Tuesday, December 8, 2015

മാർ ബേസിൽ, എറണാകുളം


കോഴിക്കോട് ∙ അസ്തമയ സൂര്യന്റെ പൊൻവെളിച്ചം ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തെ തഴുകിയെത്തുമ്പോഴേക്കും മൈതാനത്ത് അവർ പൊൻ കിരീടങ്ങൾ ഉയർത്തിക്കഴിഞ്ഞിരുന്നു. സംസ്ഥാന സ്കൂൾ കായിക മേളയുടെ അവസാന നാളിൽ ആഞ്ഞുവീശിയ പാലക്കാടൻ കാറ്റിനെ തടഞ്ഞുനിർത്തി എറണാകുളത്തിനു പതിനൊന്നാം കിരീടം. 

പറളിയുടെ കുതിപ്പിന് വിലങ്ങിട്ടു കോതമംഗലം മാർ ബേസിൽ കിരീടം വീണ്ടെടുത്തു. എറണാകുളത്തിന്റെയും മാർ ബേസിലിന്റെയും താരങ്ങൾ വിജയാവേശത്തിൽ ആറാടിയപ്പോഴും പാലക്കാടും പറളിയും തലയുയർത്തിത്തന്നെ മടങ്ങി. സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ റെക്കോർഡോടെ സ്വർണം നേടിയ ഉഷ സ്കൂൾ താരം ജിസ്ന മാത്യു സ്വർണത്തിലും റെക്കോർഡിലും ഹാട്രിക് തികച്ചു. 4–400 റിലേയിലെ സ്വർണം കൂടി നേടിയതോടെ പൊന്നിൽ കുളിച്ച ജിസ്ന 4–100 മീ റിലേയിൽ വെള്ളിയും നേടി.

ഒൻപതു സ്വർണവും 13 വെള്ളിയും ഏഴു വെങ്കലും സ്വന്തമാക്കി 91 പോയിന്റുമായാണ് മാർ ബേസിൽ ഒന്നാമതെത്തിയത്. അഞ്ചു പോയിന്റിനു രണ്ടാമതായിപ്പോയ പറളി സ്കൂളിന്റെ അക്കൗണ്ടിലെത്തിയത് 12 സ്വർണവും ആറു വെള്ളിയും എട്ടു വെങ്കലവും. 67 പോയിന്റു നേടിയ കല്ലടി സ്കൂളാണ് മൂന്നാം സ്ഥാനത്ത്(6–10–7). കഴിഞ്ഞ വർഷത്തെ മൂന്നാം സ്ഥാനം പറളി ഒരു പടവു കയറി മെച്ചപ്പെടുത്തിയപ്പോൾ അന്നത്തെ ചാംപ്യൻ സ്കൂൾ സെന്റ് ജോർജ് ആറാം സ്ഥാനത്തക്കു പിന്തള്ളപ്പെട്ടു.

ഇരുപത്തഞ്ചു സ്വർണവും 28 വെള്ളിയും 18 വെങ്കലവും നേടിയ എറണാകുളം ജില്ലയ്ക്ക് 241 പോയിന്റുണ്ട്. ശക്തമായി പോരാടിയ പാലക്കാടിനു സ്വന്തമായത് 24 സ്വർണവും 23 വെള്ളിയും 21 വെങ്കലവുമടക്കം 225 പോയിന്റ്. കോഴിക്കോട് 130 പോയിന്റോടെ(16–9–9) മൂന്നാമതായി. കഴിഞ്ഞ തവണയും ഇതേ ജില്ലകളായിരുന്നു ആദ്യ മൂന്നു സ്ഥാനങ്ങളിൽ.

തലേദിവസം 74 പോയിന്റിനു മാർബേസിൽ മുന്നിൽനിന്നപ്പോൾ പറളി രണ്ടാം സ്ഥാനത്തായിരുന്നു. ഇന്നലെ ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ മാർബേസിൽ 80, പറളി 75 എന്നിങ്ങനെയായി. 

