കോഴിക്കോട് > ജിസ് ന മാത്യുവാണ് ഈ മേളയുടെ താരം. സീനിയര്‍ പെണ്‍കുട്ടികളുടെ 100, 200, 400 മീറ്ററുകളില്‍ ജിസ് ന ട്രാക്കില്‍ വിസ്മയം തീര്‍ത്തു. മൂന്നിനങ്ങളിലും റെക്കോഡ്. 200ലും 400ലും ദേശീയ റെക്കോഡിനെ വെല്ലുന്ന പ്രകടനം. ഇതിനുപുറമേ 4–400 റിലേയില്‍ സ്വര്‍ണവും 4– 100 മീറ്ററില്‍ വെള്ളിയും നേടിയ കോഴിക്കോട് ജില്ലാ ടീമിലും അംഗമായിരുന്നു. ഇനിയുമേറെ സുവര്‍ണ പ്രതീക്ഷകളുണ്ട് പി ടി ഉഷയുടെ ഈ പ്രിയശിഷ്യയില്‍. നാലുവര്‍ഷം മുമ്പാണ് ജിസ് ന ഉഷയുടെ അക്കാദമിയില്‍ എത്തിയത്.
100 മീറ്ററില്‍ 12.08 സെക്കന്‍ഡിലും 200 മീറ്റര്‍ 24.76 സെക്കന്‍ഡിലും 400 മീറ്റര്‍ 53.87 സെക്കന്‍ഡിലും ജിസ്ന ഓടിത്തീര്‍ത്തു. പൂവമ്പായി എഎംഎച്ച്എസിലെ പ്ളസ്വണ്‍ വിദ്യാര്‍ഥിനിയായ ജിസ്ന ഈ വര്‍ഷം മാത്രം നാലു അന്താരാഷ്ട്ര മേളകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. സെപ്തംബറില്‍ സമോവയില്‍ നടന്ന യൂത്ത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളി നേടിയതാണ് രാജ്യാന്തര രംഗത്തെ മികച്ച പ്രകടനം. സമോവയിലെ 53:14 സെക്കന്‍ഡാണ് കരിയറിലെ മികച്ച സമയം. പതിനെട്ട് വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച സമയമാണിത്.

ലോക സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ റിലേയില്‍ മത്സരിക്കാനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംനേടി. കഴിഞ്ഞവര്‍ഷം സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയ ജിസ്ന റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും ട്രിപ്പിള്‍ സ്വര്‍ണനേട്ടം ആവര്‍ത്തിച്ചു. കണ്ണൂര്‍ ആലക്കോട് കുഴിവേലില്‍ വീട്ടില്‍ കര്‍ഷകനായ മാത്യുവിന്റെയും ജെസിയുടെയും മകളാണ്.
13 കുട്ടികളെ ട്രാക്കിലിറക്കിയ ഉഷാ സ്കൂള്‍ ഒമ്പത് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവും നേടി.
No comments:
Post a Comment