കോഴിക്കോട്: ചാട്ടത്തിലെ മേധാവിത്വം
അവസാനദിനവും പാലക്കാട് വിട്ടുകൊടുത്തില്ല. ഇന്നലെ നടന്ന മൂന്നു ജംപിനങ്ങളില്‍
നിന്നായി നേടിയത് മൂന്നു സ്വര്‍ണമുള്‍പ്പെടെ നാലു മെഡല്‍. ജൂണിയര്‍
ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ പറളിയുടെ എന്‍. അനസ് ദേശീയ റിക്കാര്‍ഡ്
മറികടക്കുന്ന പ്രകടനമാണ് നടത്തിയത്. 15.01 മീറ്റര്‍ ചാടിയാണ് അനസ് റിക്കാര്‍ഡ്
ബുക്കിലെ പുതിയ അംഗമായത്. 2011ല്‍ പാലക്കാടിന്റെ ടി. സഫീര്‍ സ്ഥാപിച്ച 14.44
മീറ്ററാണ് പഴങ്കഥയായത്.
സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ എച്ച്‌എസ്
പറളിയിലെ പി.ടി. ചേഷ്‌മ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സ്വര്‍ണം നേടിയത്.
ഭരണങ്ങാനം സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ എന്‍.പി. സംഗീതയും 1.67 മീറ്റര്‍
ചാടിയിരുന്നു. എന്നാല്‍, 1.70 മീറ്ററിലേക്ക് ക്രോസ് ബാര്‍ ഉയര്‍ത്തിയപ്പോള്‍
ആര്‍ക്കും മറികടക്കാനായില്ല. ഇതോടെ 1.67 മീറ്റര്‍ ആദ്യം ചാടിയത് ചേഷ്‌മയ്‌ക്കു
നേട്ടമായി. പ്ലസ്‌ടു വിദ്യാര്‍ഥിനിയാണ് ചേഷ്‌മ. സികെഎം എച്ച്‌എസ്‌എസിലെ ആതിര
സോമരാജിനാണു വെങ്കലം.
സീനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ 14.66
മീറ്റര്‍ ചാടി പാലക്കാട് എച്ച്‌എസ് കുമരംപുത്തൂരിലെ സനല്‍ സ്‌കറിയ
സ്വര്‍ണത്തിലെത്തി.
മുണ്‌ടൂര്‍ എച്ച്‌എസിലെ ആര്‍. സ്വരൂപിനാണ് വെള്ളി
(16.61). മുഹമ്മ എബിവിഎച്ച്‌എസിലെ ബോബി സാബുവിനാണ് വെങ്കലം.
No comments:
Post a Comment