തുടർന്ന് സീനിയർ പെൺകുട്ടികളുടെ ഹൈജംപിൽ ടി.സി. ചെഷ്മയുടെ വിജയത്തോടെ പറളി ഒരു പോയിന്റിന്റെ ലീഡ് നേടിയപ്പോൾ ആകാംക്ഷ വർധിച്ചു. എന്നാൽ, 800 മീറ്റർ മൽസരങ്ങളിലെ രണ്ടു വെള്ളി മെഡൽ നേട്ടത്തോടെ മാർ ബേസിൽ ലീഡ് തിരിച്ചുപിടിച്ചു. പിന്നീട് ഒരു ഘട്ടത്തിലും പറളിക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. റെക്കോർഡുകളുടെ എണ്ണത്തിലുണ്ടായ വർധനയാണ് ഈ മീറ്റിന്റെ സവിശേഷതകളിലൊന്ന്. 

20 പേർ പുതിയ മീറ്റ് റെക്കോർഡുകൾ സ്ഥാപിച്ചു. 17 പേർ ദേശീയ റെക്കോർഡിനേക്കാൾ മെച്ചപ്പെട്ട പ്രകടനം നടത്തിയപ്പോൾ ഒരാൾ ദേശീയ റെക്കോർ‍ഡിനൊപ്പമെത്തി. കഴിഞ്ഞ തവണ 15 റെക്കോർഡുകളാണു പിറന്നത്. അഞ്ചു പേർ ദേശീയ റെക്കോർഡ് മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു. 24. 76 സെക്കൻഡിൽ വിജയത്തിലേക്കു കുതിച്ചാണ് 200 മീറ്ററിൽ ജിസ്ന റെക്കോർഡിനും സ്വർണത്തിനും അർഹയായത്. 

ജൂനിയർ ആൺകുട്ടികളുടെ ട്രിപ്പിൾ ജംപിൽ പറളി സ്കൂളിന്റെ എൻ. അനസ് 15.01 മീറ്റർ താണ്ടി പുതിയ ദൂരം എഴുതിച്ചേർത്തു. സീനിയർ പെൺകുട്ടികളുടെ 800 മീറ്ററിൽ ദേശീയ റെക്കോർ‍ഡിനേക്കാൾ മെച്ചപ്പെട്ട പ്രകടനവുമായി അബിത മേരി മാനുവലും ശ്രദ്ധേയായി.


ഇത്തവണയും പതിവു തെറ്റിച്ചില്ല.

കോഴിക്കോട്‌: ഇത്തവണയും പതിവു തെറ്റിച്ചില്ല. മറ്റൊരു ഫോട്ടോ ഫിനിഷ്‌. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത്‌ ഒരു പോയിന്റിന്‌ നഷ്ടമായ സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം കോതമംഗലം മാര്‍ ബേസില്‍ സ്വന്തമാക്കി.ഒരുവ്യത്യാസം മാത്രം. എതിരാളികള്‍ കോതമംഗലം സെന്റ്‌ ജോര്‍ജിനു പകരം പാലക്കാട്‌ പറളി എച്ച്‌എസ്‌എസ്‌. അഞ്ചു പോയിന്റിനാണ്‌ പറളിക്ക്‌ ചരിത്രനേട്ടം കൈവിട്ടു പോയത്‌. നിലവിലെ ജേതാക്കളായിരുന്ന സെന്റ്‌ ജോര്‍ജ്‌ ആറാം സ്ഥാനത്തായി.

241 പോയിന്റോടെ എറണാകുളം ജില്ലയാണ്‌ ജേതാക്കള്‍. പാലക്കാടും (225) കോഴിക്കോടും (130) രണ്‌ടും മൂന്നും സ്ഥാനങ്ങളില്‍. മൂന്നാം തവണയാണ്‌ മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂളാവുന്നത്‌. 91 പോയിന്റാണ്‌ ചാമ്പ്യന്‍ സ്‌കൂളിലെ കുട്ടികള്‍ സ്വന്തമാക്കിയത്‌. 

