ട്രിപ്പിള്‍ ജമ്പില്‍ 15.01 മീറ്റര്‍ ചാടിയാണ് അനസ് നിലവിലെ റെക്കോഡ് തിരുത്തിയത്.
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ വീണ്ടും ദേശീയ റെക്കോഡുകള്‍ ഭേദിക്കപ്പെട്ടു. ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ പറളി സ്കൂളിലെ എന്‍. അനസും സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ കോഴിക്കോട് പൂവ്വമ്പായി സ്കൂളിലെ അബിത മേരി മാന്വലുമാണ് പുതിയ റെക്കോഡിട്ടത്.
ട്രിപ്പിള്‍ ജമ്പില്‍ 15.01 മീറ്റര്‍ ചാടിയാണ് അനസ് നിലവിലെ റെക്കോഡ് തിരുത്തിയത്. മഹാരാഷ്ട്രയുടെ ധിര മിശ്ര 2007ല്‍ കുറിച്ച 14.89 മീറ്ററിന്റെ റെക്കോഡാണ് അനസ് തിരുത്തിയെഴുതിയത്.
പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ 2:07.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അബിത പുതിയ റെക്കോഡ് സൃഷ്ടിച്ചത്. കേരളത്തിന്റെ ചിഞ്ചു ജോസ് 2009ല്‍ കൊച്ചിയില്‍ കുറിച്ച 2:09.14 സെക്കന്‍ഡിന്റെ റെക്കോഡാണ് അബിത മറികടന്നത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിലെ ലിസ്ബെത്ത് കരോലിന് ജോസഫ് നിലവിലെ റെക്കോഡിനൊപ്പമെത്തി. 12.12 മീറ്ററാണ് ലിസ്ബെത്ത് കുറിച്ച പുതിയ ദൂരം. കോരുത്തോട് സി.കെ.എം.എച്ച്.എസിന്റെ ജെനിമോള് ജോയുടെ പേരിലാണ് നിലവിലെ റെക്കോഡ് (12,12 മീറ്റര്‍).
No comments:
Post a Comment