.
വകുപ്പ് 4.11 കെ.എഫ്.എയുടെ നിര്‍ബന്ധിത ചെലവ് ഷെഡ്യൂള്‍ കക
പ്രകാരം നിലവിലുള്ള എല്ലാ മത്സരങ്ങള്‍ക്കും കെ.എഫ്.എ, സ്‌റ്റേഡിയങ്ങളിലും
ഫെസിലിറ്റി ഏരിയകളിലും നിലവിലുള്ള കമ്‌ബനി സൗകര്യങ്ങള്‍ ലഭ്യമാക്കും. അതില്‍ മാത്രം
പരിമിതപ്പെടുത്താതെ വൈദ്യുതി, വെള്ളം, അഭിമുഖ മുറികള്‍, കമന്ററി സ്ഥാനങ്ങള്‍,
കേബിളിംഗ്, പാര്‍ക്കിങ് ആവശ്യപ്പെടുന്നതും കൂടാതെ / അല്ലെങ്കില്‍ ന്യായമായും
ആവശ്യമുള്ളതുമായ സ്ഥലങ്ങള്‍, ടെലിവിഷന്‍ സ്റ്റുഡിയോകള്‍, കണ്‍സെഷന്‍
സ്റ്റാന്‍ഡുകള്‍, വെന്‍ഡിങ് പോയിന്റുകള്‍, സ്‌റ്റോറേജ്, ഡിസ്‌പ്ലേ ഏരിയകള്‍
എന്നിവ കമ്‌ബനിക്കും കൂടാതെ / അല്ലെങ്കില്‍ ഔ ദ്യോഗിക ലൈസന്‍സികള്‍ക്കും. അത്തരം
സ്‌റ്റേഡിയങ്ങള്‍ കെ.എഫ്.എയുടെയോ ഏതെങ്കിലും ഡി.എഫ്.എയുടെയോ ഉടമസ്ഥതയിലുള്ളതോ
നിയന്ത്രിക്കുന്നതോ ആയ സാഹചര്യത്തില്‍ മുകളില്‍ പറഞ്ഞ സൗകര്യങ്ങളും ഫെസിലിറ്റി
ഏരിയകളും കെ.എഫ്.എ കമ്‌ബനിക്ക് സൗജന്യമായി
ലഭ്യമാക്കുമെന്ന്
സമ്മതിക്കുന്നു.
വകുപ്പ് 4.12 ഭാവിയിലെ മത്സരങ്ങള്‍ക്ക് സ്‌റ്റേഡിയങ്ങള്‍
ഏറ്റെടുക്കുന്നതിന് കെ.എഫ്.എ കമ്‌ബനിയെ സഹായിക്കും
വകുപ്പ് 4.13 എല്ലാ
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍
കെ.എഫ്.എയ്‌ക്ക് ഉത്തരവാദിത്തമുണ്ട് അടിസ്ഥാനപരമായി ഒരു ബയോ ബബിള്‍
സൃഷ്ടിക്കേണ്ടതുണ്ടെങ്കില്‍, താപനില പരിശോധന, ശുചിത്വം, അണുനാശിനി ഇവയെല്ലാം
കെ.എഫ്.എയുടെ ചെലവില്‍ വരും
ആഘാതം:
എല്ലാ സൗകര്യങ്ങളും കെ.എഫ്.എ
നല്‍കേണ്ടി വന്നാല്‍ കെ.എഫ്.എ കനത്ത നഷ്ടത്തിലേക്ക് പോകും.