എറണാകുളം തന്നെ 

കോഴിക്കോട്: കായിക കൗമാരത്തിന്റെ മാമാങ്കത്തില്‍ എറണാകുളം തന്നെ കിരീടം ചൂടി. വാശിയേറിയ മത്സരത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ 241 പോയിന്റുമായാണ് എറണാകുളം ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. പാലക്കാട് ഉയര്‍ത്തിയ കടുത്ത വെല്ലുവിളി അവസാന ഇനങ്ങളില്‍ മറികടന്നാണ് എറണാകുളം കിരീടം നേടിയത്. ഒരുവേള എറണാകുളത്തിന് ഒപ്പത്തിനൊപ്പം നിന്ന പാലക്കാടിന് 221 പോയിന്റുമായി തൃപ്തിപ്പെടേണ്ടിവന്നു. ആതിഥേയരായ കോഴിക്കോട് 120 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്.
കോതമംഗലം സ്‌കൂളുകളായ മാര്‍ ബേസിലും സെന്റ് ജോര്‍ജുമാണ് എറണാകുളത്തിന് കരുത്തേകിയത്. നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ് കോതമംഗലത്തെ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളി എറണാകുളത്തെ തന്നെ കോതമംഗലം മാര്‍ ബേസില്‍ 91 പോയിന്റോടെ സ്‌കൂള്‍ വിഭാഗം കിരീടം തിരിച്ചുപിടിച്ചു. ഫോട്ടോഫിനിഷില്‍ പാലക്കാട് പറളി സ്‌കൂളിനെ പിന്തള്ളിയാണ് മാര്‍ ബേസില്‍ കിരീടം നേടിയത്. 86 പോയിന്റാണ് പറളി സ്‌കൂളിന്റെ സമ്പാദ്യം. 67 പോയിന്റോടെ പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂള്‍ മൂന്നാമതായി.

മാര്‍ ബേസില്‍  കിരീടം തിരിച്ചുപിടിച്ചു. 

finish
കോഴിക്കോട്: കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ സ്‌കൂള്‍ വിഭാഗം കിരീടം തിരിച്ചുപിടിച്ചു.  പാലക്കാട് പറളി സ്‌കൂളിനെ ഫോട്ടോഫിനിഷില്‍ പിന്തള്ളിയാണ് മാര്‍ബേസിന്റെ കിരീടനേട്ടം. മാര്‍ബേസിലിന് 88 ഉം പറളി സ്‌കൂളിന് 76 ഉം പോയിന്റാണുള്ളത്. നിലവിലെ ചാമ്പ്യന്മാരായ സെന്റ് ജോര്‍ജ് കോതമംഗലം അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോയി. 40 പോയിന്റ് മാത്രമാണ് അവര്‍ക്ക് ലഭിച്ചത്. 61 പോയിന്റുള്ള കുമരംപുത്തൂര്‍ സ്‌കൂളാണ് മൂന്നാം സ്ഥാനത്ത്

