ഐ.പി.എല്‍ സീസണ്‍ പകുതിക്ക് വെച്ച് നിര്‍ത്തിയതും യുറോപ്പിലെ ക്ലബ് ഫുട്ബോള്‍ (European Club Football) മത്സരങ്ങള്‍ സമ്മര്‍ ബ്രേക്കിലേക്ക് പ്രവേശിച്ചപ്പോള്‍ നിരാശരായി കായിക പ്രമികള്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു മാസം തന്നെ ജൂണ്‍ (June 2021). ഐപിഎല്ലില്‍ യുറോപ്യന്‍ മത്സരങ്ങള്‍ ഇല്ലെങ്കില്‍ എന്താണെന്ന് ഈ മാസം മുഴുവന്‍ ടൂര്‍ണമെന്റുകളും പൂരങ്ങളാണ്.
പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പും കോപ്പ അമേരിക്കയും യുറോ കപ്പും ഫ്രഞ്ച് ഓപ്പണും അടങ്ങിയ ഒരു കായിക പ്രേമിക്ക് ഇഷ്ടപ്പെട്ട മാസമാണ് 2021 ജൂണ്‍. ജൂണ്‍ മാസത്തിന്റെ ആദ്യ ഒരാഴ്ച പിന്നിടുമ്ബോഴേക്കും മുഴുവന്‍ കായിക മത്സരങ്ങളുടെ പൂരങ്ങളാണ്.
:
ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറ്റവും പ്രധാനമായിട്ടുള്ളത് പ്രഥമ ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലാണ്. ജൂണ്‍ 18നാണ് മത്സരം ആരംഭിക്കുന്നത്. അതിനായി ഇന്ത്യന്‍ ടീംഗങ്ങള്‍ ജൂണ്‍ മൂന്നാം തിയതാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ ഏതിരാളി.
ജൂണ്‍ മാസത്തില്‍ ഇംഗ്ലണ്ടാണ് ക്രിക്കറ്റ് ആരാധകരുടെ പ്രധാന കേന്ദ്രം. WTC ഫൈനലിനിടെ രണ്ട് ടീമുകള്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നുണ്ട്. ഒന്ന് ഇന്ത്യയുടെ WTC ഫൈനല്‍ എതിരാളി ന്യൂസിലാന്‍ഡാണ്. WTC ഫൈനലിന് തൊട്ട് മുമ്ബ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്ബര ന്യൂസിലാന്‍ഡ് താരങ്ങള്‍ ഇംഗ്ലണ്ടിനെതിരെ കളിക്കും. ജൂണ്‍ 14 വരെയാണ് മത്സരം. അതിന് ശേഷമാണ് WTC ഫൈനല്‍.
:
അതിനിടയില്‍ വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരവും ട്വന്റി20 പരമ്ബയും നടക്കും. ജൂണ്‍ മുതല്‍ 10 മുതല്‍ ടെസ്റ്റ് മത്സരവും ജൂണ്‍ 27ന് ടി20 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം യുകെയിലേക്കെത്തുന്ന ശ്രീലങ്ക ഇംഗ്ലണ്ടുമായിട്ടുള്ള ട്വിന്റി 20 പരമ്ബര ജൂണ്‍ 23 മുതല്‍ ആരംഭിക്കുകയും ചെയ്യും.
ഫുട്ബോളിലേക്ക് വരുമ്ബോള്‍ മൂന്ന് പ്രധാനമായ ടൂര്‍ണമെന്റുകളാണ് നടക്കുന്നത്. ഒന്ന് യൂറോ കപ്പ്. ഒരു മാസത്തോളം നീണ്ട് നില്‍ക്കുന്ന യൂറോപ്യന്‍ ചാമ്ബ്യന്മാരെ കണ്ടെത്തനുള്ള ടൂര്‍ണമെന്റ് ജൂണ്‍ 11നാണ് ആരംഭിക്കുന്നത്. അതിന് തൊട്ടു പിന്നാലെ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ പോരാട്ടം കോപ്പാ അമേരിക്ക ജൂണ്‍ 14നാണ് ആരംഭിക്കുന്നത്.
ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും ജൂണില്‍ നിരാശയില്ലെ. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മൂന്ന് മത്സരങ്ങളാണ് ഈ മാസം നടക്കുന്നത്. ലോകകപ്പ് ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങളാണുള്ളത്. ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നീന രാജ്യങ്ങള്‍ക്കെതിരെയാണ് ഇന്ത്യന്‍ ഇറങ്ങുന്നത്. യഥക്രമം ജൂണ്‍ 3.7,15 എന്ന ക്രമത്തിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍.
മറ്റ് കായിക മത്സരങ്ങളില്‍ ഫ്രഞ്ച് ഓപ്പണിന് കഴിഞ്ഞ ദിവസം തുടക്കമായി. വിംബിള്‍ടണ്‍ ജൂണ അവസാനം ആരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ എല്ലാ മാറ്റിവെച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗണ്‍ലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ Twitter, Facebook ലിങ്കുകളില്‍ ക്ലിക്കുചെയ്യുക.
No comments:
Post a Comment