സുരക്ഷാ ചെലവുകള്‍
തന്നെ എടുക്കാം. കെ.എഫ്.എ സുരക്ഷയ്‌ക്കായി ചെലവഴിക്കുന്നില്ലെന്ന്
നമുക്കെല്ലാവര്‍ക്കും അറിയാം. എല്ലാ മത്സരങ്ങള്‍ക്കും കെ.എഫ്.എ സുരക്ഷയ്‌ക്കായി
ചെലവഴിക്കേണ്ടി വന്നാല്‍ അത് കെ.എഫ്.എയുടെ ചെലവിലേക്ക് 16 ലക്ഷം എളുപ്പത്തില്‍
ചേര്‍ക്കും. നിര്‍ബന്ധിത ചെലവുകളും ശ്രദ്ധിക്കുക ഇന്റര്‍വ്യൂ റൂമുകള്‍, കമന്ററി
സ്ഥാനങ്ങള്‍, ടെലിവിഷന്‍ സ്റ്റുഡിയോകള്‍, കണ്‍സെഷന്‍ സ്റ്റാന്‍ഡുകള്‍, സംഭരണം,
പ്രദര്‍ശന മേഖലകള്‍ ഇവയ്‌ക്കായി കെ.എഫ്.എ ചെലവാകുന്നത്
സങ്കല്‍പ്പിക്കാനാവാത്തതാണ്. കലൂര്‍ സ്‌റ്റേഡിയത്തില്‍ കെ.എഫ്.എയ്‌ക്ക്
അവകാശങ്ങളുണ്ട്. കലൂര്‍ സ്‌റ്റേഡിയത്തില്‍ ഒരു ടൂര്‍ണമെന്റ് നടത്താന്‍ കമ്‌ബനി
ആഗ്രഹിക്കുന്നുവെങ്കില്‍ കെ.എഫ്.എ സ്‌റ്റേഡിയം കമ്‌ബനിക്ക്
സൗജന്യമായി
നല്‍കേണ്ടിവരും.
നിലവിലെ രൂപത്തിലും ബിഡ് തുകയിലുമാണ്
കമ്‌ബനിയുമായി കരാര്‍ ഉണ്ടാക്കുന്നതെങ്കില്‍ കെ.എഫ്.എ നേരിടാന്‍ പോകുന്നത് വലിയ
സാമ്‌ബത്തിക പ്രതിസന്ധിയാവും.
3. മൊത്തത്തിലുള്ള ഫുട്‌ബോള്‍
ഇക്കോസിസ്റ്റത്തിന്റെ കീഴ്‌പ്പെടുത്തല്‍ റഫറിമാര്‍, കളിക്കാര്‍, പരിശീലകര്‍,
ക്ലബ്ബുകള്‍, മീഡിയ
വകുപ്പ് 2.4 പോറേജ് അവകാശങ്ങള്‍ എല്ലാ
മത്സരങ്ങള്‍ക്കും ഇവന്റുകള്‍ക്കും കമ്‌ബനി അംഗീകരിച്ച ബ്രാന്‍ഡഡ് പാനീയങ്ങള്‍
ഉപയോഗിക്കേണ്ടിവരും. ഇത് സൗജന്യമായി നല്‍കുമോ എന്നതിനെക്കുറിച്ച് കരാര്‍
നിശബ്ദമാണ്. ഇത് പണമടച്ചതായി അനുമാനിക്കാം. അക്കാദമി ലീഗുകള്‍ക്കും
പ്രായപരിധിയിലുള്ള മത്സരങ്ങള്‍ക്കും പോലും ബാധകമാണ്
വകുപ്പ് 4.6 മീഡിയ
അക്രഡിറ്റേഷന്‍ കമ്‌ബനി നിയന്ത്രിക്കേണ്ടതാണ് കമ്‌ബനി മീഡിയ അക്രഡിറ്റേഷന്‍
മാര്‍ഗനിര്‍ദേശങ്ങള്‍ തീരുമാനിക്കുകയും ഓരോ ടൂര്‍ണമെന്റിനും അക്രഡിറ്റേഷനുകള്‍
നല്‍കുകയും ചെയ്യും. കമ്‌ബനിയുടെ നയങ്ങളെ എതിര്‍ക്കുന്ന ഏതൊരു മാധ്യമത്തെയും ഇത്
വഴി കര്‍ശനമായി കൈകാര്യം ചെയ്യാന്‍ കഴിയും.
വകുപ്പ് 4.22 എ.ഐ.എഫ്.എഫ്/ഫിഫ
/ ഐ.ഒ.സി/ സാഫ് ന്റെ പിന്തുണയില്ലാത്ത ഒരു മത്സരത്തെയും ഇവന്റിനെയും കെ.എഫ്.എ
പിന്തുണയ്‌ക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല ക്ലബ്ബുകള്‍ പോലും നടത്തുന്ന എല്ലാ
സ്വകാര്യ ടൂര്‍ണമെന്റുകള്‍ക്കും കെ.എഫ്.എയുടെ പിന്തുണ ലഭിക്കില്ല.