b
എറണാകുളത്തിന് ഹാട്രിക്,  മാര്‍ ബേസില്‍ ഉദിച്ചു
കോഴിക്കോട് > പറളിയുടെ ചിറകില്‍ കുതിക്കാനൊരുങ്ങിയ പാലക്കാടിനെ എറണാകുളം പിടിച്ചുകെട്ടി. സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സില്‍ 241 പോയിന്റോടെ എറണാകുളം ഓവറോള്‍ കിരീടത്തില്‍ ഹാട്രിക് തികച്ചു. 225 പോയിന്റോടെ പാലക്കാട് രണ്ടാമതായി. ആതിഥേയരായ കോഴിക്കോട് 130 പോയിന്റുമായി മൂന്നാമതെത്തി.   ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കോതമംഗലം മാര്‍ബേസില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 91 പോയിന്റോടെ ചാമ്പ്യന്‍ സ്കൂള്‍പട്ടം ചൂടി. അവസാനനിമിഷംവരെ ട്രാക്കിലും ഫീല്‍ഡിലും മാര്‍ബേസിലിനെ വിറപ്പിച്ച പറളി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ 86 പോയിന്റോടെ രണ്ടാമതായി. കല്ലടി കുമരംപുത്തൂര്‍ സ്കൂളിനാണ്(67) മൂന്നാം സ്ഥാനം. സ്കൂള്‍ കായികമേളയില്‍ വര്‍ഷങ്ങളായി ആധിപത്യം ഉറപ്പിച്ചിരുന്ന കോതമംഗലം സെന്റ്ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അവിശ്വസനീയമായി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞവര്‍ഷം 83 പോയിന്റോടെ ചാമ്പ്യന്മാരായിരുന്ന സെന്റ്ജോര്‍ജ് ഇത്തവണ 41 പോയിന്റില്‍ ഒതുങ്ങി.
 2003ല്‍ സ്വന്തം തട്ടകത്തില്‍ ആരംഭിച്ച എറണാകുളത്തിന്റെ ആധിപത്യം 2012ല്‍ മാത്രമാണ് പാലക്കാടിന് തകര്‍ക്കാനായത്.
ഒളിമ്പ്യന്‍ റഹ്മാന്‍ മെഡിക്കല്‍ കോളേജ് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ 25 സ്വര്‍ണവും 28 വെള്ളിയും 18 വെങ്കലവുമാണ് എറണാകുളത്തിന്റെ സമ്പാദ്യം. അവരുടെ 241 പോയിന്റില്‍ 141ഉും ആണ്‍കുട്ടികളുടെ സംഭാവനയായിരുന്നു. 24 സ്വര്‍ണവും 23 വെള്ളിയും 21 വെങ്കലവും നേടിയ പാലക്കാടിനായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഗംഭീര പ്രകടനം കാഴ്ചവച്ചു. ആണ്‍കുട്ടികള്‍ 121 പോയിന്റ് നേടിയപ്പോള്‍ പെണ്‍കുട്ടികള്‍ 113 പോയിന്റ് സമ്മാനിച്ചു.
പരമ്പരാഗത എതിരാളികളായ സെന്റ്ജോര്‍ജിനെ അപ്രസക്തമാക്കിയാണ് മാര്‍ബേസിലിന്റെ വിജയം. ഒമ്പത് സ്വര്‍ണവും 13 വെള്ളിയും ഏഴ് വെങ്കലവും സ്വന്തമാക്കിയ മാര്‍ബേസിലിന്റെ മൂന്നാം കിരീടമാണിത്. 2009ലും 2011ലും നേരിയ വ്യത്യാസത്തില്‍ സെന്റ്ജോര്‍ജിനെ പിന്തള്ളിയ അവര്‍ ഇത്തവണ ട്രാക്കിലും ഫീല്‍ഡിലും ആധികാരികവിജയം നേടിയാണ് ചാമ്പ്യന്‍ സ്കൂളായത്.
  അവസാന ദിവസമായ ചൊവ്വാഴ്ചത്തെ രണ്ടെണ്ണമടക്കം മൊത്തം 20 റെക്കോഡുകള്‍ക്ക് 59–ാമത് മീറ്റ് സാക്ഷിയായി. സീനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ പി ടി ഉഷയുടെ ശിഷ്യ പൂവമ്പായി എഎംഎച്ച്എസ്എസ്സിലെ ജിസ്ന മാത്യു 24.76 സെക്കന്റില്‍ പുതിയ റെക്കോഡിട്ടു. പ്ളസ്വണ്‍ വിദ്യാര്‍ഥിയായ ജിസ്നയാണ് ഈ മീറ്റിലെ താരം. രണ്ട് റിലേയടക്കം നാല് സ്വര്‍ണവും ഒരു വെള്ളിയും നേടിയാണ് ഭാവിയിലേക്കുള്ള ഈ അത്ലീറ്റ് ട്രാക്ക് വിട്ടത്.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ പറളി സ്കൂളിലെ എന്‍ അനസ് 15.01 മീറ്റര്‍ ചാടി റെക്കോര്‍ഡിട്ടു.   സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജും പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എം എസ് ജയയും ട്രോഫികള്‍ വിതരണം ചെയ്തു.
-

വ്യക്തിഗത ചാംപ്യന്മാർ

ആൺകുട്ടികൾ

സീനിയർ : ബിപിൻ ജോർജ്, മാർ ബേസിൽ എച്ച്എസ്എസ് കോതമംഗലം (13 പോയിന്റ്)

ജൂനിയർ : എം.കെ. ശ്രീനാഥ്, മാർ ബേസിൽ എച്ച്എസ്എസ് കോതമംഗലം (13 പോയിന്റ്)

സബ്ജൂനിയർ : 1. ടി.കെ. സായൂജ്, സെന്റ് തോമസ് എച്ച്എസ് കൂരാച്ചുണ്ട്, കോഴിക്കോട് (11 പോയിന്റ്), 2. വാരിഷ് ബോഗിമയം, സെന്റ് ജോർജ് എച്ച്എസ്എസ് കോതമംഗലം, എറണാകുളം (11 പോയിന്റ്)

പെൺകുട്ടികൾ 

സീനിയർ : ജിസ്ന മാത്യു, എഎംഎച്ച്എസ് പൂവമ്പായി, കോഴിക്കോട് (15 പോയിന്റ്)

ജൂനിയർ : 1. അനുമോൾ തമ്പി, മാർ ബേസിൽ എച്ച്എസ്എസ് കോതമംഗലം (13 പോയിന്റ്), 2. ലിസ്ബത്ത് കരോളിൻ ജോസഫ്, സെന്റ് ജോസഫ്സ് എച്ച്എസ്എസ് പുല്ലൂരാംപാറ, കോഴിക്കോട് (13 പോയിന്റ്)

സബ്ജൂനിയർ : 1. ഗൗരി നന്ദന, സെന്റ് തോമസ് ജിഎച്ച്എസ് പെരുമാനൂർ, എറണാകുളം (10 പോയിന്റ്), 2. പി.എ. അതുല്യ, ജിഎഫ്എച്ച്എസ്എസ് നാട്ടിക, തൃശൂർ (10 പോയിന്റ്)

ഇന്നലെ പിറന്ന റെക്കോർഡുകൾ

സീനിയർ പെൺകുട്ടികൾ: 200 മീറ്റർ– ജിസ്ന മാത്യു(എഎംഎച്ച്എസ്, പൂവമ്പായി)– 24.76 സെക്കൻഡ്

ജൂനിയർ ആൺകുട്ടികൾ: ട്രിപ്പിൾ ജംപ്– എൻ. അനസ്(പറളി സകൂൾ)– 15.01 മീറ്റർ

പോയിന്റ് പട്ടിക

എറണാകുളം - 241

പാലക്കാട് - 225

കോഴിക്കോട് - 130

തൃശൂർ - 63

മലപ്പുറം - 62

തിരുവനന്തപുരം - 58

കോട്ടയം - 44

ഇടുക്കി - 31

കൊല്ലം - 25

ആലപ്പുഴ - 13

കണ്ണൂർ - 7

വയനാട് - 7

പത്തനംതിട്ട - 3

ചാംപ്യൻ സ്കൂൾ

മാർ ബേസിൽ - 91

പറളി - 86

കല്ലടി - 67

മാതിരപ്പിള്ളി - 47

പൂവമ്പായി - 44

സെന്റ്ജോർജ് - 41

പുല്ലൂരാംപാറ - 26

നാട്ടിക - 22

കടകശ്ശേരി - 21

മുണ്ടൂർ - 2
0

No comments:

Post a Comment