വകുപ്പ്
4.25 കെ.എഫ്.എ / കമ്‌ബനിയുടെ കീഴിലുള്ള എ.ഐ.എഫ്.എഫ്, എ.എഫ്.സി കോച്ച് പരിശീലനം
എത്ര നിരക്ക് ഈടാക്കണം, ആരാണ് പരിശീലനം നേടേണ്ടത്, ആര് വിജയിക്കണം എന്നിവ
കമ്‌ബനി തീരുമാനിക്കും.
വകുപ്പ് 4.28 ക്ലബുകളെയും ഡി.എഫ്.എകളെയും
ഏതെങ്കിലും ടൂര്‍ണമെന്റുകള്‍ നടത്തുന്നതില്‍ നിന്നും വിലക്കുന്നു.
വകുപ്പ്
4.33 കളിക്കാരുടെ പണിമുടക്ക് അല്ലെങ്കില്‍ മാച്ച് ഓഫിസര്‍മാര്‍ / റഫറി
സ്‌െ്രെടക്ക് കളിക്കാര്‍ അല്ലെങ്കില്‍ മാച്ച് റഫറിമാര്‍ പണിമുടക്കുകയാണെങ്കില്‍
മത്സരം പൂര്‍ത്തിയാക്കാന്‍ കെ.എഫ്.എയും കമ്‌ബനിയും മതിയായ നടപടികള്‍
സ്വീകരിക്കും.
ആഘാതം:
കരാറിന്റെ അടിസ്ഥാന ലക്ഷ്യം വികസനം ആണെന്ന്
തോന്നുന്നില്ല. കേരള ഫുട്‌ബോളിലെ എല്ലാ ഘടകങ്ങളും പിടിച്ചെടുക്കുകയും
നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം. ഒരു വാണിജ്യ അവകാശ ഉടമ്‌ബടി കളിക്കാരും
റഫറീമാരും പണിമുടക്കും എന്ന് മുന്‍കൂട്ടി കാണുന്നത് അമ്‌ബരിപ്പിക്കുന്നതാണ്.
ശമ്‌ബള പരിധി, കളിക്കാരുടെയും ശമ്‌ബളം വെട്ടിക്കുറയ്‌ക്കല്‍, തുടങ്ങിയവ കമ്‌ബനിയുടെ
പദ്ധതിയില്‍ ഉണ്ടെന്നുവേണം കരുതാന്‍.
ക്ലബുകളുടെ വരുമാന സ്രോതസും
പടിച്ചടക്കാന്‍ കമ്‌ബനി ലക്ഷ്യമിടുന്നു. അന്തര്‍ സംസ്ഥാന ടൂര്‍ണമെന്റുകള്‍ പോലും
നടത്തുന്ന ക്ലബുകളെയും അക്കാദമികളെല്ലാം കരാര്‍ നിലവില്‍ വരുന്നതോടെ കമ്‌ബനിയുടെ
താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായി മാറും.
രസകരമായ ഒരു
കൂട്ടിച്ചേര്‍ക്കല്‍ പൗരേജ് അവകാശങ്ങളാണ് ഐ.പി.എല്‍, ഐ.എസ്.എല്‍ തുടങ്ങിയ പ്രധാന
ടൂര്‍ണമെന്റുകളില്‍ അവകാശങ്ങളുടെ പ്രാധാന്യം മനസിലാക്കാന്‍ കഴിയും. എന്നാല്‍ ഒരു
സംസ്ഥാനത്ത് ഫുട്‌ബോള്‍ വികസനം കൈകാര്യം ചെയ്യുന്ന ഒരു കരാര്‍ പ്രത്യേകിച്ച്
അടിത്തട്ടില്‍ ഇത് വളരെ പിന്തിരിപ്പനാണ്. പാവം ഫുട്‌ബോള്‍ കളിക്കാരും
അക്കാദമികളും ടൂര്‍ണമെന്റുകള്‍ക്കായി ഉപയോഗിക്കേണ്ട വെള്ളത്തിന് പോലും പണം
നല്‍കേണ്ട അവസ്ഥയാണ് വരാന്‍ പോകുന്നത്.
4. ക്ലബുകളുടെയും അക്കാദമികളുടെയും
മന്ദഗതിയിലുള്ള സാമ്‌ബത്തിക മരണം കേരള പ്രീമിയര്‍ ലീഗ് അവസാനിപ്പിക്കുന്നത്
ഉള്‍പ്പെടെ.
വകുപ്പ് 4.25 കേരളത്തിലെ ഏറ്റവും മുതിര്‍ന്നതും അഭിമാനകരവുമായ
പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗായി ന്യൂ ലീഗ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള
കേരള പ്രീമിയര്‍ ലീഗ്, ന്യൂ ലീഗ് നിലവില്‍ വന്നതിന്റെ ഫലമായി പുനസംഘടിപ്പിക്കുകയോ
മാറ്റിസ്ഥാപിക്കുകയോ കൂടാതെ / അല്ലെങ്കില്‍ നിര്‍ത്തലാക്കുകയോ ചെയ്യാം
(താല്‍ക്കാലികമായി അല്ലെങ്കില്‍ ശാശ്വതമായി).
വകുപ്പ് 4.15 18 ചതുരശ്ര
ഇഞ്ച് സ്ഥലം കമ്‌ബനി സ്‌പോണ്‍സര്‍മാര്‍ക്ക് കമ്‌ബനി നടത്തുന്ന ടൂര്‍ണമെന്റുകളില്‍
പങ്കെടുക്കുന്ന ടീമുകള്‍ നല്‍കും. അടിസ്ഥാനപരമായി ക്ലബുകളുടെയും അക്കാദമികളുടെയും
ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് കെ.എഫ്.എ / കമ്‌ബനി ഏറ്റെടുത്തു.
സ്‌പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ക്ലബുകള്‍ക്കും അക്കാദമികള്‍ക്കുമുള്ള
ഏറ്റവും വലിയ വരുമാന മാര്‍ഗം ഇത് ഇല്ലാതാക്കുന്നു.
വകുപ്പ് 4.22
ടൂര്‍ണമെന്റ് തങ്ങളുടെ വാണിജ്യ അവകാശങ്ങളെ ബാധിക്കുന്നുവെന്ന് കമ്‌ബനിക്ക്
തോന്നിയാല്‍ ക്ലബുകള്‍ക്ക് സ്വന്തമായി ടൂര്‍ണമെന്റുകള്‍ നടത്താന്‍
കഴിയില്ല.
വകുപ്പ് 4.28 കമ്‌ബനി നിശ്ചയിച്ച കലണ്ടറുമായി
കൂട്ടിയിടിക്കുകയാണെങ്കില്‍ ക്ലബുകള്‍ക്ക് ടൂര്‍ണമെന്റുകള്‍ നടത്താന്‍
കഴിയില്ല.
വകുപ്പ് 6.6 കരാര്‍ അനുസരിച്ച്, ടീമുകളെയും ക്ലബുകളെയും വീണ്ടും
ബ്രാന്‍ഡ് ചെയ്യാന്‍ കെ.എഫ്.എയ്‌ക്ക് കമ്‌ബനിയെ അനുവദിക്കാന്‍
കഴിയും.
കേരള പ്രീമിയര്‍ ലീഗ് നിര്‍ത്തലാക്കിയാല്‍, കോവളം എഫ്.സി,
എഫ്.സി കേരളം, എഫ്.സി തൃശ്ശൂര്‍, എസ്.എ.ടി തിരുര്‍ തുടങ്ങി നിരവധി ക്ലബുകളും
അക്കാദമികളും പതിയെ അസ്‌തമിക്കും. പുതിയ ലീഗ് വ്യക്തമായും വലിയൊരു ഫ്രാഞ്ചൈസി
ഫീസ് ആവശ്യപ്പെടും. ഈ തുക അടച്ച് ക്ലബുകള്‍ എങ്ങനെ മുന്നോട്ടു പോകുമെന്ന്
കണ്ടറിയണം.
അക്കാദമികളിലും ഇത് ബാധകമാകും. ജേഴ്‌സി ബ്രാന്‍ഡിങ് അവരില്‍
നിന്ന് എടുത്തുകളയുന്നതിനാല്‍ അക്കാദമികള്‍ക്കും ചെറിയ ക്ലബുകള്‍ക്കും വരുമാന
മാര്‍ഗങ്ങളില്ലാതാവും.
No comments:
Post a Comment